Connect with us

More

തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്

Published

on

മാഡ്രിഡ്: തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്… സീസണില്‍ ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം ബാര്‍സിലോണ അവരെ നാണംകെടുത്തി -മൂന്ന് ഗോളിന്…! എല്‍ ക്ലാസിക്കോ അങ്കത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലിയോ മെസിയും സംഘവും ഏറെക്കുറെ ലാലീഗ കിരീടം ഉറപ്പാക്കുകയും ചെയ്തു. 17 മല്‍സരങ്ങള്‍ പിന്നിട്ട ബാര്‍സക്ക് 45 വിലപ്പെട്ട പോയന്റുണ്ടിപ്പോള്‍. 16 മല്‍സരങ്ങളില്‍ 31 പോയന്റാണ് റയലിന്റെ സമ്പാദ്യം- അത്‌ലറ്റിക്കോ മാഡ്രിഡിനും വലന്‍സിയക്കും പിറകില്‍ നാലാം സ്ഥാനവും.

സ്വന്തം മൈതാനത്ത് നട്ടുച്ചയില്‍ കളിച്ച സൈനുദ്ദീന്‍ സിദാന്റെ സംഘം ലക്ഷ്യമില്ലാത്ത സോക്കറാണ് കാഴ്ച്ച വെച്ചത്. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തടഞ്ഞതിന് കാര്‍വജാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായതോടെ പത്ത് പേരായിരുന്നു സംഘത്തില്‍. ഇവരെ തളക്കാനും തകര്‍ക്കാനും ലൂയിസ് സുവാരസും ലിയോ മെസിയും ധാരാളമായിരുന്നു.ഒരാഴ്ച്ച മുമ്പ് അബുദാബിയില്‍ നേടിയ ഫിഫ ക്ലബ് ഫുട്‌ബോള്‍ ഉയര്‍ത്തിയാണ് സെര്‍ജിയോ റാമോസും സംഘവും മൈതാനത്തിറങ്ങിയത്. ലോക ക്ലബ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മൈതാനത്ത് കളിക്കുന്ന ടീം ആരാധകര്‍ക്കായാണ് പുത്തന്‍ കപ്പ് ഉയര്‍ത്തിയത്. പക്ഷേ അതില്‍ കഴിഞ്ഞു ചാമ്പ്യന്മാരുടെ വീര്യം. പിന്നെയെല്ലാം കളത്തില്‍ ബാര്‍സയായിരുന്നു. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ ചാമ്പ്യന്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ബാര്‍സയുടെ വലയില്‍ പന്ത് എത്തിച്ചിരുന്നു. പക്ഷേ ലൈന്‍ റഫറിയുടെ ഓഫ് സൈഡ് ഫ്‌ളാഗ് വില്ലനായി.

മല്‍സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൃസ്റ്റിയാനോയുടെ മറ്റൊരു അത്യുഗ്രന്‍ ഗ്രൗണ്ടര്‍ ബാര്‍സ ഗോള്‍ക്കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ തടഞ്ഞതോടെ ഒരു കാര്യം വ്യക്തമായി-ഇന്നത്തെ ദിനം ആതിഥേയരുടേതല്ല,. മാര്‍സിലോയുടെ ക്രോസില്‍ നിന്നും ഉയര്‍ന്ന് പന്ത് കരീം ബെന്‍സേമ ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്ത് പോയപ്പോള്‍ കാണികള്‍ തല താഴ്ത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ആരുമാരും ഗോളടിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങിയതും വെയിലിനെ അവഗണിച്ച് ബാര്‍സ കുതിക്കാന്‍ തുടങ്ങി. അമ്പത്തിനാലാം മിനുട്ടില്‍ ഉറുഗ്വേക്കാരന്‍ സുവാരസ് റയലിനെയും ആരാധകരെയും ഞെട്ടിച്ചു- റയല്‍ പ്രതിരോധത്തെ ഓട്ടത്തില്‍ കീഴടക്കിയുള്ള ഷോട്ടിന് മുന്നില്‍ കൈലര്‍ നവാസും നിസ്സഹായനായി.

പത്ത് മിനുട്ടിന് ശേഷം രണ്ടാം ഗോളുമെത്തി. മെസിയും സുവാരസും തമ്മിലുള്ള മുന്നേറ്റത്തിനൊടുവില്‍ പിറന്ന ഷോട്ടിന് കാര്‍വജാല്‍ കൈ വെച്ചപ്പോള്‍ റഫറി സ്‌പോട്ട് കിക്കിന് വിരല്‍ ചൂണ്ടി-മെസിയുടെ സ്‌പോട്ട് കിക്ക് നവാസിനെ് തളര്‍ത്തി. രണ്ട് ഗോളിന് ബാര്‍സ മുന്നില്‍ വന്നതോടെ ഗ്യാലറി നിശബ്ദമായി. ഇടക്കിടെ കൃസ്റ്റിയാനോ നടത്തിയ റെയ്ഡുകള്‍ ഫലപ്രദമായില്ല. അവസാന മിനുട്ടില്‍ അവസാന ആണിയുമടിച്ച് അലക്‌സി വിദാലിന്റെ ഗോളുമെത്തിയതോടെ ചരിത്രത്തിലെ വലിയ നാണക്കേടില്‍ തരിപ്പണമായി റയല്‍.

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

Trending