Connect with us

kerala

ഇ.പി ജയരാജന്റെ പുസ്തക വിവാദം; ഡിസി ബുക്‌സ് ഉടമയുടെ മൊഴി രേഖപ്പെടുത്തും

ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.

Published

on

ഇ.പി ജയരാജന്റെ പുസ്തക വിവാദത്തില്‍ ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. അതേസമയം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണെന്ന് സൂചിപ്പിച്ച് മൊഴി നല്‍കാന്‍ ഇ.പി സമയം ആവശ്യപ്പെട്ടു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്ന് തുറന്നെഴുതുന്ന ഇപി ജയരാജന്റെ പേരിലുള്ള ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകം ഡിസി ബുക്ക്‌സിന്റെ പ്രസിദ്ധീകരണം എന്ന രീതിയിലാണ് പുറത്തു വന്നത്. എന്നാല്‍ രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥ എഴുതാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജന്‍ അറിയിച്ചിരുന്നു.

ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമര്‍ശമുണ്ട്. ആദ്യ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജന്‍ നില്‍ക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുള്ളത്. കട്ടന്‍ചായ പിടിച്ചുനില്‍ക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്.

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ആ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വലിയരീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ആത്മകഥയിലുത്തരമുണ്ടാകുമെന്നായിരുന്നു ഇപി ജയരാജന്‍ അന്ന് പ്രതികരിച്ചിരുന്നത്. ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തന്നോട് ചര്‍ച്ചനടത്തിയെന്ന് ശോഭാസുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.

 

kerala

ഒറ്റപ്പാലത്തെ പെട്രോള്‍ ബോംബ് ആക്രമണം; പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്.

Published

on

ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനും കൂടെയുണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

നാല്പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടിരുന്നു. വീട് നിര്‍മ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്.

തൊഴിലാളികള്‍ തന്നെ പരിഹസിക്കുകയാണെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്ന് നീരജ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

 

 

Continue Reading

kerala

വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവം; കൊലപാതകം, മകന്‍ കുറ്റം സമ്മതിച്ചു

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം.

Published

on

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പൊലീസ്. മകന്‍ വിജയന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം. സ്ഥലം എഴുതി നല്‍കാത്തത് കൊലപാതകം നടത്താന്‍ പ്രകോപനമായി. മാന്നാര്‍ പൊലീസ് കേസെടുക്കും. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്.

വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെത്തിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Continue Reading

kerala

ആലപ്പുഴയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.

Published

on

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(92) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ചത്. തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിന് തീപിടിച്ചത് എങ്ങനെയെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ മകനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. അതേസമയം വീടിന് തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ദമ്പതികളുടെ മകനെ പോലീസ് സംശയിച്ചു വരുന്നു.

വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെട്ടിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

Trending