Connect with us

News

അറുതിയില്ലാത്ത വംശഹത്യ; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സക്കു മേല്‍ ഇസ്രാഈലിന്റെ ബോംബുവര്‍ഷം; നിരവധി മരണം

നിലക്കാതെ വര്‍ഷിച്ച ബോംബ് മഴയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

Published

on

വെടിനിര്‍ത്തല്‍ നടപ്പിലാകുമെന്ന സന്തോഷത്തിലേക്ക് കയ്യടിച്ചുയരുന്ന കുരുന്നുകള്‍ക്ക് മേല്‍ വീണ്ടും ബോംബിട്ട് ഇസ്രാഈല്‍. നിലക്കാതെ വര്‍ഷിച്ച ബോംബ് മഴയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ രാവ് മുഴുവന്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു ആക്രമണം.

വീടുകളും ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രദേശത്ത് ഇന്നലെ മാത്രം വിവിധ ആക്രമണങ്ങളിലായി 82 പേരാണ് കൊല്ലപ്പെട്ടത്.

ഒരു മണിക്കൂറിനിടെ ഇസ്രാഈല്‍ രണ്ട് കൂട്ടക്കൊലകള്‍ നടത്തിയതായി ഫലസ്തീന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ജലാ തെരുവിലും സമീപത്തെ ശൈഖ് റദ്‌വാനിലുമായിരുന്നു ആക്രമണം. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പെടെയാണ് കൊല്ലപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ടസമിതി

നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

Published

on

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെ സമിതിയുടെ അധ്യക്ഷനായും നിയമിച്ചു. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

ഏഴ് അംഗങ്ങളാണ് മേൽനോട്ട സമിതിയിലുണ്ടാകുക. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാൻ എന്നിവർ സമിതിയിലെ അംഗങ്ങളായിരിക്കും.

മുമ്പ് ജല കമ്മീഷൻ അധ്യക്ഷനായിരുന്നു മേൽനോട്ട സമിതിയുടെ ചെയർമാൻ. എന്നാൽ ഇത് മാറ്റി ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാനെ അധ്യക്ഷനാക്കുകയായിരുന്നു.

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിഷയം ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജലകമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് സർക്കാർ നടപടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് 2021ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഇപ്പോള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേരളം മുമ്പ് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നടക്കാന്‍ പോയപ്പോള്‍ ചേര്‍ത്തലഅരൂക്കുറ്റി റോഡില്‍ കുഞ്ചരം കവലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

Published

on

സ്വകാര്യ ബസിടിച്ച് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗം മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡ് മയൂഖം വീട്ടില്‍ എം. ആര്‍. രവി (71) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

ഇന്ന്‌  പുലര്‍ച്ചെ അഞ്ചരയോടെ നടക്കാന്‍ പോയപ്പോള്‍ ചേര്‍ത്തലഅരൂക്കുറ്റി റോഡില്‍ കുഞ്ചരം കവലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

അരൂക്കുറ്റി ഭാഗത്തുനിന്ന് ചേര്‍ത്തലക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുന്‍ പാണാവള്ളി ഗ്രാമ പഞ്ചായത്തംഗവുമായിരുന്നു. നിലവില്‍ തൈക്കാട്ടുശേരി ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ്. ഭാര്യ: രതി കുമാരി. മക്കള്‍: അഭിജിത്, രേവതി.

Continue Reading

kerala

ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍; അന്വേഷണം

കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപാണ് മരിച്ചത്.

Published

on

അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.

 

Continue Reading

Trending