Connect with us

kerala

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ് വിവാദം; ‘ടാബുലേഷന്‍ ഷീറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പോലെ’: ഷാഫി പറമ്പില്‍

എസ്എഫ്‌ഐ എന്തിനാണ് അവരുടെ കൊടിയില്‍ ജനാധിപത്യം എന്ന വാക്ക് എവുതി വെച്ച് അപമാനിക്കുന്നതെന്നും യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.

Published

on

തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ റീ കൗണ്ടങ് നടത്തി തോല്‍പിച്ചെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം കെ.എസ.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഇരുട്ടിലെ ജനാധിപത്യ വിരുദ്ധത എന്ന തലക്കെട്ടിലാണ് കെഎസ്‌യുവിന്റെ നിരാഹാര സമരം. എസ്എഫ്‌ഐ എന്തിനാണ് അവരുടെ കൊടിയില്‍ ജനാധിപത്യം എന്ന വാക്ക് എവുതി വെച്ച് അപമാനിക്കുന്നതെന്നും യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. റിട്ടേണിങ് ഓഫീസറാണ് അട്ടിമറി നടത്തിയത്.

ലോക്കല്‍ സെക്രട്ടറിയെപ്പോലെ ഇതിനുള്ള നിര്‍ദേശം നല്‍കിയത് കൊച്ചിന്‍ ദേവസ്വം പ്രസിഡന്റാണ്. ദേവസ്വം പ്രസിഡന്റിന് മന്ത്രി ആര്‍. ബിന്ദുവാണ് നിര്‍ദേശം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. റിട്ടേണിങ് ഓഫീസറെ അധ്യാപക സ്ഥാനത്തുനിന്ും മാറ്റണം. ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ പുറത്തിറക്കിയ ടാബുലേഷന്‍ ഷീറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുപോലെയും വിദ്യയുടെ പരിചയ സര്‍ട്ടിഫിക്കറ്റും പോലെയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഭിന്നശേഷിക്കാരനായ കുട്ടിയുടെ വിദ്യാര്‍ഥി പിന്തുണയെ അട്ടിമറിക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐയോട് കേരളത്തിലെ വിദ്യാര്‍ഥി സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരളവര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം. ഇന്നലെ വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചു. എസ്എഫ്‌ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു.

റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ഒന്നാമത്തെ ആരോപണം. പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിങ് വേണമെന്ന കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശനന്റെ നിര്‍ദേശപ്രകാരമെന്നത് രണ്ടാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുന്‍ അധ്യാപിക കൂടിയായ മന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദ്ദേശപ്രകാരം അട്ടിമറി നടന്നെന്ന് മൂന്നാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ്!യു ആവശ്യം. ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

crime

ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു; പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം

പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.

Published

on

ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ അറസ്റ്റിലായി. ബിബിന്‍ ബാബുവിന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞാണ് ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിബിന്റെ അമ്മയുള്‍പ്പടെയുള്ളവര്‍ കുറ്റം സമ്മതിച്ചു.

സംഭവ ദിവസം ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാളാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മദ്യപിച്ചെത്തിയ ബിബിനും അമ്മയുമായി തര്‍ക്കമുണ്ടായി. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടില്‍ വരുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അടുത്തുണ്ടായിരുന്ന ഫ്ളാസ്‌ക് എടുത്ത് സഹോദരി ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സഹോദരന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയം തകരുകയും ചെയ്തു. അനക്കമില്ലാതായതോടെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ കൊലപാതകം ആദ്യം വിസമ്മതിച്ചുവെങ്കിലും തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ബിബിന്റെ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെ അറസ്റ്റ് ചയ്തു. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

 

 

Continue Reading

kerala

കോട്ടയത്ത് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്.

Published

on

കോട്ടയം: വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ സ്വദേശി സുഹൈല്‍ നൗഷാദിനെ (19) യാണ് കാണാതായത്. സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

 

Continue Reading

kerala

മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക് കോളജ് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി തേവലക്കര പാലക്കല്‍ കാട്ടയ്യത്ത് ഷിഹാബുദ്ദീന്‍-സജിത ദമ്പതികളുടെ മകന്‍ അല്‍ത്താഫ് (20) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്തിനെ ഗുരുതര പരിക്കോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുലശേഖരപുരം സ്വദേശിയും സഹപാഠിയുമായ റിഹാന്‍ ആണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഖബറടക്കം ശനിയാഴ്ച 12 മണിയോടെ തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

അപകടമുണ്ടാക്കിയ മിനിലോറി ഡ്രൈവര്‍ അറസ്റ്റിലാണ്.

 

Continue Reading

Trending