Connect with us

gulf

കോവിഡ് ഭീതിക്കിടയിൽ ലോകത്തിനായി പ്രാർത്ഥനയോടെ പുണ്യമാസത്തിന് വിടയോതി സഊദിയിലും നാളെ ഈദുൽ ഫിത്തർ

രാജ്യത്ത് ഈദ് ഗാഹുകൾക്ക് പകരം രാജ്യത്തെ തെരഞ്ഞെടുത്ത പള്ളികളിലെല്ലാം ഈദ് നിസ്‌കാരം നടക്കുന്നുണ്ട്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ മാസത്തിന് വിട ചൊല്ലി സഊദിയും നാളെ ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. റമളാൻ മുപ്പത് പൂർത്തിയാക്കിയാണ് ഇത്തവണ ഈദാഘോഷം . കോവിഡിന്റെ ഭീതിയിൽ കനത്ത മുൻകരുതൽ നടപടികൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളില്ലെങ്കിലും നേടിയെടുത്ത ആത്മീയ ചൈതന്യം കാത്തു സൂക്ഷിച്ചു കൊണ്ട് രാജ്യത്തെ സ്വദേശികളും വിദേശികളും നാളെ പെരുന്നാൾ നിസ്ക്കാരം നിർവഹിക്കും. അതെ സമയം വീടുകളിൽ പോലും പരിധി വിട്ട ആഘോഷം പാടില്ലെന്നും സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ചു കൊണ്ട് മാത്രമേ ഈദാഘോഷം സാധ്യമാവുകയുള്ളൂ . അല്ലാത്ത പക്ഷം കർശനമായ ശിക്ഷ നടപടികളിലാണ് പ്രഖ്യാപിച്ചിട്ടുള്ളത് . സഊദിയിൽ കോവിഡ് ഇപ്പോഴും ആയിരം കവിഞ്ഞു നിലനിൽക്കുന്നതിനാൽ നിയമപാലനത്തിൽ ഒട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

രാജ്യത്ത് ഈദ് ഗാഹുകൾക്ക് പകരം രാജ്യത്തെ തെരഞ്ഞെടുത്ത പള്ളികളിലെല്ലാം  ഈദ് നിസ്‌കാരം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് മൂലം ലോക് ഡൗണിലായിരുന്ന സഊദിയിൽ ഈദ് നിസ്കാരമോ റമളാനിൽ പള്ളികളിൽ നിസ്കാരമോ ഉണ്ടായിരുന്നില്ല. ഇത്തവണ കർശന മുൻകരുതൽ നടപടികളോടെ റമളാനിൽ പള്ളികളിൽ തറാവീഹ് നിസ്ക്കാരം അടക്കമുള്ള ആരാധന കർമ്മങ്ങൾ നടന്നു. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും സൂക്ഷ്മ നിരീക്ഷണത്തിലാണ് പുണ്യ മാസത്തിന്റെ പൊലിമ നഷ്ടപ്പെടാതെ ആരാധന കർമ്മങ്ങൾ നിർവ്വഹിക്കാൻ സാധിച്ചത്.

പുണ്യമാസത്തിൽ ഇരുഹറമുകളും നിയന്ത്രണത്തോടെ ആരാധനാകർമങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്. റമളാൻ ഇരുപത്തിഒമ്പതാം രാവിന് ഇരു ഹറമുകളിലും നടന്ന ഖത്‍മുൽ ഖുർആൻ പ്രാർത്ഥനയിലും പതിനായിരങ്ങൾ പങ്കെടുത്തിരുന്നു ,
ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഹറമിലെത്തിയത്. ഒരാള്‍ക്ക് പോലും രോഗമില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ, ശ്‌ളാഘനീയവും ശാസ്ത്രീയവുമായ പ്രതിരോധപരിപാടികളാണ് ഇവിടെ നടപ്പാക്കിയത്. ഓരോ നിമിഷവും ഹറം അണുവിമുക്തമാക്കിയും തീര്‍ഥാടകരുടെ ആരോഗ്യ അവസ്ഥ വിലയിരുത്തിയുമായിരുന്നു ഈ നേ്ട്ടം. പ്രവേശനം നിയന്ത്രിച്ചത് പൂര്‍ണമായും മൊബൈല്‍ ആപ്പുകള്‍ വഴിയായിരുന്നു

റമളാനിൽ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയിലെയും മദീനയിലെയും  വിശുദ്ധ ഗേഹങ്ങളിൽ ആരാധനാ കർമ്മങ്ങൾക്കായി എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ കോവിഡ് തീർത്ത ഭീഷണിയെ അതിജീവിക്കാൻ പുണ്യഗേഹങ്ങളിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്കും തടയേണ്ടി വന്നു. വിദേശത്തു നിന്നുള്ളവർക്ക് പൂർണ്ണമായും വിശുദ്ധ നഗരങ്ങളിലേക്കുള്ള സന്ദർശനം വിലക്കിയപ്പോൾ ആഭ്യന്തര തീർത്ഥാടകർക്ക് പോലും കണിശമായ നിയന്ത്രണം ഏർപ്പെടുത്തി കോവിഡിന്റെ വ്യാപനം കൃത്യമായി തടയാൻ സഊദി ഭരണകൂടത്തിനായി എന്നതിനാൽ രാജ്യം ലോകരാജ്യങ്ങളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വൻ ജനക്കൂട്ടത്തെ സുരക്ഷിതമായി ആരാധന കർമ്മങ്ങൾ നിര്‍വഹിക്കാന്‍ സജ്ജീകരണങ്ങൾ ഒരുക്കുക എന്നത് കഠിനാധ്വാനമാണ് . ഏറെ ശാസ്‌ത്രീയമായ നടപടികളിലൂടെ ഈ പുണ്യമാസത്തെ വരവേൽക്കാൻ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുൽറഹ്‌മാൻ അൽ സുദൈസിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിത നീക്കങ്ങളുണ്ടായി.

മലയാളികളെ സംബന്ധിച്ചൊടുത്തോളം തങ്ങൾ ഈദാഘോഷം നടത്തിയില്ലെങ്കിലും നാട്ടിലെ കുടുംബം ആഹ്ളാദത്തോടെ പെരുന്നാൾ കൊണ്ടാടുന്നതിലാണ് പ്രവാസികൾ ആത്മസംതൃപ്തിയടയാറുള്ളത് . എന്നാൽ ഇത്തവണ നാട്ടിലും ലോക് ഡൗൺ ആയതോടെ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് പ്രാർത്ഥനയിലാണ് പ്രവാസലോകത്തുള്ളവർ. ലോകജനത നേരിടുന്ന മഹാമാരിയുടെ ഭീതിക്കിടയിലുള്ള ഈദാഘോഷം പ്രാർത്ഥന നിർഭരവും പരീക്ഷണങ്ങളെ അതിജീവിക്കാൻ ലോകജനതക്ക് വേണ്ടിയുള്ള പ്രാർത്ഥനയുമാകണമെന്ന് പണ്ഡിതർ ഉണർത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്; യുഎഇ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published

on

ദുബായ്: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുഎയില്‍ ഉള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ജിപിഎം ജിസിഎം യുഎഇ അലുമിനിയുടെ നേതൃത്വത്തില്‍ ദുബായ് ബിസിനസ് ബേയിലെ ബേബൈറ്റ്‌സ് പാര്‍ട്ടി ഹാളില്‍ വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. വിവിധ കാലഘട്ടങ്ങളില്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

യുഎഇ അലുമിനി പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മുനീര്‍ ബേരികെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, അക്കാഫ് ചെയര്മാന്‍ ശാഹുല്‍ ഹമീദ് പരിപാടി ഉത്ഘാടനം ചെയ്തു, അക്കാഫ് ജനറല്‍ സെക്രട്ടറി വിഎസ് ബിജു കുമാര്‍, ട്രഷറര്‍ ജൂഡിന് ഫെര്‍ണാണ്ടസ് , അക്കാഫ് സെക്രട്ടറി മനോജ് കെവി എന്നിവര്‍ വിഷിഷ്ട്ട അതിഥികളായിരുന്നു. പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു, പരിപാടിയില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

മന്‍സൂര്‍ ചൂരി , ആയിഷ ചെമ്മനാട് എന്നിവര്‍ സംസാരിച്ചു. മുനീര്‍ ബേരികെ സ്വാഗതവും ജഗത് കുമാര്‍ നന്ദിയും പറഞ്ഞു. പുതുയ ഭാരവാഹികള്‍: മുനീര്‍ സോന്കാല്‍ (പ്രസിഡന്റ്) അലി മഞ്ചേശ്വരം (ജനറല്‍ സെക്രട്ടറി) ജഗത് കുമാര്‍ (ട്രെഷറര്‍), വൈസ് പ്രെസിഡന്റ്‌റുമാര്‍: ആയിഷ ഷമ്മി, പാരിജാത പ്രദീപ്, ഷഫീഖ് പുളിക്കല്‍, മുസവിര്‍ തളങ്കര , ഹാരിസ്. സെക്രട്ടറിമാര്‍: ദീപ ഭട്ട്, സവാദ്, പ്രശാന്ത് ചെമ്മനാട്, നിസാമ് മൊഗ്രാല്‍, ലിജേഷ് ജോസ് പാണത്തൂര്‍. സ്‌പോര്‍ട്‌സ് കണ്‍വീനര്‍: റാഷിദ് ചെമ്മനാട്, ടോസ്‌റ്മാസ്റ്റര്‍ കോര്‍ഡിനേറ്റര്‍ : മുസ്താഖ് ഡിപി, കള്‍ച്ചറല്‍ കണ്‍വീനര്‍: ഇന്ദുലേഖ, ഇവന്റ് കോര്‍ഡിനേറ്റര്‍: സന്ദീപ് നെല്ലിക്കുന്ന് സോഷ്യല്‍ മീഡിയ കണ്‍വീനര്‍: അഭിലാഷ് പേരാ എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വവൈസറി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത് , മുനീര്‍ ബേരികെ, മന്‍സൂര്‍ ചൂരി, മുനീര്‍ പൂച്ചക്കാട്, റഫീഖ് എരിയാല്‍, വേലായുധന്‍, സന്ദീപ് നെല്ലിക്കുന്ന് എന്നിവരെയും തിരഞ്ഞെടുത്തു.

Continue Reading

gulf

പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്ത്യാ ഗവണ്മന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ചെയ്ത മികച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൊത്തം 27 പേരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

യുഎഇയില്‍നിന്നും സൗദിയില്‍നിന്നുമായി മിഡില്‍ ഈസ്റ്റില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയില്‍നിന്ന് രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ എന്ന മലയാളി ബിസ്‌നസ്‌കാരനാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനായത്. കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. വാണിജ്യരംഗത്തെ സേവനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ ആദരവിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയില്‍നിന്ന് ആതുരസേവനരംഗത്തെ മികവിന് ഡോ. സയിദ് അന്‍വര്‍ ഖുര്‍ഷിദ് തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ ഈ മാസം 8മുതല്‍ 10വരെ ഒഡീഷയിലെ ഭു വനേശ്വറിലാണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഉപരാഷ്ട്രപതി ചെയര്‍മാനും വിദേശകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള അവാര്‍ഡ് കമ്മിറ്റി യാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തത്. 25 രാജ്യങ്ങളില്‍നിന്നായി 27 പേരെയാ ണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അവാര്‍ഡുണ്ടെങ്കിലും മറ്റു 24 രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സേവനത്തിന് ആസ്‌ട്രേലിയ, ഫിജി, ഗ്യുയാന, മൗറീഷ്യസ്, റഷ്യ, സ്‌പെയിന്‍, ഉഗാണ്ട, യുഎസ്എ എന്നീ എട്ടുരാജ്യങ്ങളില്‍നിന്നുള്ളവ രാണ് അര്‍ഹരായത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് ആസ്ട്ര്യ, റഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മര്‍ എന്നീ നാലുരാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

gulf

കെ.​എം.​സി.​സി ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Published

on

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ് പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘ​ട​ന​യി​ൽ നേ​തൃ​പ​ര​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ നേ​തൃ​പാ​ട​വം വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ലീ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​കോ​ഡ​ൻ​ഷി​യ നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് സം​ഘാ​ട​ക​ർ ക്യാ​മ്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, അ​ലി സി. ​പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഹാ​ഫി​സ്‌ ന​ഹ് ല, ​ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, റി​യാ​സ് മേ​പ്പ​യൂ​ർ, ഷം​സു​താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, ഷ​രീ​ഫ് മോ​ങ്ങം, മ​ഹ്റൂ​ഫ് കോ​ഴി​ക്കോ​ട്, സ​ലിം കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് പൊ​ന്നാ​നി, നാ​സി​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading

Trending