Culture
ഗുജറാത്തില്‍ വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങള്‍ തയ്യാര്‍; മൂന്നു വട്ടം പരിശോധന നടത്തും

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കേടുപാടുകള്‍ കണ്ടെത്തിയ 4066 വിവിപാറ്റ് യന്ത്രങ്ങളും 3050 വോട്ടിങ് യൂണിറ്റുകളും മാറ്റിയതായും ഒന്നാം ഘട്ട പരിശോധന പൂര്‍ത്തിയായതായും കമ്മീഷന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ആദ്യഘട്ട പരിശോധനയില്‍ യന്ത്രങ്ങളെല്ലാം പൂര്‍ണ സജ്ജമാണെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞതിനു ശേഷം യന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി പരിശോധിക്കുമെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഒന്നാം ഘട്ട പരിശോധന കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് യന്ത്രം പരിശോധിക്കാം. പോളിങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മൂന്നാം ഘട്ട പരിശോധനയും നടക്കും. ആ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പോളിങ് ഏജന്റിന് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ച് ഉറപ്പുവരുത്താം.
അതേസമയം, 15 വര്‍ഷം പഴക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായി മാറ്റണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തള്ളി. അനാവശ്യ കാര്യങ്ങളില്‍ പരാതി പറയുന്നതിനു പകരം തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ജസ്റ്റിസുമാരായ അകില്‍ കുറേഷി, എ.വൈ കോഗ്‌ജെ എന്നിവരടങ്ങുന്ന ബെഞ്ച് കോണ്‍ഗ്രസിനോടാവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ പരാതി പൊതുജനശ്രദ്ധക്കു വേണ്ടി മാത്രമാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനി ഉന്നയിക്കരുതെന്നും കോടതി നിരീക്ഷിച്ചു: ‘തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് ഇപ്പോഴേ വാക്ക്ഓവര്‍ ലഭിച്ചോ? പ്രസക്തമല്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കൂ…’ എന്നായിരുന്നു ഹര്‍ജിക്കാരനോടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. ഈ വിഷയത്തില്‍ കൂടുതല്‍ ഗൗരവമായ എന്തെങ്കിലുമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നവംബര്‍ 22-ന് അവസാന അവസരവും നല്‍കി.
കേടുപറ്റിയ യന്ത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്. കേടായ യന്ത്രങ്ങളെപ്പറ്റി പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്തിലെ 182 അസംബ്ലി സീറ്റുകൡലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 9, 14 തിയ്യതികളിലാണ് നടക്കുന്നത്. ഇതാദ്യമായാണ് വോട്ടിങ് രശീതി പ്രദര്‍ശിപ്പിക്കുന്ന വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നത്.
news
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു
റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു.

റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു. തമിഴ്‌നാട് മദ്രാസ് സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35) ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ജൂബ് അലി ഷൈഖ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ റോഡ് എസ്‌കവേറ്ററിന് പിന്നിലിടിച്ചാണ് അപകടം നടന്നത്. ഇരുവരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരാണ് ഇരുവരും. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അംഗങ്ങളായ ഹുസൈന്‍ നിലമ്പൂരിന്റെയും നാസര്‍ പാറക്കടവിന്റെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍കോബാര്‍ തുക്ബ കബര്‍ സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
kerala
കഞ്ചാവ് വില്‍പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര്‍ പിടിയില്‍
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍, കായംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ 1.15 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അമിത് മണ്ടല്‍ (27) നെ അറസ്റ്റ് ചെയ്തു. കായംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അബ്ദുള്‍ ഷുക്കൂര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ബിജു. എന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ വി, ദീപു ജി, രംജിത്ത്, നന്ദഗോപാല്‍ ജി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സവിതാരാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
തൃശ്ശൂരില്‍ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് പേരെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും തൃശൂര്‍ എക്സൈസ് നര്‍കോട്ടിക്‌സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കണിമംഗലം സ്വദേശി ബിജോയ്, മുന്‍ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കല്‍ സ്വദേശി നിഖില്‍ എന്നിവരെയാണ് 1 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോയ് ജോസഫ്, ഐ.ബി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ വി.എം. ജബ്ബാര്‍, എം.ആര്‍. നെല്‍സന്‍, കെ.എന്‍. സുരേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ കെ.കെ. വത്സന്‍, ടി.കെ. കണ്ണന്‍, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) വി.എസ്. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ അഫ്‌സല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നിവ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ചാലക്കുടി മുഞ്ഞേലിയില്‍ 1 കിലോഗ്രാം കഞ്ചാവുമായി കൊല്ലം മാങ്കോട് സ്വദേശി പ്രസന്നനെ (44) അറസ്റ്റ് ചെയ്തു. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യുവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി പി.പി, അനില്‍കുമാര്‍ കെ.എം, ജെയ്‌സന്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാകേഷ്, ജെയിന്‍ മാത്യു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കാര്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.
Film
ഓണത്തിന് ഒരു ദുൽഖർ സൽമാൻ ചിത്രം കൂടി; നിർമാതാവിന്റെ വേഷത്തിൽ; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ റിലീസ് തിയതി

-
kerala3 days ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മന്മോഹന് സിങ്ങിന്റെ പേര് നല്‍കും; ബില്‍ കര്‍ണാടക നിയമസഭ പാസാക്കി
-
News3 days ago
ഇസ്രാഈല്‍ വീണ്ടും ആക്രമണം നടത്തിയാല്‍ പുതിയ മിസൈലുകള്‍ വിന്യസിക്കുമെന്ന് ഇറാന്
-
india3 days ago
ഡല്‍ഹിയിലെ ആറ് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു
-
kerala3 days ago
ജുനൈദ് ഖാന്റെ വിദ്വേഷക്കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
-
News2 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
-
GULF3 days ago
അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്
-
kerala3 days ago
ഇന്ന് ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടും, ജീവനക്കാരെ ഒഴിപ്പിക്കണം; കോട്ടയം കലക്ടറേറ്റിന് ബോംബ് ഭീഷണി സന്ദേശം