Connect with us

india

ഇലക്ടറൽ ബോണ്ട്: തകർന്ന സിൽക്യാര തുരങ്കം നിർമിച്ച കമ്പനി 55 കോടി നൽകിയത് ബി.ജെ.പിക്ക്

2019 ഏപ്രിലിനും 2022 ഒക്ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറല്‍ ബോണ്ടുകള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള എന്‍.ഇ.സി വാങ്ങിയത്.

Published

on

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന സില്‍ക്യാര തുരങ്കം നിര്‍മിച്ച നവയുഗ എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ് (എന്‍.ഇ.സി) ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനയായി നല്‍കിയത് 55 കോടി. 2019 ഏപ്രിലിനും 2022 ഒക്ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറല്‍ ബോണ്ടുകള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള എന്‍.ഇ.സി വാങ്ങിയത്.

2018 ഒക്ടോബര്‍ 26ന് 20 അംഗ ഇന്‍കം ടാക്സ് സംഘം നവയുഗ ഓഫിസ് റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ഇന്‍കം ടാക്സ് നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇത് കഴിഞ്ഞ് 6 മാസത്തിന് ശേഷമാണ് കമ്പനി ബി.ജെ.പിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത്.

നവയുഗ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് നവയുഗ എന്‍ജിനിയറിങ്. രാജ്യത്ത് നദിക്ക് മുകളിലുള്ള ഏറ്റവും വലിയ പാലമായ ധോല സാദിയ ബ്രിഡ്ജ് തങ്ങള്‍ നിര്‍മിച്ചതായാണ് കമ്പനി പറയുന്നത്. ബ്രഹ്മപുത്രക്ക് കുറുകെയുള്ള പാലത്തിന് 9.15 കിലോമീറ്ററാണ് നീളം.

2023 നവംബര്‍ 12ന് നിര്‍മാണത്തിലിരിക്കെ തുരങ്കം തകര്‍ന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടര്‍ന്ന് റാറ്റ് മൈനേഴ്സ് രംഗത്തിറങ്ങി നവംബര്‍ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സില്‍ക്യാര ടണല്‍ പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നല്‍കിയത്. 2022ന് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് തിയതി നീട്ടി നല്‍കി.

പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെ​ബ്രു​വ​രി 15നാണ് സുപ്രീംകോടതി റദ്ദാക്കിയത്.

കഴിഞ്ഞ 5 വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എ​സ്.​ബി.​ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈ​മാ​റി​യ ​ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ മാർച്ച് 14ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിരുന്നു. സീരിയൽ നമ്പർ ഉൾപ്പെടെ പൂർണവിവരങ്ങൾ മാർച്ച് 21നാണ് എസ്.ബി.ഐ കൈമാറിയതും കമീഷൻ പ്രസിദ്ധീകരിച്ചതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ക്രൂ 10 വിക്ഷേപണം ഇന്ന്; സുനിത വില്യംസ് ഉടന്‍ ഭൂമിയിലെത്തും

ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും.

Published

on

ഒന്‍പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഉടന്‍ ഭൂമിയിലെത്തും. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 20 ന് ഇരുവര്‍ക്കും ഭൂമിയിലെത്താനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് നീളുന്നത്.

നാസയിലെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ക്രൂ 10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റി വച്ചത്.

2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ്എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും.

24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് ഉരുവര്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്.

 

 

Continue Reading

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

india

ബജറ്റ് ലോഗോയില്‍ നിന്നും രൂപാ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് പകരം തമിഴ് ചിഹ്നം ‘രൂ’

ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം

Published

on

ചെന്നൈ: ഭാഷാ നയത്തിൽ കേന്ദ്രസർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റിൽനിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്ന ഇന്ത്യൻ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് തമിഴ്നാട് ഒഴിവാക്കിയത്. പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന ‘രൂ’ എന്ന അക്ഷരമാണ് ബജറ്റ് ലോ​ഗോയിൽ ചേർത്തിരിക്കുന്നത്.

മുൻവർഷങ്ങളിലൊക്കെ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായിരുന്നു തമിഴ്നാട് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം. ഈ വർഷത്തെ ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടീസറിന്റെ അവസാനം കാണിക്കുന്ന ബജറ്റിന്റെ ലോ​ഗോയിൽ രൂപ ചിഹ്നമില്ല, പകരം ‘രൂ’ എന്ന തമിഴ് അക്ഷരമാണുള്ളത്.

മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്‌നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ടീസർ പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവർക്കും എല്ലാം’ പ്രമേയത്തിലാണ് ഇത്തവണത്തെ ബജറ്റ്.

ദ്രവീഡിയൻ മോഡൽ, ടിഎൻബജറ്റ്2025 എന്നീ ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം സ്റ്റാലിൻ പങ്കുവച്ചിട്ടുണ്ട്. 2023-24, 2024-25 വർഷങ്ങളിലെ ബജറ്റുകളിലും രൂപയുടെ ഔദ്യോ​ഗിക ചി​ഹ്നം തമിഴ്നാട് ബജറ്റ് ലോ​ഗോയിലുണ്ടായിരുന്നു. ഇതാദ്യമായാണ് ദേശീയ കറൻസി ചിഹ്നം തമിഴ്നാട് ഒഴിവാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ ഫോർമുലയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനിടെയാണ് പുതിയ തീരുമാനം.

ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തയാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എന്നും എതിർക്കും. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ തുറന്നടിച്ചു.

2010 ജൂലൈ 15നാണ് കേന്ദ്ര സര്‍ക്കാര്‍ രൂപയുടെ ഔദ്യോ​ഗിക ചിഹ്നം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയും ഗുവാഹത്തി ഐഐടി ഡിസൈൻ വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡി. ഉദയകുമാറാണ് ചിഹ്നം രൂപകല്‍പന ചെയ്തത്. 2011 ജൂലൈയില്‍ ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം പുറത്തിറക്കുകയും ചെയ്തു.

Continue Reading

Trending