Connect with us

kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും

സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Published

on

സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വര്‍ഗീകരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി നല്‍കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകള്‍ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്‌സിനേഷനില്‍ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാല്‍ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷന്‍ ശരാശരി സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്.
കുട്ടികളുടെ വാക്‌സിനേഷന്‍, രണ്ടാം ഡോസ് വാക്‌സിനേഷന്‍ എന്നിവ സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ ജില്ലകള്‍ പ്രത്യേക വാക്‌സിനേഷന്‍ െ്രെഡവ് നടത്തണം.

ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് ഡയാലിസിസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടം; ചികിത്സയിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആന്‍ഗ്രേയ്‌സ് ആണ് മരിച്ചത്

Published

on

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണ് അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആന്‍ഗ്രേയ്‌സ് ആണ് മരിച്ചത്.

അപകടത്തില്‍പെട്ട 14 വയസുകാരിയായ അലീന ഇന്നലെ അര്‍ധരാത്രിയാണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു ഇവര്‍. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസര്‍വോയറില്‍ വീഴുകയായിരുന്നു. ഇവര്‍ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Continue Reading

kerala

മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താന്‍ അന്നേ പറഞ്ഞതായിരുന്നു-പി.വി. അന്‍വറിന്റെ മാപ്പിനെ കുറിച്ച് വി.ഡി. സതീശന്‍

അന്‍വര്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണുള്ളത്

Published

on

കല്‍പറ്റ: പി വി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച അന്‍വറിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താന്‍ അന്നേ പറഞ്ഞതാണെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. 150 കോടി കൈക്കൂലി വാങ്ങിയെന്ന് സതീശനെതിരെ ആരോപിച്ചത് പി. ശശി പറഞ്ഞിട്ടാണെന്നും അതിന്റെ പേരില്‍ സതീശന്‍ നേരിട്ട മാനഹാനിക്കും വിഷമത്തിനും മാപ്പുപറയുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ വെച്ചായിരുന്നു പരസ്യമായി മാപ്പ് പറഞ്ഞത്.

‘പ്രതിപക്ഷ നേതാവായ എനിക്കെതിരെ മുഖ്യമന്ത്രി അറിയാതെ ഒരു ഭരണകക്ഷി നേതാവ് ഇത്തരം ആരോപണം ഉന്നയിക്കില്ലെന്ന് ഉറപ്പാണ്. ഇക്കാര്യം ഞാന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണുള്ളത്. പിണറായി നിലപാട് കടുപ്പിച്ചപ്പോള്‍ അന്‍വറിന്റെ പിന്നിലുണ്ടായിരുന്ന സി.പി.എം നേതാക്കള്‍ ഓടി ഷെഡില്‍ കയറി എന്നുമാത്രം’ -വി.ഡി. സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ്; പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Published

on

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ് ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. തികച്ചും അന്‍വറിന്റെ രാജി ഞങ്ങള്‍ക്ക് സര്‍പ്രൈസ് ആണ്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ആദ്യം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നില്‍ക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തില്‍ ഇല്ല. അന്‍വര്‍ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല’ – പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

അന്‍വര്‍ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു

Continue Reading

Trending