Connect with us

News

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സില്‍ നിരവധി ഒഴിവുകള്‍

Published

on


ജാര്‍ഖണ്ഡിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് സി
യോഗ്യത: പ്ലസ്ടു, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലസ്ടു എ ഗ്രേഡ് ഡിപ്ലോമ.

മൈനിങ് സിര്‍ദാര്‍
യോഗ്യത-പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഡിജിഎംഎസ് അനുവദിച്ച മൈനിങ് സിര്‍ദാര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്.

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍
യോഗ്യത-എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. മിനിറ്റില്‍ 30 വാക്കുകളുടെ ഹിന്ദി ടൈപ്പിങ് വേഗവും മിനിറ്റില്‍ 80 വാക്കുകളുടെ ഹിന്ദി ഷോര്‍ട്ട്ഹാന്റ് വേഗവും ആവശ്യമാണ്.

ജൂനിയര്‍ ഓവര്‍മാന്‍ ഗ്രേഡ് സി
യോഗ്യത-മൂന്നു വര്‍ഷത്തെ മൈനിങ് ഡിപ്ലോമ. ഡിജിഎംഎസ് അനുവദിച്ച ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്.

ഡെപ്യൂട്ടി മൈന്‍ സര്‍വേയര്‍, ഗ്രേഡ്‌സി
യോഗ്യത- എസ്.എസ്.എല്‍.സിയും ഡിജിഎംഎസ് അനുവദിച്ച മൈന്‍സ് സര്‍വേ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും.

അപേക്ഷകള്‍ www.cc;/gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭാല്‍ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ; ‘സർവേ ഉത്തരവ് സ്റ്റേ ചെയ്യണം’

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും.

Published

on

സര്‍വേ നടപടിക്കെതിരെ ഉത്തര്‍പ്രദേശിലെ സംഭാല്‍ ജമാമസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍. മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ ജില്ലാകോടതിയുടെ ഉത്തരവിനെതിരെയാണു ഹരജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും.

സര്‍വേ സ്‌റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ തുടരുന്നു.

മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭാലിലെ ശാഹി ജമാമസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ 8 പേരാണു പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭല്‍ കോടതി എഎസ്‌ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.

കഴിഞ്ഞയാഴ്ച പള്ളിയില്‍ ആദ്യ സര്‍വേ നടന്ന ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെയും വീണ്ടും ഉദ്യോഗസ്ഥസംഘവും പൊലീസും സ്ഥലത്തെത്തി. ഇതോടെയാണ് മുസ്‌ലിംകള്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുമുണ്ടായി. പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

Football

ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്.

Published

on

സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐ എസ് എൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌ സി ഗോവ, ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിക്ക് മുന്നേയായിരുന്നു മഞ്ഞപ്പടയുടെ ആരാധകരുടെ ഹൃദയം തകർത്ത ഗോൾ പിറന്നത്.  40 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്‍റെ പിഴവ് മുതലെടുത്ത ബോറിസ് ആണ് വലകുലുക്കിയത്.

വലതുവിങ്ങിൽ സഹിൽ ടവോറയിൽനിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. വലതുവിങ്ങിൽ നിന്നുള്ള ക്രോസ് മുന്നിൽക്കണ്ട് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഗോവൻ താരങ്ങളെ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശ്രമിക്കുന്നതിനിടെയാണ് ഗോളിക്ക് പിഴച്ചത്. ബോക്സിനുള്ളിൽ കടന്ന് ബോറിസ് പന്ത് പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കുകയായിരുന്നു.

ഡൈവ് ചെയ്ത ഗോൾകീപ്പർ സച്ചിൻ സുരേഷിലേക്ക് പന്ത് എത്തിയെങ്കിലും, കയ്യിൽ തട്ടി പന്ത് വലയിലേക്ക് കുതിക്കുകയായിരുന്നു. ഗോൾ വീണതോടെ തിരിച്ചടിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ലക്ഷ്യബോധത്തിലെ പോരായ്മ തിരിച്ചടിയായി. ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ മാത്രം ടീമിനു സാധിച്ചില്ല.

വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയ ഗോവ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് കളികളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയുമാണ് ഗോവയ്ക്കുള്ളത്. ഇന്നത്തെ ജയത്തോടെ 15 പോയിന്റുമായാണ് എഫ് സി ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.

പഞ്ചാബ് എ ഫ്‍സിക്കും 15 പോയിന്റാണെങ്കിലും ഗോൾ ശരാശരിയിലെ മികവിലാണ് അവർ മുന്നിൽ നിൽക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനാകട്ടെ 10 കളികളില്‍ നിന്ന് 11 പോയിന്‍റ് മാത്രമാണുള്ളത്. സീസണിലെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മഞ്ഞപ്പട നിലവിൽ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ അഞ്ചാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് വഴങ്ങിയത്.

 

Continue Reading

gulf

ജിദ്ദ കെ.എം.സി.സി സ്വീകരണം നല്കി

ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസിൽ
സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് സമ്മേളനംഉദ്ഘാടനം ചെയ്തു.

Published

on

ജിദ്ദ: കേരള മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി.എച്ചിൻ്റെ ജീവചരിത്ര ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ
പി.എ. മഹ്ബൂബിന് ജിദ്ദ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.

ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസിൽ
സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് സമ്മേളനംഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന് അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാർക്കും സാഹിത്യ സാംസ്കാരിക പ്രവർത്തകർക്കും പ്രോത്സാഹനം നല്കുന്നതിനായി ജിദ്ദ കെ.എം.സി.സി. രൂപീകരിച്ച സംസ്കൃതിയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി വിശദീകരിച്ചു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്ത ശേഷം ഉംറ തീർത്ഥാടനത്തിനെത്തിയ മഹ്ബൂബിൻ്റെ സി.എച്ച്. ജീവിതവും വീക്ഷണവും എന്ന ഗ്രന്ഥം കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. ചെയറിലെ ഗ്രെയ്സ് ബുക്സാണ് പ്രസിദ്ധീകരിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ മന്ത്രിയും പൊതു വൈജ്ഞാനിക രംഗത്തെ സവിശേഷ വ്യക്തിത്വവുമായിരുന്ന അന്തരിച്ച കെ. കുട്ടി അഹമ്മദ് കുട്ടിയെ കുറിച്ച് ഒരു പഠന ഗ്രന്ഥം തയ്യാറാക്കി വരികയാണെന്ന് പി.എ. മഹ്ബൂബ് അറിയിച്ചു. ഉംറ നിർവഹിക്കാനെത്തിയ കാരുണ്യ പ്രവർത്തകൻ നൗഷാദ് അറക്കൽ,സുബൈർ ബാഖവി കല്ലൂർ, എന്നിവർക്കും അബ്ദുൽ ജമാൽ കളമശ്ശേരിക്കും സ്വീകരണം നൽകി.

ഷിഹാബ് താമരക്കുളം,ബാബു നഹ്ദി, റഷീദ് ചാമക്കാട്ട്,ജാബിർ മടിയൂർ,പി.എ. റഷീദ്, ഹിജാസ് കൊച്ചി, ഷാഫി ചൊവ്വര , അനസ് അരിമ്പശേരി , മുഹമ്മദ് കുട്ടി പാണ്ടിക്കാട്, എ.കെ. ബാവ വേങ്ങര, ഷൗക്കത്ത് ഞാറക്കോടൻ, അഷറഫ് താഴെക്കോട്,ഹുസൈൻ കരിങ്കര , സീതി കൊളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

Trending