Connect with us

kerala

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും: കെ സച്ചിദാനന്ദന്‍

കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു.

Published

on

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. ഓര്‍മ്മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്‍ പൊതുയോഗങ്ങളും പ്രസംഗങ്ങളും അവസാനിപ്പിക്കുകയാണെന്നും ക സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും കഴിഞ്ഞ മാസം ഒരുപാട് പരിപാടികളില്‍ പങ്കെടുത്തതിനാല്‍ സ്‌ട്രെസ് കൂടിയെന്നും അദ്ദേഹം പറയുന്നു.

കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതുമെന്നും അദ്ദേഹം പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

 

kerala

‘വെള്ളാപ്പള്ളിയുടേത് പിണറായിയുടെ നിർദേശപ്രകാരമുള്ള പ്രസംഗം’: പി.വി അന്‍വര്‍

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്. വെള്ളാപ്പള്ളി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും അൻവർ പറഞ്ഞു.

‘നിലമ്പൂരിൽ എൽഡിഎഫിന് വലിയ നഷ്ടങ്ങൾ ഉണ്ടാകും. നേതാക്കന്മാരും അണികളും കൊഴിഞ്ഞു പോകുന്നതിനപ്പുറം വോട്ടിങ് ശതമാനത്തിൽ സിപിഎമ്മിന്റെ നടുവൊടിയുന്നത് നിലമ്പൂരിൽ കാണാം. പിണറായിസത്തിനെതിരായ ശക്തമായ ജനവികാരം നിലമ്പൂരിൽ ഉണ്ടാകും. യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന് 480 രൂപ കുറഞ്ഞു

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലില്‍ ലോകവിപണി കൂപ്പുകുത്തിയിരിക്കുകയാണ്.

Published

on

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലില്‍ ലോകവിപണി കൂപ്പുകുത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 68,480 രൂപ രഖപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് തുടര്‍ദിവസങ്ങളില്‍ കുത്തനെ വില കുറഞ്ഞത്.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി തകര്‍ന്നടിയുകയായിരുന്നു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില.

ഞായറാഴ്ച ഇതേ വില തുടര്‍ന്നെങ്കിലും ഇന്നലെ വീണ്ടും താഴ്ന്നു. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 68,480 എന്ന റെക്കോഡ് വിലയില്‍ നിന്ന് തുടര്‍ച്ചയായ നാലു ദിവസം കൊണ്ട് 2,680 രൂപയാണ് പവന് കുറഞ്ഞത്.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തല്‍, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ലോക വിപണികളെ ഉലക്കുന്നതാണ് സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്.

അതേസമയം തീരുവയില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതോടെ ഇന്നലെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു.

Continue Reading

kerala

ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Published

on

താമരശേരി ഷഹബാസ് വധക്കേസില്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു. കൃത്യമായി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും പുറത്തു വന്ന ചാറ്റുകള്‍ ഇതിനു തെളിവാണെന്നും കുടുംബം അറിയിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കുട്ടികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ആരോപിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ ഹോമില്‍ കഴിയുകയാണ്. ഇത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൂടി പ്രതി ചേര്‍ക്കണമെന്ന് ഷഹബാസിന്റെ പിതാവ് ആവശ്യപ്പെട്ടു. ആറ് വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയിരുന്നു.

ട്യൂഷന്‍ സെന്ററിലുണ്ടായ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കെത്തിയത്. പിന്നാലെ പതിനഞ്ചുകാരനായ ഷഹബാസിന്റെ ജീവന്‍ നഷ്ടമാവുകയായിരുന്നു.

 

Continue Reading

Trending