Connect with us

gulf

വന്ദേഭാരതിൽ എട്ട് ലക്ഷം പേർ നാടണഞ്ഞു;ഇക്കൊല്ലത്തെ ഹജ്ജ് അനുമതി തീരുമാനമായില്ല – അംബാസഡർ

മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് തീർത്ഥാടനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. ഇക്കൊല്ലം അന്താരാഷ്‌ട്ര തീർത്ഥാടകർക്ക് അവസരമുണ്ടാകുമെന്ന പ്രതീക്ഷയാണുളളതെന്നും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലായ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സഊദിയിൽ നിന്ന് എട്ട് ലക്ഷം ഇന്ത്യക്കാരെ മടക്കി അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി .

ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാണെന്നും 2014 മുതൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ചരിത്രപരമായ ദൗത്യങ്ങളാണ് നിർവഹിച്ചു വരുന്നതെന്നും അംബാസഡർ വ്യക്തമാക്കി. 23 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്ക് രാജ്യത്ത് അനുകൂലമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിൽ സഊദി ഭരണകൂടം ജാഗ്രത പാലിക്കുന്നു. ഇക്കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംഭാഷണവും സംബന്ധിച്ച് അംബാസഡർ വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നിക്ഷേപം സംബന്ധിച്ച് ഇന്ത്യൻ വ്യവസായ മന്ത്രിയും സഊദി ഊർജ്ജ വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച 2022 ആദ്യ ക്വാർട്ടറിൽ നടക്കും. സൈനിക രംഗത്തും ആയുധ സംഭരണത്തിന്റെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും കരാറും ചർച്ചയിലാണ്. സൈബർ സുരക്ഷയിലും തീവ്രവാദ വിരുദ്ധ നീക്കങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ കൈകോർക്കും . പ്രതിരോധ രംഗത്തും ഇരു രാജ്യങ്ങളും നിർണ്ണായക പങ്കാളികളാണ്. ഈ മേഖലയിൽ നിരവധി സുപ്രധാന ദൗത്യങ്ങളാണ് ഈ വർഷം നടപ്പാക്കിയത്.

വാണിജ്യ രംഗത്ത് ചൈന കഴിഞ്ഞാൽ സഊദിയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയിൽ ഈ രംഗത്തെ നാലാം സ്ഥാനക്കാരാണ് സഊദി അറേബ്യ . കോവിഡ് പ്രതിസന്ധിക്കിടയിലും ഇക്കൊല്ലത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം റെക്കോർഡ് നേട്ടം കൈവരിക്കും. ഇറാഖ് കഴിഞ്ഞാൽ ഇന്ത്യയുടെ രണ്ടാമത്തെ എണ്ണ ദാതാവ് സഊദിയാണ്. സാസ്കാരിക, വിനോദ രംഗത്തും യോഗയിലും ഇരു രാജ്യങ്ങളും ചരിത്രപരമായ ദൗത്യങ്ങളാണ് നിർവഹിച്ചത്. ടൂറിസം മേഖലയിൽ ഇന്ത്യയിൽ മൂന്ന് ഓഫീസുകളാണ് സഊദി ആരംഭിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യൻ വിപണി തേടിയുള്ള സഊദി ടൂറിസത്തിന്റെ കാര്യാലയങ്ങളുള്ളത്. വിദ്യാഭ്യാസ മേഖലയിൽ പ്രീമിയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശാഖകൾ രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗതിയിലാണ്. പ്ലസ്‌ടു തലം വരെയുള്ള ക്ളാസുകളിൽ എഴുപതിനായിരം ഇന്ത്യൻ വിദ്യാർത്ഥികൾ സഊദിയിൽ പഠിക്കുന്നുണ്ട്. സഊദി യൂണിവേഴ്‌സിറ്റികളിൽ 250 വിദ്യാർത്ഥികളും 460 ഇന്ത്യൻ അധ്യാപകരുമുണ്ട്.

കോൺസുലാർ സേവനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയാക്കി. വിവിധ കേസുകളിൽ അകപ്പെട്ട് സഊദിയിലെ ജയിലുകളിൽ 1323 പേരാണുളളത്. ഇവരിൽ 719 പേർ റിയാദിലും 604 പേർ ജിദ്ദയിലുമാണ്. 2021 ൽ മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 2205 ആണ്. 781 മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയി. അഞ്ച് കേസുകളിൽ നഷ്ടപരിഹാരമായി 19 ദശലക്ഷം രൂപ വാങ്ങി നൽകി. നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) നിന്ന് 12842 പേരെ ഇന്ത്യയിലെത്തിച്ചു. ഇവരെ കൊണ്ടുപോകാനായി 49 പ്രത്യേക വിമാനങ്ങളും ഏർപ്പെടുത്തിയതായി അംബാസഡർ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്; യുഎഇ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published

on

ദുബായ്: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുഎയില്‍ ഉള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ജിപിഎം ജിസിഎം യുഎഇ അലുമിനിയുടെ നേതൃത്വത്തില്‍ ദുബായ് ബിസിനസ് ബേയിലെ ബേബൈറ്റ്‌സ് പാര്‍ട്ടി ഹാളില്‍ വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. വിവിധ കാലഘട്ടങ്ങളില്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

