Connect with us

News

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം

വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

Published

on

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.

ടെലിഗ്രാമില്‍ ബോട്ട് സബ്‌സ്‌ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്‍കിയാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്‌തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്‍കുന്നു.

ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

News

ഇസ്രാഈല്‍ വ്യോമാക്രമണം; ഫലസ്തീന്‍ ചിത്രകാരി ദിന ഖാലിദ് സൗറുബ് കൊല്ലപ്പെട്ടു

തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസില്‍ ദിനയും കുടുംബവും താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു

Published

on

ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ ചിത്രകാരി ദിന ഖാലിദ് സൗറുബ് കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസില്‍ ദിനയും കുടുംബവും താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.

ഇസ്രാഈല്‍ നരഹത്യയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയായ കലാകാരിയാണ് 22 വയസ്സുള്ള ദിന. നിരവധി ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രാലയവും ദിനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാധനയായ ഒരു യുവതിയുടെ ജീവതം ചെറുപ്പത്തില്‍ തന്നെ യുദ്ധംകൊണ്ട് മുറിച്ചുമാറ്റപ്പെട്ടെന്ന് മന്ത്രാലയം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ചിത്രങ്ങളിലൂടെ ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ ലോകത്തിന് മുന്നിലെത്തിച്ച ദിനക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015ല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചിത്രത്തിന് അല്‍ മീസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ് ലഭിച്ചിരുന്നു. ഫലസ്തീന്‍ വിദ്യാഭ്യാസ വകുപ്പും യുഎന്‍ആര്‍ഡബ്ലിയുഎയും ദിനയെ ആദരിച്ചിരുന്നു.

Continue Reading

kerala

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്

Published

on

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

 

Continue Reading

Trending