Connect with us

film

ബിജെപിക്കകത്ത് എമ്പുരാന്‍ ചര്‍ച്ച; സെന്‍സറിങ്ങില്‍ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി

കോര്‍ കമ്മിറ്റി യോഗത്തിലാണ് സെന്‍സറിങ്ങിനെതിരെ ബിജെപിയുടെ വിമര്‍ശനം.

Published

on

എമ്പുരാന്റെ സെന്‍സറിങ്ങില്‍ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി. കോര്‍ കമ്മിറ്റി യോഗത്തിലാണ് സെന്‍സറിങ്ങിനെതിരെ ബിജെപിയുടെ വിമര്‍ശനം.

ഗോധ്രാ തീപിടുത്തവും അതിനെ തുടര്‍ന്നുള്ള കലാപവും എമ്പുരാനില്‍ ഉള്‍പ്പെട്ടത് സെന്‍സറിങ്ങിലെ വീഴ്ചയാണെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിലെ ബിജെപി വിമര്‍ശനം. തപസ്യ ജനറല്‍ സെക്രട്ടറി ജി.എം മഹേഷ് അടക്കം നാല് പേരാണ് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലുണ്ടായിരുന്ന അംഗങ്ങള്‍. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കി. അതേസമയം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ബിജെപി പശ്ചാത്തലം ഇല്ലെന്നായിരുന്നു പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് തിരികൊളുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മികച്ച താരനിരയുമായി ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ‘ഓട്ടം തുള്ളല്‍’

Published

on

പാവാട, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് ഉള്‍പ്പടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടം തുള്ളല്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഒരു തനി നടന്‍ തുള്ളല്‍’ എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, പോളി വത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം,മനോജ് കെ യു, കുട്ടി അഖില്‍, ബിനു ശശിറാം,ജിയോ ബേബി, വൈക്കം ഭാസി, ബിപിന്‍ ചന്ദ്രന്‍, ശ്രീരാജ് AKP, നജു, സിദ്ധാര്‍ഥ് പ്രഭു, മാസ്റ്റര്‍ ശ്രീപധ്, സേതു ലക്ഷ്മി, ജസ്ന്യ കെ ജയദീഷ്, ചിത്രാ നായര്‍, ബിന്ദു അനീഷ്, അജീഷ, ശ്രീയ അരുണ്‍, പ്രിയ കോട്ടയം, ലത ദാസ്, വര്‍ഷ, ജെറോം ജി, റോയ് തോമസ്, രശ്മി വിനോദ് എന്നിവരാണ്.

മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിന്‍, പൃഥ്വിരാജ് നായകനായ പാവാട, കുഞ്ചാക്കോ ബോബന്‍ നായകനായ ജോണി ജോണി യെസ് അപ്പ, റോഷന്‍ മാത്യു- ഷൈന്‍ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ്’ഓട്ടം തുള്ളല്‍’. ഹിരണ്‍ മഹാജന്‍, ജി മാര്‍ത്താണ്ഡന്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം- പ്രദീപ് നായര്‍, സംഗീതം- രാഹുല്‍ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റര്‍- ജോണ്‍കുട്ടി, ആര്‍ട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമല്‍ സി ചന്ദ്രന്‍, വസ്ത്രലങ്കാരം- സിജി തോമസ് നോബല്‍, വരികള്‍- ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യ സുരേഷ് മേനോന്‍, ചീഫ് അസ്സോസിയേറ്റ് ഡിറക്ടര്‍സ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- സാജു പൊട്ടയില്‍കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍സ്- റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമന്‍, സൗണ്ട് മിക്‌സിങ്- അജിത് എ ജോര്‍ജ്, സൗണ്ട് ഡിസൈന്‍- ചാള്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍- വിഷ്ണു എന്‍ കെ, പിആര്‍ഒ- വാഴൂര്‍ ജോസ്, പിആര്‍ഒ & മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, മീഡിയ ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍.

Continue Reading

film

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം ‘അടിനാശം വെള്ളപ്പൊക്കം’

Published

on

2015 ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ വിജയം നേടിയ ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ ജെ വര്‍ഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’.ഉറിയടി എന്ന കോമഡി എന്റെര്‍റ്റൈനര്‍ ചിത്രമാണ് എ ജെ വര്‍ഗീസ് അവസാനം സംവിധാനം ചെയ്തത്. ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് പുറത്ത് വിട്ടു.മലയാള സിനിമയിലേക്ക് ഒരു പുതിയ നിര്‍മ്മാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. ഇന്ന് തൃശൂര്‍ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ടൈറ്റില്‍ ഗജരാജന്‍ ഉഷശ്രീ ശങ്കരന്‍കുട്ടി തിടമ്പേറ്റി.പതമഭൂഷണ്‍ ശോഭന ആണ് തിടമ്പ് അനാച്ഛാദനം ചെയ്തു നല്‍കിയത്. ആര്‍ ജയചന്ദ്രന്‍, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോണ്‍ വിജയ്, അശോകന്‍, ബാബു ആന്റണി, പ്രേം കുമാര്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, സഞ്ജയ് തോമസ്, സജിത് തോമസ്, അരുണ്‍ പ്രിന്‍സ്, ലിസബത് ടോമി, രാജ് കിരണ്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെര്‍റ്റൈനറാണ് ‘അടിനാശം വെള്ളപ്പൊക്കം ‘.

ഛായാഗ്രഹണം – സൂരജ് എസ് ആനന്ദ്, എഡിറ്റര്‍ – ലിജോ പോള്‍, സംഗീതം – സുരേഷ് പീറ്റര്‍സ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണന്‍ ഹരീഷ്, കലാസംവിധാനം – ശ്യാം , വസ്ത്രാലങ്കാരം – സൂര്യ എസ്, വരികള്‍ – ടിറ്റോ പി തങ്കചന്‍, സുരേഷ് പീറ്റര്‍സ്, ആരോമല്‍ ആര്‍ വി, ഇലക്ട്രോണിക് കിളി, മേക്കപ്പ് – അമല്‍ കുമാര്‍ കെ സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സേതു അടൂര്‍, സംഘട്ടനം – തവസി രാജ് മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷഹാദ് സി, വിഎഫ്എക്‌സ് – പിക്ടോറിയല്‍ എഫ് എക്‌സ്, സ്റ്റില്‍സ് – മുഹമ്മദ് റിഷാജ്, പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍ – യെല്ലോ ടൂത്ത്.

 

Continue Reading

film

സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ സംസ്‌കാരം ഇന്ന്

വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും.

Published

on

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനമുണ്ടാകും.

സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.

പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാന്‍, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.

 

 

Continue Reading

Trending