Connect with us

Video Stories

വര്‍ഗീയത കൊണ്ട് വയറുനിറയില്ല

Published

on

ഇന്ത്യാരാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുയാണെന്ന് നാമൊക്കെ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണനടപടികള്‍ ഇതിലേക്ക് വഴിവെച്ചതായി സാമ്പത്തികവിദഗ്ധരുള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രസര്‍ക്കാര്‍രേഖകള്‍ പോലും ഇക്കാര്യം പലപ്പോഴായി ശരിവെച്ചതുമാണ്. നൂറ്റിമുപ്പതുകോടിയോളം വരുന്ന ജനതയാകട്ടെ, തങ്ങളകപ്പെട്ട കടുത്ത ജീവിതപ്രയാസത്തെക്കുറിച്ച് ഒരുവിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഇത് സ്വാനുഭവത്തിലൂടെ പഠിച്ചു. അപ്പോഴൊക്കെയും അത്തരമൊരു സാമ്പത്തിക സ്ഥിതിവിശേഷമില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും രാജ്യം പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു മോദിസര്‍ക്കാരും ബി.ജെ.പിയും അവകാശപ്പെട്ടിരുന്നത്. എന്നാലിതാ രണ്ടാമത് മോദിസര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുമാസംപിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ആസൂത്രണ ഏജന്‍സിയായ നീതിആയോഗ് തന്നെ സുവ്യക്തമായി ചിലകാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. വ്യാഴാഴ്ച നീതിആയോഗിന്റെ വൈസ്‌ചെയര്‍മാന്‍ രാജീവ്കുമാര്‍ നടത്തിയ പ്രസ്താവന രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടിയിരിക്കുന്നത്. ഇതിനുപിന്നാലെ ധനമന്ത്രി നിര്‍മലസീതാരാമനും ഇന്നലെ ചില ന്യായീകരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നു. സ്വന്തംവീഴ്ചകള്‍ മറച്ചുവെക്കാന്‍ ആഗോളമാന്ദ്യത്തെയാണ് നിര്‍മല കുറ്റപ്പെടുത്തുന്നത്.

രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്നും കഴിഞ്ഞ 70കൊല്ലത്തിനിടെ ഉണ്ടാകാത്ത തരത്തിലുള്ള സാമ്പത്തികപ്രതിസന്ധിയാണിതെന്നും അസാധാരണമായ നടപടികള്‍ കൊണ്ടുമാത്രമേ ഇതിനെ മറികടക്കാനാകൂ എന്നും രാജീവ്കുമാര്‍ പറയുന്നു. ‘വ്യവസായ മേഖലയില്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്. എല്ലാവരും പണം കെട്ടിപ്പിടിച്ചിരിക്കുകയാണ്. സ്വകാര്യ സംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്’- അദ്ദേഹം ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. 2014 കാലത്ത് ബാങ്കുകള്‍ മുന്‍പിന്‍നോക്കാതെ വായ്പനല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് രാജീവ്കുമാറിന്റെ വാദം. എന്നാല്‍ ഇത് പ്രശ്‌നത്തെ ചുരുക്കിക്കാട്ടുന്നതിന് തുല്യമാണ്. കഴിഞ്ഞ എഴുപതുകൊല്ലത്തിനിടെ ഉണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയെന്നുവെച്ചാല്‍ സ്വാതന്ത്യംനേടി ഇന്ത്യന്‍ജനത നേരിട്ട് ഭരിക്കാന്‍ തുടങ്ങിയതുമുതലുള്ള പ്രതിസന്ധിയെന്നാണ് അര്‍ത്ഥം. അതായത് മുന്‍കാലസര്‍ക്കാരുകളൊന്നും വരുത്താത്ത അതിവിപുലമായതും അഗാധവുമായ പ്രതിസന്ധിയെയാണ് മോദിസര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് വരുത്തിവെച്ചിരിക്കുന്നതെന്ന് പറയുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക ഏജന്‍സിതന്നെയാണ്.

അതും പ്രധാനമന്ത്രി അധ്യക്ഷനായ സമിതി. തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ അതിന്റെ പൂര്‍ണബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. ഇത്തരമൊരു കൊടിയ സാമ്പത്തിക പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് തുറന്നുപറയാനുള്ള ആര്‍ജവം അതില്‍ മോദിയോ ധനമന്ത്രിയോ കാട്ടിയില്ല. പുറത്തുവന്ന റിപ്പോര്‍ട്ട്പ്രകാരം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചാനിരക്ക് അഞ്ചുവര്‍ഷത്തെ ഏറ്റവുംകുറഞ്ഞ നിരക്കായ 6.8 ശതമാനമായാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാലുശതമാനത്തിലേക്ക് എത്തുമെന്നാണ് പുതിയവിവരം. ഏഴുമുതല്‍ എട്ടുവരെ ശതമാനം വളര്‍ച്ചാനിരക്ക് രാജ്യംനേടുമെന്ന മോദിസര്‍ക്കാരിന്റെ അവകാശവാദത്തിനുള്ള തിരിച്ചടിയാണ് ഇത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച ബജറ്റില്‍ വളര്‍ച്ചാനിരക്ക് 7.5 ശതമാനമാകുമെന്ന് പറഞ്ഞതും കാണാതിരുന്നുകൂടാ. വ്യാവസായിക ഉല്‍പാദനം കുത്തനെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനമടക്കമുള്ള വ്യാപാരമേഖലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ പത്തുശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. തൊഴിലില്ലായ്മാനിരക്ക് കഴിഞ്ഞ നാല്‍പതുകൊല്ലത്തിന് മുമ്പിലെ അവസ്ഥയിലേക്ക് കൂപ്പുകുത്തിയതായി വെളിപ്പെടുത്തിയത് സര്‍ക്കാര്‍ഏജന്‍സി തന്നെയാണ്. ഈ വിവരം പൂറത്തുവിടാതിരുന്ന് സര്‍ക്കാര്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയുമുണ്ടായി.

