Connect with us

More

വിഖ്യാത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്റെ ഡയറിക്കുറിപ്പില്‍ വംശീയത

Published

on

വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വംശീയ ചിന്തകള്‍ അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്‍ പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്.

വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്‍സ്റ്റീന്‍ പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നവയാണ്.

വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. ഈജിപ്തിലെ പോര്‍ട് സെയ്ദ് തുറമുഖത്ത് കപ്പലില്‍നിന്ന് ഇറങ്ങിയ കച്ചവടക്കാരെക്കുറിച്ചും മോശപ്പെട്ട ഭാഷയിലാണ് അദ്ദേഹം വിവരിക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയില്‍ ആളുകള്‍ വൃത്തികെട്ട പ്രദേശങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് ഐന്‍സ്റ്റീന്‍ പറയുന്നു.

ചൈനീസ് കുട്ടികള്‍ ഊര്‍ജസ്വലതയില്ലാത്ത മന്ദബുദ്ധികളെപ്പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍.
മനുഷ്യത്വത്തിന്റെയും നീതിയുടെയും വക്താവായി വാഴ്ത്തപ്പെടുന്ന ഈ ശാസ്ത്രപ്രതിഭ അഡോള്‍ഫ് ഹിറ്റ്‌ലറുടെയും നാസി പാര്‍ട്ടിയുടെയും ആവിര്‍ഭാവത്തിനുശേഷം 1933ല്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പ്രിന്‍സ്ടണ്‍ യൂനിവേഴ്‌സിറ്റി പ്രസാണ് ഡയറിക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

india

ശാഹി ജമാ മസ്ജിദ് സര്‍വേ;പൊലീസ് വെടിവെപ്പില്‍ മരണം അഞ്ചായി

സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു

Published

on

ഉത്തര്‍പ്രദേശ്: സംഭാലില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. നഈം, ബിലാല്‍, നുഅ്മാന്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇന്ന് മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 30 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.സംഭാലിലെ ശാഹി ജമാ മസ്ജിദില്‍ നടത്തിയ സര്‍വേയില്‍ പ്രതിഷേതധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മുഗളന്മാര്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.

സംഭവത്തില്‍ സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു.സ്പര്ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുകയും നിരോധന ഉത്തരവുകള്‍ നടപ്പിലാക്കുകയും ചെയ്തു.പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചു.24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.

12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. കല്ലുകള്‍, സോഡ കുപ്പികള്‍, തീപിടിക്കുന്നതോ സ്‌ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നടപ്പിലാക്കിയിരുന്നു.പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആര്‍.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ദുരുപയോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അക്രമം സംഘടിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

 

 

 

 

 

 

 

 

Continue Reading

kerala

കത്തിക്കയറി പച്ചക്കറി വില

സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍

Published

on

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില വര്‍ധിച്ചത്. തമിഴ്നാട്ടിലെ തുടര്‍ച്ചയായ മഴയാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍. തിരുവനന്തപുരത്ത് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടി തക്കാളിക്ക് 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായത്.27 കിലോയാണ് ഒരു ബോക്സിലുണ്ടാവുക.

തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വിലയില്‍ ആശങ്കയിലാണ് ജനങ്ങള്‍. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉള്ളി കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍.

എന്നാല്‍ ചാലയിലേയും കൊച്ചിയിലേയും സ്ഥിതിവെച്ചുനോക്കുമ്പോള്‍ കോഴിക്കോട്ടെ വില ആശ്വാസകരമാണ്. 72 രൂപയാണ് സവാളയ്ക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വില. മറ്റുപച്ചക്കറികള്‍ക്കും താരതമ്യേന വില കുറവാണ്.

Continue Reading

More

സലാഹിന്റെ ഡബിളില്‍ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗില്‍ തലപ്പത്ത്

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തേരോട്ടം തുടര്‍ന്ന് ലിവര്‍പൂള്‍. ആവേശകരമായ മത്സരത്തില്‍ സതാംപ്റ്റനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ദൂരം വര്‍ധിപ്പിച്ചു.

സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഇരട്ടഗോളാണ് ആവേശ ജയം സമ്മാനിച്ചത്. 65, 83 മിനിറ്റിലായിരുന്നു സലാഹിന്റെ ഗോളുകള്‍.ഇതില്‍ രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. ആദ്യ ഗോള്‍ 30ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായ് നേടി. പൊരുതിനിന്ന സതാംപ്റ്റനായി ആദം ആംസ്ട്രോങ് (42), മത്തേയൂസ് ഫെര്‍ണാണ്ടസ് (56) എന്നിവര്‍ ഗോള്‍നേടി.

ആദം ആസ്ട്രോങിന്റെ പെനാല്‍ട്ടി കെല്ലഹര്‍ രക്ഷിച്ചുവെങ്കിലും റീബൗണ്ടില്‍ താരം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മത്തേയൂസ് ഫെര്‍ണാണ്ടസിലൂടെ സ്താംപ്റ്റണ്‍ രണ്ടാം ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ഞെട്ടി. എന്നാല്‍ 65-ാമത്തെ മിനിറ്റില്‍ സലാഹ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 83-ാമത്തെ മിനിറ്റില്‍ ഹാന്റ് ബോളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട സലാഹ് ലിവര്‍പൂളിന്റെ വിജയം പൂര്‍ത്തിയാക്കി.

12 കളികളില്‍ നിന്ന് 31 പോയിന്റ് നേടിയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്.കഴിഞ്ഞ ദിവസം ടോട്ടനം ഹോട്സ്പറിനോട് 4-0ന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി, 12 കളികളില്‍നിന്ന് ഏഴു ജയവും രണ്ടു സമനിലയും സഹിതം 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലെസ്റ്റര്‍ സിറ്റിയെ 21ന് തോല്‍പ്പിച്ച് ചെല്‍സി 22 പോയിന്റുമായി മൂന്നാമതും.നോട്ടിങ്ങം ഫോറസ്റ്റിനെ 30ന് തോല്‍പ്പിച്ച് ആര്‍സനല്‍ 22 പോയിന്റുമായി നാലാമതുമുണ്ട്.

Continue Reading

Trending