Connect with us

News

ട്വിറ്ററിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ : വില്‍ക്കാന്‍ തയാറെന്ന് ഇലോണ്‍ മസ്‌ക്

ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു.

Published

on

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. നടത്തിപ്പ് ഏറെ പ്രയാസകരമാണെന്നും ഉചിതമായ ഒരു വ്യക്തി സമീപിച്ചാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയാറാണെന്നും മസ്‌ക് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത സമ്മര്‍ദ്ദ സാഹചര്യമാണുള്ളത്. എന്നാലും മടുപ്പ് തോന്നുന്നില്ല, അതൊരു സാഹസിക വിനോദമായാണ് കണക്കാക്കുന്നത്. തന്റെ സുഹൃത്തായ ജഡ്ജിയുടെ നിര്‍ദേശത്തിലാണ് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനു വേണ്ടിയാണ് കമ്പനി വാങ്ങിയത്, മസ്‌ക് പറഞ്ഞു. ജോലി തിരക്കു കാരണം ഓഫീസില്‍ തന്നെ കിടന്നുറങ്ങേണ്ടി വരാറുണ്ട്. ഓഫീസില്‍ ആരും പോവാത്ത ഒരു ലൈബ്രറിയില്‍ ഒരു സോഫയില്‍ തനിക്കായി ഒരു സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് 4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ വാര്‍ത്തകളില്‍ നിരന്തരം ഇടം നേടിയിരുന്നു. അടുത്തിടെ ട്വിറ്ററിന്റെ നീലപക്ഷി ലോഗോ മാറ്റി നായയുടെ ചിത്രം ലോഗോ ആക്കിയത് വന്‍ ചര്‍ച്ചയായിരുന്നു. ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് മസ്‌കിന്റെ അഭിമുഖം ബിബിസി പുറത്തുവിട്ടത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ; നാല് രൂപയില്‍ നിന്ന് ആറുരൂപയാക്കാന്‍ നിര്‍ദേശം

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

Published

on

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ. നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയുണ്ട്. 3893 റേഷന്‍ കടകള്‍ അടച്ചുപൂട്ടണമെന്നും സമിതി ശിപാര്‍ശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷന്‍ കടയില്‍ പരമാവധി 800 റേഷന്‍ കാര്‍ഡ് മാത്രം മതിയെന്നും പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാര്‍ശയിലുണ്ട്.

 

Continue Reading

india

ഹോളിയും റംസാന്‍ വെള്ളിയാഴ്ചയും ഒരേ ദിവസം, കനത്ത ജാഗ്രത

ഡല്‍ഹിയില്‍ പ്രശ്‌ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

Published

on

കളറായി ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യന്‍ ജനത. ശൈത്യകാലത്തില്‍ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേല്‍ക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങള്‍ ഒത്തു കൂടുമ്പോള്‍ ഇവിടെ നിറങ്ങള്‍ക്കു മാത്രമാണ് സ്ഥാനം. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാ ചടങ്ങുകളുമുണ്ടാകും.

ഇത്തവണ ഹോളിയും റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച നമസ്‌കാരവും ഒരുമിച്ചുവരുന്നത് സംഘര്‍ഷങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയില്‍ ഉത്തരേന്ത്യയിലാകെ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

ഡല്‍ഹിയില്‍ പ്രശ്‌ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ അതിര് വിടരുതെന്ന് കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

 

 

Continue Reading

india

വാഹനാപകടത്തില്‍ നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആര്‍ക്കും നല്‍കാം, ബന്ധുക്കളാകണമെന്നില്ല- സുപ്രീം കോടതി

മോട്ടോര്‍ വാഹന നിയമത്തിലെ നിയമപ്രതിനിധി (ലീഗല്‍ റെപ്രസെന്റേറ്റീവ്) തൊട്ടടുത്ത ബന്ധുക്കള്‍തന്നെയാവണമെന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Published

on

വാഹനാപകടത്തിലെ നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആര്‍ക്കും നല്‍കാമെന്ന് സുപ്രീംകോടതി. മോട്ടോര്‍ വാഹന നിയമത്തിലെ നിയമപ്രതിനിധി (ലീഗല്‍ റെപ്രസെന്റേറ്റീവ്) തൊട്ടടുത്ത ബന്ധുക്കള്‍തന്നെയാവണമെന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 2016-ല്‍ ഭോപാലില്‍ പഴക്കച്ചവടക്കാരനായ ധീരജ് സിങ് തോമര്‍ (24) വാഹനാപകടത്തില്‍ മരിച്ച കേസിലെ നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

യുവാവിന്റെ പിതാവിനെയും ഇളയ സഹോദരിയെയും മോട്ടോര്‍ വാഹനാപകട ട്രിബ്യൂണലോ ഹൈക്കോടതിയോ ആശ്രിതരായി അംഗീകരിച്ചിരുന്നില്ല. യുവാവിന്റെ വരുമാനത്തെ ആശ്രയിച്ചല്ല പിതാവ് കഴിഞ്ഞിരുന്നതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പിതാവ് ജീവിച്ചിരിക്കുന്നതിനാല്‍ ഇളയ സഹോദരി തോമറിന്റെ ആശ്രിതത്വത്തിലാണെന്ന് കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി.

നഷ്ടപരിഹാരക്കേസിലെ നിയമപരമായ പ്രതിനിധി മരണംകൊണ്ട് നഷ്ടമുണ്ടായ ആരുമാകാമെന്നും ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍തന്നെയാവണമെന്ന് നിര്‍ബന്ധമില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. യുവാവിന്റെ കുടുംബാംഗങ്ങള്‍ക്ക് ട്രിബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരമായ 9.77 ലക്ഷം രൂപ സുപ്രീംകോടതി 17.52 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.

 

Continue Reading

Trending