മോദിസര്‍ക്കാരിന്റെ വലിയ നേട്ടമായി കൊട്ടിഘോഷിച്ചതായിരുന്നു ആദ്യസര്‍ക്കാരിന്റെ രണ്ടാംവര്‍ഷം നടപ്പാക്കിയ നോട്ടുനിരോധനം. രാജ്യത്തിന്റെ സാമ്പത്തികരംഗം ഇതിലൂടെ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കാനാണ് 1000, 500 നോട്ടുകള്‍ റദ്ദാക്കി പുതിയ രണ്ടായിരംരൂപയുടെ നോട്ടുകള്‍ പുറത്തിറക്കിക്കൊണ്ടുള്ള മോദിയുടെ നേരിട്ടുള്ള പ്രഖ്യാപനം. എന്നാല്‍ റദ്ദാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചുവന്നുവെന്നും നടപടികൊണ്ട് ദോഷമല്ലാതെ രാജ്യത്തിന് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടായില്ലെന്നും വ്യക്തമായി. ജനങ്ങളെ ബന്ധികളാക്കിക്കൊണ്ട് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ പോലുള്ള ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയെങ്കിലും കള്ളപ്പണം തിരിച്ചുപിടിക്കുന്നതിലൂടെ രാജ്യം കുതിപ്പിലേക്ക് തിരിച്ചുവരുമെന്നായിരുന്നു മോദിയുടെവാദം. പദ്ധതി പരാജയപ്പെട്ടാല്‍ തന്നെ തൂക്കിക്കൊല്ലാമെന്നുവരെ പറയാന്‍ മോദി കാട്ടിയ ആര്‍ജവം ഇന്ന് അദ്ദേഹം തുടരുന്ന മൗനകമ്പളത്തിലൂടെ പരിഹാസ്യമായി മാറിയിരിക്കുന്നു. ഈ വിഡ്ഢിത്തത്തിന് തൊട്ടുപിറകെയായിരുന്നു രാജ്യത്താകെ ഏകീകൃതനികുതി വ്യവസ്ഥകൊണ്ട് പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എന്നപേരില്‍ ചരക്കുസേവനനികുതി അടിച്ചേല്‍പിച്ചത്. ഇതിലൂടെ സ്വതവേ ദുര്‍ബല, കൂടാതെ ഗര്‍ഭിണിയും എന്ന അവസ്ഥയിലേക്ക് രാജ്യം മാറി. ഏറ്റവും പുതിയവിവരമനുസരിച്ച് മാരുതി, പാര്‍ലെ തുടങ്ങി വന്‍കിട വ്യവസായശാലകള്‍പോലും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

ഏതൊരു സര്‍ക്കാരിന്റെയും ഏറ്റവുംവലിയ ഉത്തരവാദിത്തം ജനങ്ങളുടെ ജീവനുംസ്വത്തും സംരക്ഷിക്കുകയും അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കിലും കുറഞ്ഞത് തകര്‍ക്കാതിരിക്കുകയെങ്കിലും ചെയ്യുകഎന്നതാണ്. ജനങ്ങളെ മത-ജാതി-ഭാഷാപരമായി തമ്മിലടിപ്പിക്കുന്ന ഭരണകൂടത്തിന്റെ ആളുകള്‍ക്ക് നാടും ജനങ്ങളും നേരിടുന്ന കൊടിയപ്രയാസത്തെക്കുറിച്ച് തെല്ലും ആശങ്കയില്ലെന്നതാണ് സത്യത്തില്‍ നാമോരോരുത്തരെയും ഞെട്ടിപ്പിക്കുന്നത്. അതിസമ്പന്നരുടെ കൈകളില്‍ രാജ്യസമ്പത്തിനെ ഏല്‍പിച്ചുകൊടുത്തവര്‍ ജീവിതപ്രയാസങ്ങള്‍ മറക്കാന്‍ ജനങ്ങളില്‍ മയക്കുമരുന്നുപോലെ ജാതിമതവര്‍ഗീയത കുത്തിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാതെ ഈകുരുക്കില്‍നിന്ന് അവരെ എത്രയുംപെട്ടെന്ന് രക്ഷപ്പെടുത്തിയേ തീരൂ.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending