ലണ്ടന്‍ : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 16 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിനെയാണ് ആതിഥേയര്‍ക്ക് ഒടുവില്‍ നഷ്ടമായത്. ഹര്‍ദ്ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്. ആദ്യ വിക്കറ്റില്‍ 54 റണ്‍സ് കൂട്ടുക്കെട്ട് ഉയര്‍ത്തിയ ആതിഥേയര്‍ക്ക് തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. അലസ്റ്റയര്‍ കുക്ക് (29), പോപ് (10) എന്നിവരെ ഇഷാന്ത് ശര്‍മ മടക്കിയപ്പോള്‍ ഓപണര്‍ ജെന്നിങ്‌സിനെ (20) ബുംമ്ര വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 88 നിലയിലാണ് ഇംഗ്ലണ്ട്. നിലവില്‍ ഇന്ത്യയ്ക്ക് 241 റണ്‍സിന്റെ ലീഡുണ്ട്.
ആദ്യ രണ്ടു ടെസ്റ്റുകളില്‍ തോറ്റ ഇന്ത്യ, നായകന്‍ വിരാട് കോഹ്‌ലിയുടേയും (97) അജിന്‍ റഹാനെയുടേയും (81) മികവിലാണ് ഒന്നാം ഇന്നിങ്‌സില്‍ 329 റണ്‍സ് നേടിയത്. രണ്ടാം ദിനം ആറിന് 307 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ആറു റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.
ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍, സ്റ്റുവാര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മല്‍സരം കളിക്കുന്ന ഋഷഭ് പന്ത് (51 പന്തില്‍ 24), രവിചന്ദ്രന്‍ അശ്വിന്‍ (17 പന്തില്‍ 14), മുഹമ്മദ് ഷാമി (അഞ്ചു പന്തില്‍ മൂന്ന്), ജസ്പ്രീത് ബുംമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായത്. ഇഷാന്ത് ശര്‍മ ഒരു റണ്ണോടെ പുറത്താകാതെ നിന്നു.