Connect with us

india

എഡിറ്റേഴ്‌സ് ഗില്‍ഡിലെ മാധ്യമ പ്രവർ‌ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

കലാപത്തിന് പ്രേരണ നല്‍കുന്നതാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.

Published

on

എഡിറ്റേഴ്സ് ​ഗിൽഡിന്റെ മൂന്ന് മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.മണിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് നൽകിയ ഹര്‍ജിയിലാണ് നടപടി. വിഷയത്തിൽ മണിപ്പൂർ സർക്കാരിന്റെ വിശദീകരണം കോടതി തേടി.കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും. മണിപ്പൂരിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത കൊടുത്തുവെന്നായിരുന്നു എഡിറ്റേഴ്സ് ​ഗിൽഡ് വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ട്. കലാപത്തിന് പ്രേരണ നല്‍കുന്നതാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.

india

ശീതതരംഗത്തില്‍ അകപ്പെട്ട് ഉത്തരേന്ത്യ; ഡല്‍ഹി വിമാനത്താവളത്തില്‍ മുന്നറിയിപ്പ്

അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

Published

on

ന്യൂഡല്‍ഹി: ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ നിരവധി പ്രദേശങ്ങളില്‍ യാത്രാതടസ്സവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ വിമാന സര്‍വിസില്‍ തടസ്സങ്ങളില്ല. എന്നാല്‍ അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാവിലെ ഏഴു മണിക്ക് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. മൂടല്‍മഞ്ഞ് വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ നേരിയതോ ഇടതൂര്‍ന്നതോ ആയ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതല്‍ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ പകല്‍ സമയത്ത് ചെറിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Continue Reading

india

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ ഇന്നലെ രാത്രിയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ എസ്.ഐയുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ ശരിയാക്കിയിരുന്നത്. മരണകാരണം വ്യക്തമല്ല.

അതേസമയം കൂട്ട ആത്മഹത്യയാണെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഐ.ഐ.എം ബാംഗ്ലൂരിലെ തെരഞ്ഞെടുപ്പില്‍ വിവാദം; ജാതി അതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രഫസര്‍മാര്‍ സ്ഥാനാര്‍ഥി പാനലില്‍

തീരുമാനത്തെ ന്യായീകരിക്കുകയാണ് ഐ.ഐ.എം-ബി വക്താവ് കവിത കുമാര്‍

Published

on

ബംഗളൂരു: ഐ.ഐ.എം ബാംഗ്ലൂരിന്റെ ബോര്‍ഡ് അംഗത്തിനായുള്ള തെരഞ്ഞെടുപ്പില്‍ വിവാദം. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പാനലില്‍ ജാതി വിവേചന കേസില്‍ ആരോപിതരായ രണ്ട് പ്രഫസര്‍മാരെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനമെടുക്കുന്ന ബോഡിയായ ബോര്‍ഡ് ഓഫ് ഗവര്‍ണറിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

ദലിത് ഫാക്കല്‍റ്റി അംഗത്തിനെതിരെ ജാതി വിവേചനം കാണിച്ച കേസില്‍ ആരോപിതരായ ഐ.ഐ.എം ബാംഗ്ലൂര്‍ ഡയറക്ടര്‍ ഋഷികേശ ടി. കൃഷ്ണന്‍, മൂന്ന് പേരടങ്ങുന്ന പാനലിലേക്ക് മറ്റ് രണ്ടു പ്രതികളെ നാമനിര്‍ദേശം ചെയ്ത നടപടിയില്‍ ഗ്ലോബല്‍ ഐ.ഐ.എം അലുമ്നി നെറ്റ്വര്‍ക്ക് ശക്തമായി പ്രതിഷേധിച്ചു.

അസോസിയേറ്റ് പ്രഫസറായ ഗോപാല്‍ ദാസ് നല്‍കിയ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കൃഷ്ണന്‍, ഡീന്‍ ദിനേഷ് കുമാര്‍, ആറ് അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എല്ലാവര്‍ക്കുമെതിരെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഐ.ഐ.എം.ബി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്.ഐ.ആറിലെ നടപടികള്‍ കര്‍ണാടക ഹൈകോടതി സ്റ്റേ ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അന്വേഷിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ട് കൂട്ട ഇ മെയിലുകളിലൂടെ തന്റെ ജാതി വെളിപ്പെടുത്തിയതിനാല്‍ ദാസിന് തുടര്‍ച്ചയായ പീഡനം നേരിടേണ്ടിവന്നുവെന്ന നിഗമനത്തിലെത്തുകയും ചെയ്തു.

ആരോപണവിധേയരായ പ്രഫസര്‍മാരുടെ പേരുകള്‍ ഡയറക്ടര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഗ്ലോബല്‍ ഐ.ഐ.എം അലുമ്നി നെറ്റ്വര്‍ക്കിലെ അനില്‍ വാഗ്ഡെ പറഞ്ഞു. ‘വിവേചനത്തിന്റെ കാര്യത്തില്‍ രണ്ട് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കെതിരെ ബാംഗ്ലൂരിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാഗ്‌ഡെ പറഞ്ഞു.

എന്നാല്‍, തീരുമാനത്തെ ന്യായീകരിക്കുകയാണ് സ്ഥാപനം ചെയ്തത്. സ്ഥാനാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഐ.ഐ.എം-ബി വക്താവ് കവിത കുമാര്‍ പറഞ്ഞു.

Continue Reading

Trending