Culture
തമിഴ്മണ്ണിലെ കുരുക്ഷേത്ര യുദ്ധം

സക്കീര്‍ താമരശ്ശേരി
കലൈജ്ഞര്‍ കരുണാനിധിയും പുരട്ചി തലൈവി ജയലളിതയും ഇല്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് തമിഴ്മണ്ണില്‍. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ വിരുദ്ധ ചേരില്‍ മല്‍സരിക്കുന്ന തട്ടകം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം സഖ്യസമവാക്യങ്ങളും മാറിമറിഞ്ഞതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ഡി.എം.കെ-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര പുരോഗമന സഖ്യവും അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധമാണ് ഇത്തവണ. 2014ല്‍ ജയലളിതയുടെ കരുത്തില്‍ ഒറ്റക്ക് പോരാടിയ അണ്ണാ ഡി.എം.കെ 39 ല്‍ 37 സീറ്റാണ് അടിച്ചെടുത്തത്. ബി.ജെ.പിയും പി.കെ.യും ഓരോ സീറ്റ് നേടിയപ്പോള്‍ വെവ്വേറെ മല്‍സരിച്ച ഡി.എം.കെയും കോണ്‍ഗ്രസും സംപൂജ്യരായി. എന്നാല്‍ സാഹചര്യം ആകെ മാറി. അണ്ണാ ഡി.എം.കെ നിലനില്‍പ്പിനായി പൊരുതുമ്പോള്‍ ഡി.എം.കെ തിരിച്ചുവരവിന്റെ പാതയിലാണ്. തമിഴ് മണ്ണിലെ വോട്ട് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമ്പോള്‍ പ്രവചനങ്ങളെല്ലാം ഡി.എം.കെ മുന്നണിക്കനുകൂലം.
ബി.ജെ.പിയുടെ
ചാക്കിട്ടുപിടുത്തം
അപ്രതീക്ഷിതമായിരുന്നില്ല അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ട്. ജയലളിതയുടെ മരണവും പാര്‍ട്ടിയിലെ പിളര്‍പ്പും ദുര്‍ബലമാക്കിയ അണ്ണാ ഡി.എം.കെയെ ബി.ജെ.പി റാഞ്ചുമെന്നുറപ്പായിരുന്നു. വിവാദങ്ങളില്‍പ്പെട്ടു ഉഴലുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ഭരണത്തിന്റെ തണലില്‍ വീഴാതെ പിടിച്ചുനിര്‍ത്തിയത് ബി.ജെ.പിയാണെന്നത് പരസ്യമായ രഹസ്യം. ഉത്തരേന്ത്യയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പിടിക്കുകയെന്നതാണ് ബി.ജെ.പിയുടെ തന്ത്രം. ഇതിന്റെ പ്രധാന പരീക്ഷണശാലയാണ് തമിഴ്‌നാട്. അതിലേക്കുള്ള ആദ്യ ഇരയാണ് അണ്ണാ ഡി.എം.കെ. കടലാസില്‍ കരുത്തരാണ് ഈ കൂട്ടുകെട്ട്. വണ്ണിയര്‍ സമുദായത്തിനിടയില്‍ നിര്‍ണായകസ്വാധീനമുള്ള പി.എം.കെയുടെ വരവാണ് പ്രധാനം. 18 വര്‍ഷത്തെ ഇടവേളക്കു ശേഷം തമിഴ്മാനില കോണ്‍ഗ്രസ് (ടി.എം.സി) മുന്നണിയില്‍ തിരിച്ചെത്തിയതും നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയുടെ സാന്നിധ്യവും നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല.
കരുത്തോടെ മതേതര സഖ്യം
2014-ലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചാണ് ഡി.എം.കെ ഗോദയിലിറങ്ങുന്നത്. വര്‍ഗീയതയുടെ കറപുരളാത്ത തമിഴകത്ത് അവര്‍ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും ഇടതുപാര്‍ട്ടികളെയും ഒപ്പം കൂട്ടി. തീപ്പൊരി നേതാവ് വൈക്കോയുടെ എം.ഡി.എം.കെയും വി.സി.കെ, കെ.എം.ഡി.കെ, ഐ.ജെ.കെ തുടങ്ങിയ കക്ഷികളും മതേതര പുരോഗമന സഖ്യത്തിന്റെ കരുത്താണ്. വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയേയും അവര്‍ക്ക് കുടപിടിക്കുന്ന അണ്ണാ ഡി.എം.കെയേയും അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്നതാണ് മുന്നണിയുടെ ലക്ഷ്യം. ബി.ജെ.പിക്കും മോദിക്കുമെതിരേ ശക്തമായ നിലപാടുള്ള ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് തുറുപ്പുചീട്ട്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയതും സ്്റ്റാലിന്‍ തന്നെ. ഡി.എം.കെ (20), കോണ്‍ഗ്രസ് (പുതുച്ചേരി അടക്കം 10), സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്‌ലിം ലീഗ് (1), കെ.എം.ഡി.കെ (1), ഐ.ജെ.കെ (1), എം.ഡി.എം.കെ(1) എന്നിങ്ങനെയാണ് പോരാട്ടം. മുന്‍ കാലങ്ങളില്‍ വെല്ലൂരില്‍ വിജയക്കൊടി പാറിച്ച മുസ്‌ലിംലീഗ് ഇത്തവണ രാമനാഥപുരത്താണ് അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞതവണ ഒറ്റക്ക് മല്‍സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ബാക്കിയായത് കയ്‌പേറിയ അനുഭവങ്ങളാണ്. ഇത്തവണ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസവുമായാണ് ഇടതുപാര്‍ട്ടികളുടെ വരവ്.
ദിനകരനും കമലും
തെക്കന്‍ തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ് ടി.ടി.വി ദിനകരനും അദ്ദേഹത്തിന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടിയും. തേവര്‍ സമുദായത്തിന്റെ പിന്തുണയാണ് ദിനകരന്റെ കരുത്ത്. അണ്ണാ ഡി.എം.കെയോട് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ദിനകരന്‍ ബി.ജെ.പി സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.
പിടിവള്ളിയില്ലാത്ത അവസ്ഥയിലാണ് നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം. പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അത്രയധികം മുന്നേറാന്‍ കമലിനായിട്ടില്ല.
ടോര്‍ച്ച് ചിഹ്നത്തില്‍ തനിച്ച് മല്‍സരിക്കാനാണ് കമലിന്റെ തീരുമാനം. രാഷ്ട്രീയത്തിലേക്ക് പിച്ചവെക്കാനൊരുങ്ങുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കമലിന്റെ ജനവിധി അറിഞ്ഞശേഷം ഗോദയിലിറങ്ങാനാണ് രജനിയുടെ നീക്കം.
ശ്രദ്ധേയമായി തൂത്തുക്കുടി
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയമായ പോരാട്ടത്തിന് വേദിയാവുകയാണ് തൂത്തുക്കുടി. കഴിഞ്ഞതവണ അണ്ണാ ഡി.എം.കെയുടെ ജയസിങ് ത്യാഗരാജ് ജയിച്ച മണ്ഡലം. കരുണാനിധിയുടെ മകളും ഡി.എം.കെയുടെ രാജ്യസഭാംഗവുമായ കനിമൊഴിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനും തമ്മിലാണ് ഇത്തവണ മല്‍സരം. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തിനു നേരെ നടന്ന വെടിവെപ്പിന്റെ നടുക്കം മാറാത്ത തൂത്തുക്കൂടി ആരെ തുണയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കവി, പത്രപ്രവര്‍ത്തക. രണ്ടു തവണ രാജ്യസഭാംഗം-മുന്‍തൂക്കം കനിമൊഴിക്ക് തന്നെ. ഡി.എം.കെ അധികാരത്തിലെത്തിയാല്‍ നിര്‍ണായക സ്ഥാനമുറപ്പ്. കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ കുമരി അനന്തന്റെ മകളായ തമിഴിസൈ വിവാദ നായികയാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ മല്‍സരിച്ചെങ്കിലും ജനം തുണച്ചില്ല.
2014 പഴങ്കഥ
ഒറ്റക്ക് മല്‍സരിച്ച കോണ്‍ഗ്രസിനും ഡി.എം.കെ മുന്നണിക്കും 2014ല്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ജയലളിതയുടെ നേതൃത്വത്തില്‍ 44.3 ശതമാനം വോട്ടുവിഹിതത്തോടെ 39 സീറ്റുകളില്‍ 37 ലും അണ്ണാ ഡി.എം.കെ വിജയം നേടിയപ്പോള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ രണ്ടു സീറ്റുകള്‍ സ്വന്തമാക്കി (18.5 ശതമാനം വോട്ടുവിഹിതം). 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും നേടിയ വോട്ടില്‍ വലിയ വ്യത്യാസമില്ല. നേരിട്ട് ഏറ്റുമുട്ടിയ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 42 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് നേടിയത് എട്ടു സീറ്റു മാത്രം.
Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
film15 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