Connect with us

kerala

ഭക്ഷണം വിളമ്പിയവരോട് കാണിച്ച ഈഗോ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിലും കാണിക്കണം: കെ.എം ഷാജി

പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും ഇരകളെ സംരക്ഷിക്കുവാനും രാജ്യം നിയമം പാസാക്കണം

Published

on

മലപ്പുറം: ദുരന്തബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം വിളമ്പിയ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരോട് കാണിച്ച ഈഗോ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും സര്‍ക്കാരിനുണ്ടാകണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ചൂരല്‍ മലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുഴുവന്‍ രാഷ്രീയ പാര്‍ട്ടികളെയും സംയോജിചിപ്പിച്ച് സമഗ്രമായ പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. സര്‍ക്കാര്‍ കൊടുക്കുന്നത് മാത്രമെ അഭിമാനത്തോടെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയു. മറ്റുള്ളവയെല്ലാം ഔധാര്യമാവും. നികുതി പണത്തില്‍ അവരുടെ വിയര്‍പ്പിന്റെ അംശകൂടിയുണ്ട് എന്നതാണ് അതിനു കാരണം.

കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയുള്ള പ്രഹസന പുനരവധിവാസമല്ല ഇവിടെ വേണ്ടത്. സ്‌നേഹവും സമാധാനവും സൗഹൃദവും സംയോചിച്ച ഈ നാടിന്റെ ഗ്രാമ പരിസ്ഥിതി വ്യവസ്ഥയിലൂന്നിയ പുനരവധിവാസം വൈകാതെ യാഥാര്‍ത്ഥ്യമാക്കണം.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. സുനാമി, കവളപ്പാറ, പുത്തുമല, പെട്ടിമുടി, കൂട്ടിക്കല്‍ ദുരന്തത്തിന്റെ ഇരകളെ എങ്ങനെയാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചതെന്നും അവര്‍ സാധാരണ ജീവിതം നയിക്കുന്നുണ്ടോയെന്നും മനസിലാകുമ്പോളാണ് സര്‍ക്കാരിന്റെ ഇടപെടലുകള്‍ വ്യക്തമാകുക. താനൂര്‍, തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളിലും സര്‍ക്കാരെങ്ങനെയാണ് ഇരകളുടെ നഷ്ടം നികത്തിയത്. എല്ലാം ചോദ്യ ചിഹ്നമാണ്. ദുരന്തങ്ങള്‍ ജനങ്ങള്‍ മറന്നുപോകുന്നത് പോലെ സര്‍ക്കാര്‍ മറന്നുപോകാന്‍ പാടില്ലെന്നും പുനരധിവാസിപ്പിക്കുന്നതില്‍ ഉത്തരവാദിത്തം വേണമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ സംഭവിച്ചിട്ടുള്ള പ്രകൃതി വൃതിയാനത്തിന്റെ ഭാഗമായി തുടരെ തുടരെ ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും ഇരകളെ സംരക്ഷിക്കുവാനും രാജ്യം നിയമം പാസാക്കണം. ദുരന്തങ്ങള്‍ വരുമ്പോള്‍ ചോദ്യങ്ങള്‍ ചേദിക്കാന്‍ പാടില്ലെന്നും കേസെടുക്കുമെന്നും പറയുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. മുസ്്ലിംലീഗിനെ ഒരു ചാരിറ്റബിള്‍ ഓഗനൈസേഷനായി ആരും ധരിക്കത്. അത് കൃത്യമായ നിലപാടുള്ള ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കും. സര്‍ക്കാറുമായി സഹകരിക്കേണ്ട മേഖലയില്‍ സഹകരിക്കും. അതേസമയം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഇരകളുടെ അവകാശങ്ങളെ കുറിച്ച് പറയാനുള്ള ബാധ്യതയുണ്ടെന്നും അത് തുടരുമെന്നും ഷാജി പറഞ്ഞു.

kerala

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി

ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു .

Continue Reading

kerala

“ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാന്‍ എമ്പുരാന്‍ കാണും”; വി.ഡി. സതീശന്‍ 

നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെ നിലപാട് മാറ്റി

Published

on

എമ്പുരാന്‍ സിനിമക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്കും ബഹിഷ്‌കരണത്തിനുമിടെ താന്‍ ചിത്രം കാണുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും’, വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ എമ്പുരാന് പിന്തുണയറിയിച്ച് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം എമ്പുരാന്‍ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാ നിര്‍മാണത്തില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.

Continue Reading

kerala

പ്ലസ് വണ്‍ പരീക്ഷയിലെ ആള്‍മാറാട്ടം; വിദ്യാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യത

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.

Published

on

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി വന്നതില്‍ സംശയം തോന്നി പിന്നാലെം നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം മനസ്സിലാകുന്നത്.

സംഭവത്തില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.

ആര്‍എസി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓപ്പണ്‍സ്‌കീമില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പകരമായാണ് ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പരീക്ഷയെഴുതാനെത്തിയത്.

എന്നാല്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്. അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Continue Reading

Trending