Connect with us

kerala

214 രൂപയുടെ വൈദ്യുതി ബില്‍ അടച്ചില്ല; മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരി; ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐസ്‌ക്രീം ഉല്‍പന്നങ്ങള്‍ നശിച്ചു

തുടര്‍ച്ചയായി രണ്ട് ദിവസം പകല്‍ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങള്‍ നശിച്ചത്

Published

on

കൊല്ലത്ത് 214 രൂപയുടെ വൈദ്യുതി ബില്‍ തുക അടയ്ക്കാത്തതിന്റെ പേരില്‍ യുവ സംരഭകന് കെ.എസ്.ഇ ബിയുടെ ഷോക്ക്. മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിന്റെ ഫ്യൂസ് ഊരിയതോടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐസ് ക്രീം ഉല്‍പന്നങ്ങള്‍ നശിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം പകല്‍ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങള്‍ നശിച്ചത്.

രണ്ട് മാസം മുന്‍പാണ് ആശ്രാമത്ത് അടഞ്ഞുകിടന്നിരുന്ന കട വാടകയ്ക്ക് എടുത്ത് തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം ഐസ് ക്രീം പാര്‍ലര്‍ തുടങ്ങിയത്. ഈ കടയിലേക്കുള്ള വൈദ്യുതി രണ്ട് ദിവസം മുന്‍പ് കെ.എസ്.ഇ ബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചു.

രാവിലെ 11 മണിക്ക് സ്ഥാപനത്തിലെത്തിയ കമ്പനി ജീവനക്കാര്‍ വൈദ്യുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകിട്ടായിട്ടും കറന്റ് വരാതായതോടെ ഇലക്ട്രീഷനെ വിളിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. പിറ്റേന്നും ഇങ്ങനെ ഉണ്ടായതോടെ കെ.എസ്.ഇ ബി ഓഫീസിലെത്തിയപ്പോഴാണ് കുടിശികയുടെ കാര്യം അറിയുന്നത്. നിസാര കുടിശികയുടെ പേരില്‍ യുവ സംരഭകന് ഒന്നര ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്.

സംഭവത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിക്ക് രോഹിത് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം നിയമ പരമായ കാര്യങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

News

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

Published

on

കോഴിക്കോട് തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30ഓടെയായിരുന്നു അപകടം. ഇലക്ട്രിക് ലൈന്‍ തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

Continue Reading

kerala

കപ്പല്‍ അപകടം; 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു

കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു

Published

on

കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളിലാണ് ഇവരെ കരക്കെത്തിച്ചത്. കടലില്‍ മുങ്ങിയ കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

കപ്പലിലെ കണ്ടെയ്‌നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി ചെരിഞ്ഞ കപ്പലിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ എംഎസ്സി എല്‍സ കപ്പല്‍ കമ്പനി നടത്തിയ നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. 10 മണിയോടെ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി.

തുടര്‍ന്നാണ് ക്യാപ്റ്റനെയും രണ്ട് എഞ്ചിനീയര്‍മാരെയും കപ്പലില്‍ നിന്ന് നേവിയുടെ സുജാത ഷിപ്പിലേക്ക് മാറ്റിയത്. ഉച്ചയോടെ 24 പേരടങ്ങുന്ന ജീവനക്കാരുടെ സംഘം കൊച്ചിയിലെത്തി.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജീവനക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഏജന്റ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. 21 ഫിലിപ്പൈന്‍സ് സ്വദേശികളും രണ്ട് യുക്രൈന്‍കാരും റഷ്യയില്‍ നിന്നും ജോര്‍ജ്ജിയില്‍ നിന്നുമുള്ള ഓരോരുത്തരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

Continue Reading

kerala

കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

Published

on

കൊല്ലം തങ്കശ്ശേരിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കടലില്‍ കാണാതായി. മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാല്‍ നാളെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

Continue Reading

Trending