Connect with us

News

ഇറ്റലിയില്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷിന് വിലക്ക്

ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് അടക്കം വിദേശ ഭാഷകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറ്റാലിയന്‍ ഭരണകൂടം.

Published

on

റോം: ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് അടക്കം വിദേശ ഭാഷകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറ്റാലിയന്‍ ഭരണകൂടം. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ 100,000 യൂറോ (82 ലക്ഷം രൂപ) പിഴ ചുമത്താനാണ് തീരുമാനം. ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുന്നതോടൊപ്പം ഭാഷയുടെ അന്തസ്സ് കുറക്കുകയാണ് ഇംഗ്ലീഷ് ഭാഷ ചെയ്യുന്നതെന്നും അതിനാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇത്തരം ഭാഷ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കരട് ബില്ലില്‍ പറയുന്നു.

പാര്‍ലമെന്റ് അംഗമായ ഫാബിയോ റാംപെല്ലിയാണ് ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ബില്ലിനെ പിന്താങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാല്‍ വിദേശഭാഷാ നിരോധനം നിയമമാകും. എന്നാല്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. ഈ നീക്കത്തിലൂടെ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിഛായ തകര്‍ക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. കടുത്ത മത്സരം നിലനില്‍ക്കുന്ന അന്താരാഷ്ട്ര വിപണിയില്‍ ഇറ്റലിയെ പിറകോട്ടടിപ്പിക്കാന്‍ ഇതിലൂടെ ഇടയാക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവീന്‍ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയില്‍

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിച്ചു.

Published

on

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മഞ്ജുഷ ചൂണ്ടിക്കാട്ടിയത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഡലോചന നടന്നിട്ടുണ്ടെന്ന് സംബന്ധിച്ച് കേരള പോലീസ് അന്വേഷിക്കുന്നില്ലെന്നും പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ സുപ്രീംകോടതിയെ അറിയിച്ചു.

അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഹര്‍ജി വ്യാഴ ആഴ്ചയോ, വെള്ളി ആഴ്ചയോ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നേക്കും, നേരത്തെ മഞ്ജുഷയുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

 

Continue Reading

kerala

പി.വിജയനെതിരായ വ്യാജമൊഴി; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകളെടുക്കാമെന്ന് ഡി.ജി.പി.

Published

on

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകളെടുക്കാമെന്ന് ഡി.ജി.പി. ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി പി.വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തിലാണ് കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയത്.

സ്വര്‍ണക്കടത്തില്‍ പി. വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസും പറഞ്ഞിരുന്നു. അപകീര്‍ത്തികരമായ വ്യാജമൊഴി നല്‍കിയതിന് അജിത് കുമാറിനെതിരെ കേസെടുക്കണമെന്ന് പി. വിജയന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡി.ജി.പി അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ നിലവില്‍ ഈ വിഷയങ്ങളില്‍ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്ത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തിരുന്നു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചത്.

 

Continue Reading

kerala

സ്വര്‍ണവിലയില്‍ ചെറിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തുടര്‍ച്ചയായി നാലുദിവസം സ്വര്‍ണവിലയില്‍ വര്‍ധനവ് നേരിട്ട ശേഷം സ്വര്‍ണത്തിന് ഇന്ന് ചെറിയ ഇടിവ്.

Published

on

തുടര്‍ച്ചയായി നാലുദിവസം സ്വര്‍ണവിലയില്‍ വര്‍ധനവ് നേരിട്ട ശേഷം സ്വര്‍ണത്തിന് ഇന്ന് ചെറിയ ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമാണ് ഇന്ന് സ്വര്‍ണത്തിന്റെ വില.

ചരിത്രത്തിലാദ്യമായി സ്വര്‍ണവില 70,000 രൂപയും കടന്നത് ശനിയാഴ്ചയായിരുന്നു. 70,160 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 രൂപയായിരുന്നു. തേസമയം ഇന്നലെയും ഇതേ വില തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കേരളത്തില്‍ കഴിഞ്ഞ നാലുദിവസം കൊണ്ട് 4,360 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 545 രൂപയും കൂടിയിരുന്നു.

യു.എസിനുമേല്‍ 125 ശതമാനം തീരുവ ചെലുത്താനുള്ള ചൈനയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആശങ്കയുണ്ട്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനകാരണങ്ങളിലൊന്ന്.

 

Continue Reading

Trending