Connect with us

Football

എല്‍ ക്ലാസിക്കോ ബാഴ്സലോണ തൂക്കി; എതിരില്ലാത്ത നാല് ഗോളിന്റെ തകര്‍പ്പന്‍ ജയം

ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയത്തോടെ 30 പോയിന്റുമായി താരങ്ങള്‍ പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതും എത്തി.

Published

on

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് കര്‍പ്പന്‍ ജയം. ബാഴ്സലോണ താരങ്ങളായ റോബര്‍ട്ട് ലെവിന്‍ഡോസ്‌കി, ലമിന്‍ യമാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്നപ്പോള്‍ ജയം അവരുടെ കാല്‍കീഴിലായിരുന്നു.

പോളിഷ്താരം ലെവിന്‍ഡോസ്‌കി രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ സ്പെയിന്‍ കൗമാരതാരം ലമിന്‍ യമാല്‍, ബ്രസീല്‍ താരം റാഫീന്‍ഹ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. മത്സരത്തില്‍ ലമീന്‍ യമാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

54-ാം മിനിറ്റില്‍ മിനിറ്റില്‍ ബാഴ്സലോണ ലീഡെടുത്ത് മുന്നേറി. കസാഡോ നല്‍കിയ ത്രൂ പാസ് സ്വതസിദ്ധമായ ഫിനിഷിങ്ങിലൂടെ ലെവന്‍ഡോസ്‌കി ഗോളാക്കി മാറ്റി. എന്നാല്‍ വെറും രണ്ട് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബാഴ്സലോണ വീണ്ടും ഗോളും കണ്ടു. ഹെഡ്ഡറിലൂടെ ലെവിന്‍ഡോസ്‌കി തന്നെയാണ് കോള്‍ നേടിയത്.

അതേസമയം റയല്‍ മറുപടി ഗോളിനായി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മറുവശത്ത് ബാഴ്സലോണ മൂന്നാം ഗോളും സ്വന്തമാക്കി. 77-ാം മിനിറ്റില്‍ ലമിന്‍ യമാലായിരുന്നു വല കുലുക്കിയത്.

റയലിന്റെ തകര്‍ച്ച കണ്ട മത്സരത്തില്‍ 84-ാം മിനിറ്റില്‍ ബാഴ്സലോണ നാലാം ഗോളും നേടി. ബ്രസീല്‍ സൂപ്പര്‍താരം റാഫീന്‍ഹയാണ് ഗോള്‍ സ്വന്തമാക്കിയത്. ന

ഈ മത്സരത്തില്‍ എംബാപെയ്ക്കും സംഘത്തിനും മികച്ച കളി കാഴ്ചവെക്കാനായില്ല.

ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയത്തോടെ 30 പോയിന്റുമായി താരങ്ങള്‍ പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതും എത്തി. 21 പോയിന്റുമായി വിയ്യാറയല്‍ ആണ് റയലിന് തൊട്ടുപിന്നില്‍.

Football

റോണോള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാള്‍ മധുരം

പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മര്‍ ജൂനിയര്‍ എന്ന കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ ഇന്ന് 33ലേക്കും കടന്നു.

Published

on

ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ പിറന്നാള്‍ ദിനമാണ് ഇന്ന്… പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിയന്‍ മിന്നുംതാരം നെയ്മര്‍ ജൂനിയറും. വിശ്വ കിരീടം നേടാനായില്ലെങ്കിലും ഫുട്‌ബോളില്‍ പകരം വെയ്ക്കാനില്ലാത്ത പ്രതിഭകളാണ് റോണോയും നെയ്മറും. ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ക്ക് ഇന്ന് പിറന്നാള്‍ മധുരം.

പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മര്‍ ജൂനിയര്‍ എന്ന കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ ഇന്ന് 33ലേക്കും കടന്നു. ഫുട്‌ബോള്‍ മൈതാനത്ത് മാന്ത്രിക കാലുകള്‍ കൊണ്ട് ഇവര്‍ തീര്‍ത്ത അഴകിന് വാക്കുകളില്ല. ഫുട്‌ബോളില്‍ പകരംവയ്ക്കാനില്ലാത്ത അതുല്യ പ്രതിഭകള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

അരങ്ങേറ്റം കുറിച്ച് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും ഇന്നും സഊദി നഗരികളെ ഫുട്‌ബോള്‍ ആവേശത്തിലാഴ്ത്തുകയാണ് സിആര്‍7. അല്‍ നസറിനായി പന്തു തട്ടുന്ന റോണോ പ്രായം തളര്‍ത്താത്ത പോരാളിയായി ഗോള്‍വേട്ട തുടരുന്നു. 2003ല്‍ സ്‌പോര്‍ടിങ് ലിസ്ബണിനായി പന്തു തട്ടിയായിരുന്നു താരത്തിന്റെ തുടക്കം. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. യുണൈറ്റഡിന്റെ ചുവന്ന ജേഴ്‌സിയില്‍ മിന്നിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായി.

2009ല്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് റൊണാള്‍ഡോ മാഡ്രിഡിലേക്ക് ചേക്കേറി. മാഡ്രിഡ് കാലത്ത് ഒന്നിലധികം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും റൊണാള്‍ഡോ കൈപിടിയിലാക്കി. ലാലിഗ കിരീടം, ചാംപ്യന്‍സ് ലീഗ് കിരീടം എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങളുമായാണ് റയലിലെ സുവര്‍ണകാലത്തോട് ക്രിസ്റ്റ്യാനോ വിട പറഞ്ഞത്. പിന്നാലെ യുവന്റസിലേക്കും അല്‍ നസറിലേക്കും ക്രിസ്റ്റ്യാനോ ചേക്കേറി. പന്ത് തട്ടിയ ഭൂഖണ്ഡങ്ങളിലെല്ലാം റോണോ ഗോളടി തുടര്‍ന്നുകൊണ്ടേയിരുന്നു.

2016 യൂറോ കപ്പിലും 2018 നേഷന്‍സ് ലീഗ് കപ്പിലും പോര്‍ച്ചുഗലിനെ കിരീടത്തില്‍ എത്തിച്ച നായകനാണ് റൊണാള്‍ഡോ. അഞ്ച് ബാലന്‍ഡിയോര്‍, അഞ്ച് ചാംപ്യന്‍സ് ലീഗ്, ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍, പുസ്‌കാസ് അവാര്‍ഡ്.. റൊണാള്‍ഡോ വാരികൂട്ടിയ നേട്ടങ്ങള്‍ നിരവധിയാണ്.

നൈസര്‍ഗിക കാല്‍പന്ത് മികവുമായി എത്തി ഫുട്‌ബോളില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച മായജാലക്കാരന്‍. ബ്രസീലിയന്‍ തെരുവുകളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് ഓടിക്കയറിയ മാന്ത്രികന്‍. ജോഗോ ബൊണിറ്റയുടെ സുന്ദരതാളങ്ങളുമായി ഫുട്‌ബോളില്‍ കാല്‍പ്പനികത രചിച്ച നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍. 2009ല്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിലൂടെ അരങ്ങേറ്റം. അധികം വൈകാതെ ബ്രസീലിലെ അത്ഭുത ബാലന്റെ വരവ് ലോക ഫുട്‌ബോളില്‍ ആളിപ്പടര്‍ന്നു. കാത്തിരിപ്പിന് ഒടുവില്‍ 2013ല്‍ നെയ്മര്‍ ക്യാംപ് നൗവിലെത്തി.

മെസ്സിക്കും സുവാരസിനും ഒപ്പം ലാലിഗയില്‍ പന്ത് തട്ടിയ നെയ്മര്‍ തന്റെ മനോഹരമായ പാദചലനങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തു. പിന്നീട് പാരിസിലേക്കും, ശേഷം സഊദിയിലേക്കും നെയ്മര്‍ ചേക്കേറി. തുടര്‍ച്ചയായ പരിക്കുകള്‍ നെയ്മറിനെ അലട്ടിക്കൊണ്ടിരുന്നു. പരിക്ക് കാരണം ദിവസങ്ങളും മാസങ്ങളും താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. സൗദി ക്ലബ് അല്‍ ഹിലാലിനായി വിരലില്‍ എണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ ബൂട്ട് കെട്ടിയത്. ഒടുവില്‍ കഴിഞ്ഞ വാരം പന്താട്ടം ആരംഭിച്ച ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തന്നെ നെയ്മര്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

Continue Reading

Football

ദേശീയ ഗെയിംസ് ഫുട്ബാളില്‍ കേരളം സെമിഫൈനലില്‍

ഇതോടെ ഗ്രൂപ്പില്‍ നിന്ന് സര്‍വീസസും മണിപ്പൂരും പുറത്തായി.

