Connect with us

india

ഇടിമിന്നലേറ്റ് എട്ടു പേര്‍ മരിച്ചു

മരിച്ചവരിൽ നാല് പേർ കുട്ടികളാണ്.

Published

on

ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ ഇടിമിന്നലേറ്റ് 8 പേർ മരിച്ചു. രാജ്നന്ദ്ഗാവ് സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്; നോമ്പെടുത്ത്, പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു

വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്.

Published

on

റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇഫ്താര്‍ വിരുന്നൊരുക്കി നടനും രാഷ്ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്. വിജയ് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു.

തൊപ്പി ധരിച്ച് വെള്ളുത്ത വസ്ത്രം ധരിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നിനെത്തിയത്.15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവര്‍ക്കും വിജയ് നന്ദി പറഞ്ഞു.

 

 

Continue Reading

india

ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ടെര്‍മിനല്‍ മൂന്നിലെ വാഷ് റൂമില്‍ വച്ചാണ് ജീവനൊടുക്കിയത്.

Published

on

ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ടെര്‍മിനല്‍ മൂന്നിലെ വാഷ് റൂമില്‍ വച്ചാണ് ജീവനൊടുക്കിയത്. സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സ്വന്തം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള (എഫ്എസ്എല്‍) സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.

അതേസമയം സംഭവസ്ഥലത്ത് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ല. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ഉദ്യോഗസ്ഥയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

 

Continue Reading

india

ഹരിയാനയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണു; പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു

ബല്‍ദ്വാല ഗ്രാമത്തിലെ മലനിരകളിലാണ് നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു വീണത്.

Published

on

ഹരിയാനയിലെ പഞ്ച്കുളയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണു. ബല്‍ദ്വാല ഗ്രാമത്തിലെ മലനിരകളിലാണ് നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു വീണത്. പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു, ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതിക തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

പതിവ് പരിശീലനത്തിന്റെ ഭാഗമായി പറയുന്നയര്‍ന്ന ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനമാണ് തകര്‍ന്നു വീണത്. അംബാല വ്യോമത്താവളത്തില്‍ നിന്ന് ഉച്ചയോടെയാണ് വിമാനം പറന്നുയര്‍ന്നത്.

ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ട് പൈലറ്റ് യുദ്ധ വിമാനത്തെ വഴിതിരിച്ചുവിട്ടുവെന്ന് വ്യോമസേന അറിയിച്ചു. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending