gulf
സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എം.എ യൂസഫലി
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല.

ദുബായ് ∙ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. അത്തരം വിദ്വേഷ പ്രചാരണങ്ങളിൽ പ്രകോപിതനാകാറില്ലെങ്കിലും 55,000 ത്തിലേറെ വരുന്ന തന്റെ സഹപ്രവർത്തകർക്ക് മനഃപ്രയാസമുണ്ടാക്കുന്ന വിഷയമായതിനാൽ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും എല്ലാം നിയമം തീരുമാനിക്കട്ടെ എന്നാണ് കരുതുന്നെന്നും വിഡിയോ കോൺഫറൻസിലൂടെ ദുബായിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുക ചിലരുടെ ശീലമായിരിക്കാം. ഇന്ത്യക്കാർക്ക് അഭിപ്രായസ്വാതന്ത്യമുണ്ട്. ഭരണഘടന അറിയുന്നവരുള്ള രാജ്യമാണ് നമ്മുടേത്. എങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമവഴി തേടുക തന്നെ ചെയ്യും. ഇന്ത്യൻ സ്കൂൾ ചെയർമാൻ എന്നതടക്കം ഒട്ടേറെ സ്ഥാനങ്ങളിൽ ഞാൻ പ്രവർത്തിക്കുന്നു. ഒരു വ്യക്തിയെക്കുറിച്ച് എന്തും ചെയ്യാമെന്ന അഭിപ്രായക്കാരനല്ല ഞാൻ. എല്ലാം കോടതിക്ക് വിട്ടുകൊടുക്കുന്നു.
കോവിഡ് കാരണം ഈ വര്‍ഷം ഉദ്ദേശിച്ച നേട്ടമുണ്ടാക്കാന്‍ ലുലു ഗ്രൂപ്പിന് സാധിച്ചിട്ടില്ലെന്നും യൂസഫലി വ്യക്തമാക്കി. ബിസിനസ് രംഗത്ത് എല്ലാവരും പ്രതിസന്ധിയിലായിരുന്നു. നാലു മാസം ജിസിസിയില്‍ ലോക് ഡൗണായി. ഈജിപ്തം, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെല്ലാം ലോക് ഡൗണായി. അവിടെയെല്ലാമുള്ള ബിസിനസും പ്രശ്‌നമായി. ഗള്‍ഫ് നമ്മുടെ അത്താണിയാണ്. ഈ രാജ്യം ശക്തമാകേണ്ടതും സമ്പത്ത് വര്‍ധിക്കേണ്ടതും അത്യാവശ്യം. ഇവിടെ നിന്നയക്കുന്ന പണമാണ് പല കുടുംബങ്ങളെയും അതിജീവിപ്പിക്കുന്നതെന്നും യൂസഫലി പറഞ്ഞു.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
kerala12 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി