Connect with us

kerala

ഇ.പി ജയരാജന്റെ ‘വികലാംഗന്‍’ പരാമര്‍ശം; ഭിന്നശേഷി കമ്മിഷണര്‍ക്ക് പരാതി നല്‍കി

കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗന്‍ എന്തിനാണ് കൊടിയും പിടിച്ച് പ്രതിഷേധിക്കുന്നത് എന്നായിരുന്നു ജയരാജന്റെ മറുപടി. 

Published

on

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരന് മര്‍ദനമേറ്റ സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. ‘വികലാംഗന്‍’ പരാമര്‍ശം നടത്തിയ ജയരാജനെതിരെ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് ഭിന്നശേഷി കമ്മീഷണര്‍ക്ക് വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ പരാതി നല്‍കി.

ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനാണ് മര്‍ദനമേറ്റത്. കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗന്‍ എന്തിനാണ് കൊടിയും പിടിച്ച് പ്രതിഷേധിക്കുന്നത് എന്നായിരുന്നു ജയരാജന്റെ മറുപടി.  എന്നാല്‍ ജയരാജന്റേത് ഭിന്നശേഷി വിരുദ്ധ പരാമര്‍ശമാണെന്ന് ഓള്‍ കേരളാ വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി ഭിന്നശേഷി കമ്മീഷണര്‍ക്ക് പരാതി നല്‍കി.

തെറ്റ് തിരുത്തി മാപ്പ് പറയാന്‍ ജയരാജന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്ന് വാസുണ്ണി ആവശ്യപ്പെട്ടു. വികലാംഗന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് അജിമോനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും റിമാന്‍ഡ് ചെയ്തു

ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

Published

on

കോട്ടയത്ത് അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയെയും ഭര്‍തൃപിതാവ് ജോസഫിനെയും റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ജിസ്മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജിമ്മിയെയും പിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു.

പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് നേരത്തേ പറഞ്ഞിരുന്നു. മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

kerala

മദ്യപിച്ച് പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍

പരസ്യമായി മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കിയ ഷൈജുവിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസിനെ ഇയാള്‍ മര്‍ദിച്ചത്

Published

on

വെളളറടയില്‍ മദ്യപിച്ച് പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍. കൂതാളി സ്വദേശിയായ ഷൈജു മോഹന്‍(35) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരസ്യമായി മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കിയ ഷൈജുവിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസിനെ ഇയാള്‍ മര്‍ദിച്ചത്. നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് വെള്ളറട പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് നാളെ മുതല്‍ പത്ത് രൂപ ഈടാക്കും

ഇന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് നാളെ മുതല്‍ പത്ത് രൂപ ചാര്‍ജ്ജ് ഈടാക്കും. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്ന് അവധി ദിനമായതിനാല്‍ അടുത്ത ദിവസം മുതല്‍ ചാര്‍ജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം. പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എല്ലാ ഒപി കൗണ്ടറുകള്‍ക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോര്‍ഡ് സ്ഥാപിക്കും.

അതേസമയം, ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കിയതിന് ശേഷം ഒപി ടിക്കറ്റില്‍ സ്ഥലമില്ലെങ്കില്‍ വീണ്ടും പത്ത് രൂപ നല്‍കി പുതിയ ഒപി ടിക്കറ്റ് എടുക്കേണം. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം. ഒപി ടിക്കറ്റ് ചാര്‍ജ്ജിന്റെ നിരക്ക് നേരത്തെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Continue Reading

Trending