Connect with us

kerala

പിടിച്ചു നില്‍ക്കാനാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്; മന്ത്രി കെ കൃഷ്ണന്‍കുട്ടി

കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി കുറവാണ്.

Published

on

വൈദ്യുതി നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിടിച്ചു നില്‍ക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും 250 യൂണിറ്റിന് കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ളവര്‍ക്ക് മാത്രമേ നിരക്ക് വര്‍ധന ബാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയാല്‍ നിരക്ക് കുറയ്ക്കും. നിലവില്‍ ഉയര്‍ന്ന തുകയ്ക്കാണ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത്. ചെലവ് ചുരുക്കാന്‍ ബോര്‍ഡ് ജീവനക്കാരുടെ എണ്ണം ഉള്‍പ്പെടെ കുറച്ചു. ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ശക്തമായി ശ്രമിക്കും.

കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി കുറവാണ്. വേനലില്‍ കടുത്ത പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ലോഡ് ഷെഡിംഗ് ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരക്ക് വര്‍ധനവിനെക്കാള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുക ലോഡ് ഷെഡിംഗ് – മന്ത്രി വ്യക്തമാക്കി.

യൂണിറ്റിന് 16 പൈസയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്.

യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നത്.

kerala

പള്ളിയിലേക്ക് പോകുന്നതിനിടെ സ്വിഫ്റ്റ് ബസിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്.

Published

on

തൃശൂര്‍ ഒല്ലൂരില്‍ റോഡ് മുറിച്ചു കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിടിച്ച് രണ്ട് പേര്‍ മരിച്ചു. ചീരാച്ചി വാകയില്‍ റോഡില്‍ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. രണ്ടു സ്ത്രീകളും സംഭവ സ്ഥലത്തുവച്ചു തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍.

 

Continue Reading

kerala

ഹണി റോസിനെതിരായ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി.

Published

on

ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലീം എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി. ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ നടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ നടിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനു മാത്രമേ ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയൊള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ കേസ് വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരന്‍, ആശ എന്നിവരാണ് മരിച്ചത്.

എന്താണ് മരണകാരണം എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

Trending