Connect with us

film

മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്റെ’ ടീസര്‍ പുറത്ത്

ഇന്ന് വൈകീട്ട് 07:07ന് കൊച്ചിയില്‍ വെച്ച് മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്

Published

on

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ ചിത്രത്തില്‍റെ ടീസര്‍ ഇന്ന് വൈകീട്ട് 07:07ന് പുറത്തിറക്കി. കൊച്ചിയില്‍ വെച്ച് മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്. മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.

ആശീര്‍വാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷന്‍സിന്റെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. താരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

film

ഫലസ്തീനികളുടെ കഥ പറയുന്ന ‘നോ അതര്‍ ലാന്‍ഡി’ന് ഓസ്‌കാര്‍

ഇസ്രാഈല്‍ സൈന്യത്തില്‍നിന്ന് തങ്ങളുടെ വീടുകളും കുടുംബത്തെയും സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ഈ ചിത്രത്തിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരമാണ് ലഭിച്ചത്.

Published

on

ഫലസ്തീനികളുടെ കഥ പറയുന്ന ‘നോ അതര്‍ ലാന്‍ഡി’ന് ഓസ്‌കാര്‍. ഇസ്രാഈല്‍ സൈന്യത്തില്‍നിന്ന് തങ്ങളുടെ വീടുകളും കുടുംബത്തെയും സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ഈ ചിത്രത്തിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരമാണ് ലഭിച്ചത്.

‘നോ അദര്‍ ലാന്‍ഡി’ന്റെ ചിത്രീകരണം 2019നും 2023നും ഇടയിലാണ് നടക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്ത് സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രാഈല്‍ സൈന്യം പൊളിച്ചുമാറ്റുന്ന തന്റെ ജന്മനാടായ ‘മസാഫര്‍ യാത്ത’ക്ക് വേണ്ടി ആക്ടിവിസ്റ്റ് ബാസല്‍ അദ്ര നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഇസ്രാഈലി സൈന്യത്തിന്റെ അറസ്റ്റ് ഭീഷണിയെ മറികടന്നായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ജൂത-ഇസ്രാഈലി പത്രപ്രവര്‍ത്തകനായ യുവാല്‍ എബ്രഹാമുമായി സൗഹൃദത്തിലാകുന്നതോടെ അദ്രയുടെ പോരാട്ടവും മസാഫര്‍ യാത്തക്കാരുടെ ദുരിതവും ലോകമറിയുന്നു.

‘നോ അദര്‍ ലാന്‍ഡ്’ എന്ന ചിത്രത്തിലൂടെ പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിച്ചുവരുന്ന കഠിനമായ യാഥാര്‍ഥ്യത്തെയാണ് വരച്ചുകാണിക്കുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം അദ്ര പറഞ്ഞു.

ഫലസ്തീന്‍ ജനതയോടുള്ള വംശീയ ഉന്മൂലനം തടയാനും അനീതി അവസാനിപ്പിക്കാനും ഗൗരവമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ര ലോകത്തോട് ആഹ്വാനം ചെയ്തു.

 

Continue Reading

award

ഓസ്കര്‍ 2025; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ

42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

Published

on

97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

Continue Reading

film

സിനിമാ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയുണ്ടാകില്ല

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.

Published

on

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി സിനിമാ വ്യവസായം നേരിടുന്നതായും അനാവശ്യ സമരത്തിലൂടെ സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളേയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.

അതേസമയം അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറല്‍ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാനാവൂ എന്നും യോഗം അറിയിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും അമ്മ സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദുപണിക്കര്‍ തുടങ്ങി അന്‍പതോളം താരങ്ങള്‍ അമ്മ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Continue Reading

Trending