Video Stories
പ്രതീക്ഷ പരത്തുന്ന പെണ്‍കുട്ടി

ഉല്ലസിച്ചുനടക്കേണ്ട പ്രായത്തില്‍ മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവിവര്‍ഗങ്ങളുടെയും കാവല്‍ മാലാഖയായി ഒരു പതിനാറുകാരി. സ്വീഡനില്‍നിന്ന് ദൈവം ഭൂമിക്ക് സംഭാവനചെയ്ത ഗ്രേറ്റ തുന്‍ബെര്‍ഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചു തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ലോക പ്രശസ്തയായത് ഇക്കഴിഞ്ഞയാഴ്ചയാണ്. സെപ്തംബര്‍ 20ന് ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാഉച്ചകോടിയില്‍ കസേരയിലിരുന്ന് ഒരു കൗമാരക്കാരി ലോകത്തോട് വിളിച്ചുപറഞ്ഞു: ഇങ്ങനെപോയാല്‍ ഭൂമിയിലെ ജീവന് വലിയ ആയുസ്സില്ല. പ്രഭാഷണത്തിലെ വാക്കുകളിലധികവും ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോക രാഷ്ട്രനേതാക്കളോടുള്ള ശക്തമായ രോഷപ്രകടനമായിരുന്നു.
അന്തരീക്ഷത്തിലേക്ക് അനുനിമിഷം വിഷവാതകങ്ങള്‍ വമിപ്പിക്കുന്നതിന് തടയിടേണ്ടവര്‍ അത് ചെയ്യുന്നില്ലെന്നാണ് ഗ്രേറ്റ ലോകത്തോട് വിളിച്ചുപറയുന്നത്. വെള്ളപ്പൊക്കം, വരള്‍ച്ച, കുടിവെള്ളക്ഷാമം, കാര്‍ഷികത്തകര്‍ച്ച, പട്ടിണി തുടങ്ങിയവക്ക് കാരണമാകുന്ന കാലാവസ്ഥാവ്യതിയാനത്തിനെതിരെയും പ്രാണവായുവിനുവേണ്ടിയും ഭൗമാന്തരീക്ഷത്തിലെ കരിയുടെ (കാര്‍ബണ്‍) അളവ് ഗണ്യമായി കുറച്ചുകൊണ്ടുവരണമെന്ന് തുന്‍ബെര്‍ഗ് പറയുമ്പോള്‍ തല കുമ്പിട്ടിരിക്കേണ്ടിവരുന്നത് ഓരോ മനുഷ്യര്‍ക്കുമാണ്. അതാണ് ഗ്രേറ്റ എന്ന തുടുത്ത കവിളുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ നമ്മില്‍നിന്നെല്ലാം വ്യത്യസ്തയാക്കുന്നതും. പാരിസ് ഉടമ്പടിപ്രകാരം താപ നില 1.5 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്ന പ്രഖ്യാപനം അപര്യാപ്തമാണെന്നാണ് ഇവളുടെ പക്ഷം. ഉടമ്പടിയില്‍നിന്ന് പിന്‍വലിഞ്ഞ ട്രംപിനോടുള്ള ദേഷ്യം പ്രകടമാകുന്നതാണ് യു.എന്‍ വേദിയില്‍നിന്ന് പുറത്തുവരുന്ന അദ്ദേഹത്തെ തുറിച്ചുനോക്കുന്ന ഗ്രേറ്റയുടെ പശ്ചാത്തലചിത്രം.
വ്യവസായശാലകളും വിമാനങ്ങളും എയര്‍കണ്ടീഷനും റെഫ്രിജറേറ്ററും ഒക്കെയായി പുറന്തള്ളുന്ന ഹരിത ഗൃഹവാകം തടയുന്നതിന് കഴിയാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് ഗ്രേറ്റക്ക് മുമ്പേ ശാസ്ത്രലോകം ചൂണ്ടിക്കാട്ടിയതാണ്. അത് പാലിക്കണമെന്ന് മാത്രമാണ് കൊച്ചു ഗ്രേറ്റ ആവശ്യപ്പെടുന്നത്. ഗ്രേറ്റയുടെ വേഷവിധാനത്തെയും നോട്ടത്തെയും തലമുടിയെയുമൊക്കെയാണ് ചിലരിപ്പോള്‍ പരിഹസിക്കുന്നത്. ‘നല്ല ഭാവിയുള്ള സുന്ദരിക്കുട്ടി’ എന്നാണ് ഗ്രേറ്റയുടെ പ്രസംഗംകേട്ട് അവളുന്നയിച്ച വിഷയത്തെകുറിച്ച് ഒരുവാക്കുപോലും പറയാതെ ട്രംപ് കളിയാക്കിയത്. ‘ദ് സണ്‍’ പോലുള്ള പത്രങ്ങള്‍പോലും അവളെ പരിഹസിച്ചു. എന്നാല്‍ ‘ഭാവി തലമുറയുടെ നേതാവ്’ എന്ന തലക്കെട്ടോടെ ടൈം മാഗസിന് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച മുഖലേഖനം ഗ്രേറ്റയെ ലോകശ്രദ്ധയാകര്‍ഷിപ്പിച്ചു.അന്തരീക്ഷ മാലിന്യം കുറയ്ക്കാന്‍ വിമാനയാത്രപോലും ഉപേക്ഷിക്കണമെന്നാണ് ഗ്രേറ്റ പറയുന്നത് അവളുടെ പോരാട്ടവീര്യത്തിന് തെളിവാണ്.
നടന് സ്വാന്തെ തുന്‍ബെര്‍ഗിന്റെയും ഗായിക മേലേന എര്‍മെന്റെയും മകളായി 2003 ജനുവരി 3ന് സ്റ്റേക്ക്ഹോമില്‍ ജനിച്ച ഗ്രേറ്റ തുന്‍ബെര്‍ഗിന് ലോകത്തിന്ന് ലക്ഷക്കണക്കിന് അണികളും ആരാധകരുമാണുള്ളത്. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ (ഭാവിക്കുവേണ്ടി വെള്ളിയാഴ്ച) എന്ന പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്നുവരുന്ന കാലാവസ്ഥാസംരക്ഷണ സമരത്തിന്റെ ഉപജ്ഞാതാവാണ് ഗ്രേറ്റ. വാരാന്ത്യത്തില്‍ ആഗോള താപനത്തിനെതിരെ ബോധവത്കരണം സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കഴിഞ്ഞവര്‍ഷമാദ്യം സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ ഒറ്റക്ക് ‘കാലാവസ്ഥക്കുവേണ്ടി സ്കൂള്‍ സമരം’എന്ന പ്ലക്കാര്‍ഡുമായാണ് ഗ്രേറ്റ പോരാട്ടമാരംഭിച്ചത്. പതുക്കെപ്പതുക്കെ മറ്റുകുട്ടികളും അവളെ പിന്തുടര്ന്നു. ലോക വേദികളിലും മറ്റും രേഖാചിത്രസഹിതമാണ് പ്രഭാഷണം.
യൂറോപ്യന്‍ യൂണിയനിലും ദാവോസിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും ഐക്യരാഷ്ട്രസഭാവേദിയിലും സഭാകമ്പമില്ലാതെ പ്രസംഗിച്ചതിന് കാരണവും ഉന്നയിക്കുന്ന വിഷയത്തിലെ ഗൗരവവും ആത്മാര്‍ത്ഥതയും കൊണ്ടുതന്നെ. ‘ദിവസവും ഇരുന്നൂറിലധികം ജീവിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു.. ഞങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങള്‍ തകര്‍ത്തു, നിങ്ങള്‍ക്കെങ്ങനെ ഇതിന് ധൈര്യം വന്നു’ എന്ന ഗ്രേറ്റയുടെ രോഷം ചീറ്റുന്ന ചോദ്യം ഹൃദയമുള്ള ഓരോ മനുഷ്യന്റെയും ഉള്ള് പൊള്ളിക്കുന്നതാണ്. ധന-അധികാരക്കൊതിയന്മാരായ ലോക നേതാക്കളുടെയും വന്‍കിട വ്യവസായികളുടെയും നേര്‍ക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ് ആ വാക്കുകള്‍. ഇവള് ലോകത്തിന്റെ ഭാവി പ്രതീക്ഷയുടെ പ്രതീകമാകുന്നത് അതുകൊണ്ടുതന്നെയാണ്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി