Connect with us

kerala

‘ഇ അഹമ്മദ്’ സ്മരണാഗ്രന്ഥം പ്രകാശനം നാളെ

രാജ്യാന്തര പ്രസിദ്ധനായ നയതന്ത്രജ്ഞനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ ജീവിത യാത്രയെ ആസ്പദമാക്കി ‘ചന്ദ്രിക’ തയ്യാറാക്കിയ സ്മരണാ ഗ്രന്ഥം ‘ഇ അഹമ്മദ്’ നാളെ പ്രകാശനം ചെയ്യുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Published

on

മലപ്പുറം: രാജ്യാന്തര പ്രസിദ്ധനായ നയതന്ത്രജ്ഞനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ ജീവിത യാത്രയെ ആസ്പദമാക്കി ‘ചന്ദ്രിക’ തയ്യാറാക്കിയ സ്മരണാ ഗ്രന്ഥം ‘ഇ അഹമ്മദ്’ നാളെ പ്രകാശനം ചെയ്യുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ (ലീഗ് ഹൗസ്) വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സ്മരണാ സംഗമത്തില്‍ മുന്‍ കേന്ദ്ര ആഭ്യന്തര-ധനകാര്യ മന്ത്രി പി ചിദംബരം പുസ്തക പ്രകാശനം നിര്‍വഹിക്കും.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനാകും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി ആദ്യ പ്രതി ഏറ്റുവാങ്ങും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഉന്നതാധികാര സമിതിയംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, അഡ്വ.പി.എം.എ സലാം, സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ചന്ദ്രിക പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.കെ.കെ ബാവ എന്നിവര്‍ സ്മരണാ പ്രഭാഷണം നിര്‍വഹിക്കും. ആയിരം ബഹുവര്‍ണ പേജുകളില്‍ അത്യപൂര്‍വ ചിത്രങ്ങളുമായി ഒരുക്കിയ ഗ്രന്ഥം ഇ.അഹമ്മദിന്റെ ജീവിത യാത്രയും സംഭാവനകളും വിശദമാക്കുന്നതാണ്. ദേശീയ, സംസ്ഥാന ഭരണാധികാരികള്‍, നയതന്ത്രജ്ഞര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. അദ്ദേഹം വ്യക്തിമുദ്ര ചാര്‍ത്തിയ മേഖലകളെ സംബന്ധിച്ച വിപുലമായ പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ ഭാഗമാണ്.

 

kerala

ചേലക്കരയില്‍ നാളെ കൊട്ടിക്കലാശം

സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും വീടുകള്‍ കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Published

on

ചേലക്കരയില്‍ നാളെ കൊട്ടിക്കലാശം. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തിലെത്തി. സ്ഥാനാര്‍ത്ഥികള്‍ കഴിയുന്നത്ര വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള അന്തിമ ശ്രമം നടത്തുന്നു, അതേസമയം പ്രധാന രാഷ്ട്രീയ സഖ്യങ്ങള്‍ അവരുടെ ശ്രമങ്ങള്‍ ശക്തമാക്കുകയും അവരുടെ പ്രചാരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രമുഖ നേതാക്കളെ വിന്യസിക്കുകയും ചെയ്യുന്നു. മത്സരം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ തന്ത്രപരമായ മാറ്റം ഒരു ഉയര്‍ന്ന ഓട്ടത്തെ സൂചിപ്പിക്കുന്നു.

സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും വീടുകള്‍ കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് സ്ലിപ് വിതരണം നടക്കുന്നത്.

ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍മാരെ വോട്ടിംഗ് യന്ത്രം ഉപയോഗിക്കാന്‍ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. വൈകിട്ട് നടക്കുന്ന റാലി ശക്തി പ്രകടനമാക്കാനാണ് യുഡിഎഫിന്റെ ശ്രമം. നാളെ കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍.

നവംബര്‍ 13-ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്, ചേലക്കരയുടെ സമീപകാല സ്മരണയില്‍ ഏറ്റവും ശക്തമായി മത്സരിച്ച തെരഞ്ഞെടുപ്പുകളിലൊന്നാണ്. മറ്റ് രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ചേലക്കര മത്സരവും സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റി.

 

Continue Reading

kerala

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് ഇടിച്ച് വയോധികന്‍ മരിച്ചു

ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്.

Published

on

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്നു രാവിലെ ചക്കുംകടവ് വെച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്.

അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

കോട്ടയത്ത് കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്.

Published

on

കോട്ടയത്ത് ഏറ്റുമാനൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. പാത്താമുട്ടം സെന്റ് കിറ്റ്‌സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. മൂന്നു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

പേരൂരില്‍ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകനാണ് സുഹൈല്‍. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഏറ്റുമാനൂരില്‍ ഇറങ്ങേണ്ട സുഹൈല്‍, കോളജ് ബസ്സില്‍ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സുഹൈലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതും അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു.

 

 

Continue Reading

Trending