Connect with us

kerala

ലോഹ തോട്ടിയുപയോഗിക്കുമ്പോള്‍ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേര്‍

കഴിഞ്ഞകൊല്ലം മാത്രം 41 പേര്‍ക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോള്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റത്.

Published

on

തിരുവനന്തപുരം: സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടായ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ്, അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോള്‍ എന്ന് കണക്കുകള്‍. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളത്.

കഴിഞ്ഞകൊല്ലം മാത്രം 41 പേര്‍ക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോള്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റത്. അതില്‍ 21 പേരും തല്‍ക്ഷണം മരണമടഞ്ഞു. 20 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം ഇതുവരെ 7 പേരാണ് മരണമടഞ്ഞത്. 2 പേര്‍ക്ക് പൊള്ളലേറ്റു. 2017 മുതലുള്ള അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.

അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവില്‍ നിന്നോ മാവില്‍ നിന്നോ ഫലം ശേഖരിക്കുമ്പോഴാണ്. തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദര്‍ശന്‍ ആന്റിന പൈപ്പും അരയിഞ്ച് ജി.ഐ പൈപ്പുമൊക്കെയാണ് വില്ലന്‍മാരാകുന്നത്. ലോഹനിര്‍മ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോള്‍ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.

Published

on

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

 

Continue Reading

kerala

സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

Published

on

കണ്ണൂര്‍: സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ബസ് കയറാനായി നടന്നുപോകുന്നതിനിടയൊയിരുന്നു അപകടം. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാര്‍ത്ഥിനി അപകടത്തില്‍ പെട്ടത്. കുട്ടി തോട്ടില്‍ വീണത് കണ്ട സുഹൃത്തുകള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരെത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. പക്ഷേ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എന്‍.വി. സുധീഷ് കുമാര്‍, സുജ ദമ്പതികളുടെ മകളാണ് ശ്രീനന്ദ.

 

Continue Reading

kerala

‘കലോത്സവത്തിൽ പെൺകുട്ടിയോട് അരുൺ കുമാർ ദ്വയാർത്ഥ പ്രയോഗം’; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ഒപ്പനയിലെ മണവാട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്

Published

on

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ കേസ്. അവതാരകൻ അരുൺ കുമാറിനെതിരെയാണ് കേസെടുത്തത്. കലോത്സവ വാർത്താ അവതരണത്തിൽ അവതാരകൻ അരുൺ കുമാർ വേദിയിൽ ഒപ്പന അവതരിപ്പിച്ച പെൺകുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തിലാണ് കേസ്.

സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.

ഒപ്പനയിലെ മണവാട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കമ്മീഷൻ കേസ് എടുത്തത്.വിഷയത്തിൽ ചാനലിനോട് വിശദീകരണം തേടി. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

Trending