Connect with us

News

ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡിട്ട് പതിനെട്ടുകാരന്‍

ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റര്‍ ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ഷെര്‍പ്പ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

Published

on

ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് നേടി നേപ്പാള്‍ സ്വദേശി പര്‍വതാരോഹകന്‍ നിമ റിന്‍ജി ഷെര്‍പ്പ. 18 വയസ്സാണ് ഷെര്‍പ്പയ്ക്കുള്ളത്.

ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റര്‍ ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ഷെര്‍പ്പ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ 2022 സെപ്റ്റംബറില്‍ ആരംഭിച്ച പര്‍വതാരോഹണ പരമ്പര അദ്ദേഹം അവസാനിപ്പിച്ചു.

മകന്‍ നന്നായി പരിശീലിച്ചിരുന്നുവെന്നും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതില്‍ ഉറപ്പുണ്ടായിരുന്നെന്നും ഷെര്‍പ്പയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

16-ാം വയസ്സില്‍ ഷെര്‍പ്പ 8136 മീറ്റര്‍ ഉയരമുള്ള മനസ്സ്‌ലു പര്‍വതം കീഴടക്കിയിരുന്നു. ഈ വര്‍ഷം ജൂണിലാണ് തന്റെ പതിമൂന്നാം പര്‍വതമായ കാഞ്ചന്‍ജംഗ കയറിത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് കാഞ്ചന്‍ജംഗ.

 

News

ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; യു.എന്നില്‍ പരാതി നല്‍കി ലെബനന്‍

ഇസ്രാഈല്‍ തുടര്‍ച്ചയായി യു.എന്‍ പ്രമേയം 1701 ലംഘിക്കുകയാണെന്നും ലെബനന്‍ പരാതിയില്‍ പറയുന്നു.

Published

on

ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കി ലെബനന്‍. യു.എന്‍ സുരക്ഷാ കൗണ്‍സിലിലാണ് ഇസ്രാഈലിനെതിരെ ലെബനന്‍ പരാതി നല്‍കിയത്. ഇസ്രാഈലിന്റെ ആവര്‍ത്തിച്ചുള്ള കരാര്‍ ലംഘനത്തില്‍ നടപടിയെടുക്കണമെന്ന് ലെബനന്‍ ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തുടര്‍ച്ചയായി യു.എന്‍ പ്രമേയം 1701 ലംഘിക്കുകയാണെന്നും ലെബനന്‍ പരാതിയില്‍ പറയുന്നു.

2006 ഓഗസ്റ്റ് 11ന് അംഗീകരിച്ച യു.എന്‍ പ്രമേയം 1701, ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിലുള്ള ശത്രുത പൂര്‍ണമായും അവസാനിപ്പിക്കണമെന്നും തെക്കന്‍ ലെബനനിലെ ബ്ലൂ ലൈനിനും ലിറ്റാനി നദിക്കും ഇടയില്‍ ഒരു ആയുധരഹിത മേഖല സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.

യു.എന്‍ പ്രമേയത്തിലെ വ്യവസ്ഥകളും ഇസ്രാഈല്‍ നിരന്തരമായി ലംഘിക്കുന്നതായി ലെബനന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 2024 നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ഇസ്രാഈലും ഹിസ്ബുല്ലയും നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ കരാര്‍ നിലവില്‍ വന്നിട്ടും 830ലധികം നിയമലംഘനങ്ങള്‍ ഇസ്രാഈല്‍ നടത്തിയിട്ടുണ്ടെന്ന് ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2025 ജനുവരി 26 മുതല്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെടുകയും 221 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനുപുറമെ കരാര്‍ പ്രകാരം ജനുവരി 26നകം ലെബനനില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറണമായിരുന്നു, എന്നാല്‍ ഈ ആവശ്യം നിരസിച്ചുവെന്നും ഫെബ്രുവരി 18 വരെ സമയപരിധി നീട്ടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചരുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് ലെബനന്‍ സായുധസംഘടനയായ ഹിസ്ബുല്ല ഇസ്രാഈലുമായി യുദ്ധത്തിന് ഇറങ്ങിയത്. എന്നാല്‍ ഇതിന് പകരമായി ഇസ്രാഈല്‍ ലെബനനിലും അധിനിവേശം നടത്താന്‍ ആരംഭിച്ചു.

കഴിഞ്ഞ 15 മാസമായി തുടരുന്ന ആക്രമണങ്ങളില്‍ 4000ത്തിലധികം പേര്‍ക്കാണ് ലെബനനില്‍ ജീവന്‍ നഷ്ടമായത്. ഈ ആക്രമണങ്ങളെ താത്കാലികമായെങ്കിലും അവസാനിപ്പിക്കാനായി ഫ്രാന്‍സും യു.എസും സംയുക്തമായി നേതൃത്വം നല്‍കിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുത്തിയത്.

അതേസമയം ഗസ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലായതിന് പുറമെ ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ആക്രമണം വര്‍ധിപ്പിച്ചിരിക്കുകയാണ്. 2025 ജനുവരി മുതല്‍ വെസ്റ്റ് ബാങ്കില്‍ മാത്രമായി ഇസ്രഈല്‍ കൊലപ്പെടുത്തിയത് 70 ഫലസ്തീനികളെയാണ്. വെസ്റ്റ് ബാങ്കില്‍ നിന്ന് 380 ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

kerala

റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം

കേരളാ കോണ്‍ഗ്രസ് എം വന്നത് കൊണ്ട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്‍ശനം.

Published

on

മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കേരളാ കോണ്‍ഗ്രസ് എം വന്നത് കൊണ്ട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്‍ശനം. പ്രതിനിധി സമ്മേളനത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഭൂപ്രശ്‌നങ്ങളും വന്യജീവി ആക്രമണവും കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുമായി അടുത്ത് നിന്ന സഭാ നേതൃത്വം അകന്നു. പൊലീസിന്റെ ചില ഇടപെടലുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനവും സമ്മേളനത്തിലുയര്‍ന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.

അതേസമയം മൂന്നുനാള്‍ നീളുന്ന സിപിഎം കാസര്‍കോട് ജില്ലാസമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാവും. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാസര്‍കോട് ജില്ലയിലെ 27904 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Continue Reading

india

രാജ്യ തലസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാര്‍ഥികള്‍

1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Published

on

ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടര്‍ച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാര്‍ട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്‍ഹിയില്‍ വന്‍ വിജയം ആവര്‍ത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാള്‍ എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ആയുധം. യമുനയില്‍ ബിജെപി വിഷം കലര്‍ത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങള്‍ കെജ്‌രിവാള്‍ ഉയര്‍ത്തി.

മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും, കൂടുതല്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും ആണ് കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയെ നേരിട്ടത്. ഇതിന് പുറമേ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്.

Continue Reading

Trending