യുഎഇ അലുമിനി പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മുനീര്‍ ബേരികെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, അക്കാഫ് ചെയര്മാന്‍ ശാഹുല്‍ ഹമീദ് പരിപാടി ഉത്ഘാടനം ചെയ്തു, അക്കാഫ് ജനറല്‍ സെക്രട്ടറി വിഎസ് ബിജു കുമാര്‍, ട്രഷറര്‍ ജൂഡിന് ഫെര്‍ണാണ്ടസ് , അക്കാഫ് സെക്രട്ടറി മനോജ് കെവി എന്നിവര്‍ വിഷിഷ്ട്ട അതിഥികളായിരുന്നു. പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു, പരിപാടിയില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

മന്‍സൂര്‍ ചൂരി , ആയിഷ ചെമ്മനാട് എന്നിവര്‍ സംസാരിച്ചു. മുനീര്‍ ബേരികെ സ്വാഗതവും ജഗത് കുമാര്‍ നന്ദിയും പറഞ്ഞു. പുതുയ ഭാരവാഹികള്‍: മുനീര്‍ സോന്കാല്‍ (പ്രസിഡന്റ്) അലി മഞ്ചേശ്വരം (ജനറല്‍ സെക്രട്ടറി) ജഗത് കുമാര്‍ (ട്രെഷറര്‍), വൈസ് പ്രെസിഡന്റ്‌റുമാര്‍: ആയിഷ ഷമ്മി, പാരിജാത പ്രദീപ്, ഷഫീഖ് പുളിക്കല്‍, മുസവിര്‍ തളങ്കര , ഹാരിസ്. സെക്രട്ടറിമാര്‍: ദീപ ഭട്ട്, സവാദ്, പ്രശാന്ത് ചെമ്മനാട്, നിസാമ് മൊഗ്രാല്‍, ലിജേഷ് ജോസ് പാണത്തൂര്‍. സ്‌പോര്‍ട്‌സ് കണ്‍വീനര്‍: റാഷിദ് ചെമ്മനാട്, ടോസ്‌റ്മാസ്റ്റര്‍ കോര്‍ഡിനേറ്റര്‍ : മുസ്താഖ് ഡിപി, കള്‍ച്ചറല്‍ കണ്‍വീനര്‍: ഇന്ദുലേഖ, ഇവന്റ് കോര്‍ഡിനേറ്റര്‍: സന്ദീപ് നെല്ലിക്കുന്ന് സോഷ്യല്‍ മീഡിയ കണ്‍വീനര്‍: അഭിലാഷ് പേരാ എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വവൈസറി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത് , മുനീര്‍ ബേരികെ, മന്‍സൂര്‍ ചൂരി, മുനീര്‍ പൂച്ചക്കാട്, റഫീഖ് എരിയാല്‍, വേലായുധന്‍, സന്ദീപ് നെല്ലിക്കുന്ന് എന്നിവരെയും തിരഞ്ഞെടുത്തു.

Continue Reading

gulf

പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്ത്യാ ഗവണ്മന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ചെയ്ത മികച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൊത്തം 27 പേരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

യുഎഇയില്‍നിന്നും സൗദിയില്‍നിന്നുമായി മിഡില്‍ ഈസ്റ്റില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയില്‍നിന്ന് രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ എന്ന മലയാളി ബിസ്‌നസ്‌കാരനാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനായത്. കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. വാണിജ്യരംഗത്തെ സേവനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ ആദരവിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയില്‍നിന്ന് ആതുരസേവനരംഗത്തെ മികവിന് ഡോ. സയിദ് അന്‍വര്‍ ഖുര്‍ഷിദ് തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ ഈ മാസം 8മുതല്‍ 10വരെ ഒഡീഷയിലെ ഭു വനേശ്വറിലാണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഉപരാഷ്ട്രപതി ചെയര്‍മാനും വിദേശകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള അവാര്‍ഡ് കമ്മിറ്റി യാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തത്. 25 രാജ്യങ്ങളില്‍നിന്നായി 27 പേരെയാ ണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അവാര്‍ഡുണ്ടെങ്കിലും മറ്റു 24 രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സേവനത്തിന് ആസ്‌ട്രേലിയ, ഫിജി, ഗ്യുയാന, മൗറീഷ്യസ്, റഷ്യ, സ്‌പെയിന്‍, ഉഗാണ്ട, യുഎസ്എ എന്നീ എട്ടുരാജ്യങ്ങളില്‍നിന്നുള്ളവ രാണ് അര്‍ഹരായത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് ആസ്ട്ര്യ, റഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മര്‍ എന്നീ നാലുരാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

gulf

കെ.​എം.​സി.​സി ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Published

on

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ് പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘ​ട​ന​യി​ൽ നേ​തൃ​പ​ര​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ നേ​തൃ​പാ​ട​വം വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ലീ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​കോ​ഡ​ൻ​ഷി​യ നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് സം​ഘാ​ട​ക​ർ ക്യാ​മ്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, അ​ലി സി. ​പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഹാ​ഫി​സ്‌ ന​ഹ് ല, ​ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, റി​യാ​സ് മേ​പ്പ​യൂ​ർ, ഷം​സു​താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, ഷ​രീ​ഫ് മോ​ങ്ങം, മ​ഹ്റൂ​ഫ് കോ​ഴി​ക്കോ​ട്, സ​ലിം കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് പൊ​ന്നാ​നി, നാ​സി​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading

Trending