X

സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജനും ജി സുധാകരനും രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജനും, ജി. സുധാകരനും വിമര്‍ശനം. വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്നാണ് വിമര്‍ശനമുയര്‍ന്നത്. പ്രകാശ് ജാവദേക്കറെ ഇ.പി ജയരാജന്‍ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധമാണ് പ്രശ്‌നമെന്നും പ്രതിനിധികള്‍ പറഞ്ഞു. അതേസമയം സംസ്ഥാന പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു.

അതോടൊപ്പം നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. ഏകപക്ഷീയമായി ആളെ ചേര്‍ക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നു. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ പത്തനംതിട്ട നേതൃത്വങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. വലതുപക്ഷ മാധ്യമങ്ങള്‍ ഇത്രകണ്ട് വേട്ടയാടിയത് പി പി ദിവ്യ സിപിഎം ആയതിനാല്‍ മാത്രമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇന്നലെ തുടങ്ങിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ നേതൃത്വത്തില്‍ മുന്നോട്ടു വച്ചത്.

webdesk18: