Connect with us

india

തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം 11-ാം ദിവസവും തുടരുന്നു

തുരങ്കത്തിന്റെ മുകളില്‍ നിന്നുള്ള രക്ഷാപാത ഒരുക്കുന്ന പ്രവര്‍ത്തികളും ഇന്ന് ആരംഭിക്കും

Published

on

ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം 11-ാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള ഡ്രില്ലിംഗ് പുരോഗമിക്കുകയാണ്. തുരങ്ക നിര്‍മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അപകടം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗം ഒരുക്കുന്നതില്‍ പോലും അധികൃതര്‍ പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി ഇന്നലെ പറഞ്ഞു.

ഗുഹാ മുഖങ്ങളില്‍ നിന്ന് തിരശ്ചീനമായി സുരക്ഷാ പാത ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. തുരങ്കത്തിന്റെ ഇരുവശങ്ങളിലും ഓഗര്‍ മെഷീന്‍ ഉപയോഗിച്ചുള്ള തുരങ്കപാത ഒരുക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. തുരങ്കത്തിന്റെ മുകളില്‍ നിന്നുള്ള രക്ഷാപാത ഒരുക്കുന്ന പ്രവര്‍ത്തികളും ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം സ്ഥാപിച്ച 6 ഇഞ്ച് പൈപ്പ് വഴി കൂടുതല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും മരുന്നുകളും നല്‍കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷക നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്

സര്‍വാന്‍ സിംഗ് ഭന്ദറിനെയും ജഗ്ജിത് സിംഗ് ദല്ലേവാളിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

on

ചണ്ഡീഗഢില്‍ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷക നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്. സര്‍വാന്‍ സിംഗ് ഭന്ദറിനെയും ജഗ്ജിത് സിംഗ് ദല്ലേവാളിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജഗത്പുരയ്ക്ക് സമീപത്ത് വെച്ചായിരുന്നു പൊലീസ് നടപടി.

2024 ഫെബ്രുവരി 13 മുതല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിര്‍ത്തിയിലേക്ക് ബാരിക്കേഡുകള്‍ മറികടന്ന് മാര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കര്‍ഷകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഇതേ തുടര്‍ന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘര്‍ഷത്തെത്തുടര്‍ന്ന്, ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. മുന്‍കരുതല്‍ നടപടിയായി ഖനൗരി അതിര്‍ത്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

അതേസമയം, ശംഭു അതിര്‍ത്തിയിലെ സമരപ്പന്തലില്‍ നിന്ന് കര്‍ഷകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.

 

Continue Reading

india

‘ഗസ്സ വംശഹത്യ വെളിവാക്കുന്നത് ഇസ്രാഈലിന്റെ ഭീരുത്വം; ഫലസ്തീനികളുടേത് അചഞ്ചലമായ ധീരത’: പ്രിയങ്ക ഗാന്ധി

130 ലധികം കുട്ടികള്‍ ഉള്‍പ്പടെ 400ലധികം ഫലസ്തീനികളെ ക്രൂരമായി കൊന്നൊടുക്കിയ ഇസ്രാഈലിന്റെ ചെയ്തി ലോകത്തോട് പറയുന്നത് അവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല എന്നാണ്.

Published

on

‘ഗസ്സ വംശഹത്യ വെളിവാക്കുന്നത് ഇസ്രാഈലിന്റെ ഭീരുത്വമെന്നും ഫലസ്തീനികളുടേത് അചഞ്ചലമായ ധീരതയാണെന്നും കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി.

130 ലധികം കുട്ടികള്‍ ഉള്‍പ്പടെ 400ലധികം ഫലസ്തീനികളെ ക്രൂരമായി കൊന്നൊടുക്കിയ ഇസ്രാഈലിന്റെ ചെയ്തി ലോകത്തോട് പറയുന്നത് അവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല എന്നാണ്. പശ്ചാത്യ അധികാര ശക്തികള്‍ ഫലസ്തീനികളുടെ വംശഹത്യയുടെ ഭാഗമാവുമ്പോള്‍ ഒരുപാട് ഇസ്രാഈലികളടക്കം ലോകത്തെ പല പൗരരും ഈ വംശഹത്യയോടൊപ്പമല്ല എന്നും വയനാട് എംപി പറയുന്നു.

Continue Reading

india

ബിന്‍ലാദനെ അമേരിക്ക കടലിലാണ് സംസ്‌കരിച്ചത്; പിന്നെന്തിനാണ് ഔറംഗസീബിനെ മഹത്വവത്ക്കരിക്കുന്നത്: ഷിന്‍ഡെ

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണത്തെ ഔറംഗസേബിന്റെ ഭരണവുമായി താരതമ്യം ചെയ്ത സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ സപ്കലിനെയും ഷിന്‍ഡെ വിമര്‍ശിച്ചു.

Published

on

ഔറംഗസീബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്‌പോര് ശക്തമാവുന്നു. ശവകുടീരം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ, ഉസാമ ബിന്‍ ലാദന്റെ ശവകുടീരം അമേരിക്ക കൈകാര്യം ചെയ്ത രീതിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഔറംഗസീബിനെ താരതമ്യം ചെയ്തു.

ബിന്‍ ലാദനെ സ്വന്തം മണ്ണില്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ച അമേരിക്ക ബിന്‍ ലാദനെ മഹത്വവല്‍ക്കരിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ മൃതദേഹം കടലില്‍ സംസ്‌കരിക്കുകയായിരുന്നെന്ന് ഷിന്‍ഡെ പറഞ്ഞു. ‘ആരാണ് ഔറംഗസീബ്? നമ്മുടെ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ മഹത്വവല്‍ക്കരണം എന്തിന് അനുവദിക്കണം? ഔറംഗസീബ് നമ്മുടെ ചരിത്രത്തിലെ ഒരു കളങ്കമാണ്,’ ഷിന്‍ഡെ പറഞ്ഞു.

തന്റെ പ്രസംഗത്തിനിടെ മറാത്ത രാജാവായ ഛത്രപതി സംബാജിരാജയ്ക്ക് ഇസ്‌ലാം മതം സ്വീകരിക്കാനുള്ള അവസരം ഔറംഗസീബ് നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിച്ചതായും കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയായതായും ഷിന്‍ഡെ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജന്‍സികളെ ഭയന്നാണോ മഹാ വികാസ് അഘാഡിയില്‍ (എം.വി.എ) നിന്ന് ഷിന്‍ഡെ ബി.ജെ.പിയിലേക്ക് മാറിയതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ബിന്‍ ലാദന്റെ ഉദാഹരണം ഷിന്‍ഡെ ചൂണ്ടിക്കാണിച്ചത്.

ഉസാമ ബിന്‍ ലാദനെ കൊന്നതിനുശേഷം അമേരിക്ക പോലും അദ്ദേഹത്തെ അവരുടെ മണ്ണില്‍ അടക്കം ചെയ്തിട്ടില്ലെന്നും മഹത്വവല്‍ക്കരണം തടയാന്‍ അവര്‍ അദ്ദേഹത്തെ കടലില്‍ സംസ്‌കരിക്കുകയായിരുന്നും ഷിന്‍ഡെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണത്തെ ഔറംഗസേബിന്റെ ഭരണവുമായി താരതമ്യം ചെയ്ത സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ സപ്കലിനെയും ഷിന്‍ഡെ വിമര്‍ശിച്ചു.

ഔറംഗസേബ് ശത്രുക്കളോട് ചെയ്തതുപോലെ ഫഡ്‌നാവിസ് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ച ഷിന്‍ഡെ തനിക്കെതിരെ ആരോപണം ഉന്നയിച്ച ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അനില്‍ പരബിനോട് മുഖ്യമന്ത്രി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നും ഷിന്‍ഡെ ചോദിക്കുകയുണ്ടായി.

 

Continue Reading

Trending