Connect with us

News

ഇമ്രാന്‍ഖാന് ചുറ്റും ശത്രുനിര

പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ്(പി. ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Published

on

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ്(പി. ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിശബ്ദ അട്ടിമറിയിലൂടെ ഖാനെ പുറത്താക്കുകയും പുതിയ ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയും ചെയ്ത കരങ്ങള്‍ തന്നെയാണ് അദ്ദേഹത്തിനു നേരെ തോക്കു ചൂണ്ടിയതെന്ന് അനുയായികളില്‍ പലരും ഉറച്ചുവിശ്വസിക്കുന്നുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമാബാദിലേക്ക് മാര്‍ച്ച് തുടങ്ങുന്നതിന് മുമ്പ് പട്ടാള നേതൃത്വം നല്‍കിയ മുന്നറിയിപ്പിന് ഭീഷണിയുടെ സ്വരം കൂടിയുണ്ട്. തലസ്ഥാന നഗരിയില്‍ റാലി നടത്താന്‍ ഖാന് അവകാശമുണ്ടെങ്കിലും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. റാലിയോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് റാലിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അക്രമിയെ പിടികൂടിയിട്ടുണ്ടെങ്കിലും ഇമ്രാന്‍ ഖാനെ തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇന്നലെയുണ്ടായ ആക്രമണമെന്ന് പി.ടി.ഐ ആരോപിക്കുന്നുണ്ട്. 2008ല്‍ റാവല്‍പിണ്ടിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോള്‍ വെടിയേറ്റ് മരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വിധി തന്നെയാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇമ്രാന്‍ ഖാനും കണ്ടുവെച്ചിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബേനസീര്‍ വധത്തെക്കുറിച്ചുള്ള അന്വേഷണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. അതിന് പിന്നില്‍ തീവ്രവാദികളാണെന്ന് ആരോപിച്ചതല്ലാതെ കുറ്റക്കാരെ കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആരും മുന്നോട്ടുവന്നില്ലെന്നത് ഇന്നും ദുരൂഹതയായി അവശേഷിക്കുന്നു. ഇമ്രാന്‍ ഖാനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കേണ്ട പ്രത്യേക സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.

സൈന്യത്തിന്റെ ആശീര്‍വാദത്തോടെ എതിരാളികള്‍ നടത്തിയ ഓപ്പറേഷനിലാണ് അദ്ദേഹത്തിന് അടിതെറ്റിയത്. അമേരിക്കയാണ് അതിന്് പിന്നിലെന്ന് ഖാന്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ രംഗപ്രവേശനത്തിന് ശേഷം കുറഞ്ഞ കാലം കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കുകയും മുഖ്യധാരാ പാര്‍ട്ടികളെ നിഷ്പ്രഭരാക്കി അധികാരം പിടിച്ചെടുക്കുകയും ചെയ്ത മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ സൈനിക നേതൃത്വമടക്കം പാകിസ്താനിലെ പലരും പേടിക്കുന്നുണ്ട്. പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷവും അദ്ദേഹത്തിന് ജനസമ്മിതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഖാന്‍ നടത്തുന്ന പ്രചാരണ റാലികള്‍ പാകിസ്താനെ ഇളക്കിമറിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ മുന്‍നിരയിലുള്ളത് പട്ടാള നേതൃത്വം തന്നെയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമായിരിക്കാമെന്നാണ് പി.ടി.ഐ വൃത്തങ്ങള്‍ പറയുന്നത്.

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

More

അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത

Published

on

ബ്യൂണസ് അയേഴ്സ് (അർജന്റീന): ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ ശക്തിയേറിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. അർജന്റീനക്ക് പുറമെ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശതമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യുന്നത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിക്കും യു.എസ്.ജി.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ പരുക്കുകളോ ഇതുവരെയും റിപ്പോർട്ട് ചെയ്തില്ല. ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

 

Continue Reading

Trending