Published

on

ദേശീയ ഗെയിംസ് ഫുട്ബാളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിന്നും വിജയം നേടി കേരളം സെമിയില്‍. നിലവിലെ ജേതാക്കളായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ കേരളത്തിന് ആറ് പോയിന്റായി. ഈ ഗ്രൂപ്പില്‍ നിന്ന് ഡല്‍ഹിയും സെമിയില്‍ എത്തിയിട്ടുണ്ട്.

ആദ്യ കളിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമായി. സെമിയില്‍ കടക്കാന്‍ സമനില മതിയായിരുന്നു സര്‍വീസസിന്. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ കീപ്പര്‍ ഗഗന്‍ദീപിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് പത്തുപേരായി ചുരുങ്ങിയിരുന്നു സര്‍വീസസ്. കേരളത്തിന് വേണ്ടി ആദില്‍ രണ്ടും ബബില്‍ ഒരു ഗോളും നേടി. ഇതോടെ ഗ്രൂപ്പില്‍ നിന്ന് സര്‍വീസസും മണിപ്പൂരും പുറത്തായി.

ഈ അടുത്ത് നടന്ന സന്തോഷ് ട്രോഫി ഫുട്ബാളില്‍ ഫൈനലിലെത്തിയ കേരളം പക്ഷെ ദേശീയ ഗെയിംസിന് പുതുനിരയെയാണ് ഇറക്കിയിരിക്കുന്നത്. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു. ഷഫീഖ് ഹസനാണ് പരിശീലകന്‍.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ലിവറിന് തോല്‍വി, ബാഴ്‌സക്ക് സമനില; ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായി

ബയേണിനും സിറ്റിക്കും റയലിനും ജയം

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. പി.എസ്.വി ഐന്തോവനാണ് ലിവര്‍പൂളിനെ 3-2ന് അട്ടിമറിച്ചത്. തോറ്റെങ്കിലും 21 പോയിന്റോടെ ലിവര്‍പൂളാണ് പോയിന്റ് ടേബിളില്‍ മുന്നില്‍.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയെ അറ്റ്‌ലാന്റ 2-2ന് സമനിലയില്‍ പിരിഞ്ഞു. രണ്ട് തവണയും ഗോള്‍ നേടി മുന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. ലാമിന്‍ യമാല്‍, റൊണാള്‍ഡ് അരോഹോ എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. എഡേഴ്‌സണ്‍, മരിയോ പസലിച് എന്നിവര്‍ അന്റ്‌ലാന്റക്കായി ഗോള്‍ നേടി. പോയിന്റ് പട്ടികയില്‍ രണ്ടാമതായാണ് ബാഴ്‌സ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയത്.

മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് 3-1ന് സ്ലോവന്‍ ബ്രാറ്റിസ്ലാവയെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ക്ലബ് ബ്രൂജെയെ തകര്‍ത്തു. റയല്‍ മഡ്രിഡ് 3-0ന് ബ്രെസ്റ്റിനെയും പി.എസ്.ജി 41ന് സ്റ്റുട്ട്ഗാര്‍ട്ടിനെയും ആഴ്‌സണല്‍ 2-1ന് ജിറോണയെയും ഇന്റര്‍മിലാന്‍ 3-0ന് മൊണാക്കോയെയും തോല്‍പ്പിച്ചു. യുവന്റസ് ബെനഫിക്കയോട് 2-0ന് തോല്‍വി വഴങ്ങി. എ.സി മിലാനെ ഡിനാമോ സാഗ്രെബ് 2-1ന് തോല്‍പ്പിച്ചു.

Continue Reading

Trending