Connect with us

kerala

എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.

Published

on

കേരളത്തിൻെറ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന്
മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്.ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരി 30 ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തിൽ കമ്മീഷൻ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.

1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് കണ്ടെത്തി.ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.മീഡിയനുകളിൽ വളർന്നു നിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറക്കുമെന്നും നിരവധി കത്തുകൾ നൽകിയിട്ടും ദേശീയ പാതാ അതോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പോലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു. മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ക്രോസിംഗോ സ്പീഡ്
ബ്രേക്കറോ ഇല്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു.അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാൻ ഇടയ്ക്കിടെ പരിശോധിക്കണം. ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ,ഹോർഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പോലീസ് പെട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജി. ആൻറ് കമ്മിഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.

kerala

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്​: അജ്​മലിന്​ ജാമ്യം

58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു

Published

on

കൊച്ചി: കരുനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അജ്​മലിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണെന്നതും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

സെപ്​റ്റംബർ 15ന്​ കരുനാഗപ്പള്ളിയിൽവെച്ച്​ രണ്ട്​ സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും വീണുകിടന്ന സ്ത്രീയുടെ മേൽ കാർ കയറ്റിയിറക്കിയതിനെത്തുടർന്ന്​ ഒരാൾ മരണപ്പെട്ടുവെന്നുമാണ്​ കേസ്​. കൂടെയുണ്ടായിരുന്ന സുഹൃത്ത്​ ഡോ. ശ്രീക്കുട്ടിയുടെ പ്രേരണയാലാണ്​ ഇത്​ ചെയ്തതെന്നാണ്​ കേസ്​.

എന്നാൽ, അശ്രദ്ധയോടെ സ്കൂട്ടർ യാ​​ത്രക്കാർ കുറുകെ കടന്നപ്പോൾ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. രണ്ടാം പ്രതിക്ക്​ കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യലഹരിയിൽ മുന്നോട്ടെടുത്താണ്​​ കാർ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

മുമ്പ്​ എട്ട്​ കേസിൽ പ്രതിയാണ്​. ജാമ്യത്തിൽ വിട്ടാൽ തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കി. 58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്തിന്റെ അഭിമാന താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം നൽകി എം.എസ്.എഫ്

Published

on

തിരൂർ: സംസ്ഥാന കായികമേളയിൽ ആദ്യമായി ഒന്നാമതെത്തിയ മലപ്പുറത്തെ കായികതാരങ്ങളെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ ബൊക്ക നൽകിയും പൊന്നാടയണിയിച്ച് മുദ്രവാക്യം അഭിവാദ്യ പ്രകടനത്തോടെ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖയുടെയും എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പും സഹ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ അസൈനാർ നെല്ലിശ്ശേരി എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഖമറുസ്സമാൻ മൂർഖത്ത്,അജ്മൽ തുവ്വക്കാട്, ആഷിക് മരക്കാർ, അജ്മൽ, പെരുവഴിയമ്പലം, നൗഫൻ മാവുംകുന്ന്, ഹിഷാം ആലിൻചുവട്,ആദിൽഷ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Continue Reading

kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published

on

പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെ മുലപ്പാൽ നൽകി കുട്ടിയെ തൊട്ടിലിൽ കിടത്തുകയായിരുന്നു. രാവിലെ നോക്കിയപ്പോൾ ശരീരമാസകലം നീല നിറം കണ്ടതോടെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Continue Reading

Trending