Connect with us

Video Stories

പശു വിറളിപിടിപ്പിക്കുന്നത് ആരെയാണ്

Published

on

‘ആഫ്രിക്കയിലെ റുവാണ്ട എന്ന രാജ്യത്ത് ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ പശുവിനെ കൊടുക്കും. അവ പ്രസവിച്ച കിടാവിനെ ഗ്രാമീണന്‍ മറ്റൊരാള്‍ക്ക് നല്‍കണം. ഇങ്ങനെ എല്ലാവര്‍ക്കും പശുവിനെ കിട്ടുന്ന ശൃംഖലയാണ് അവരുടെ ലക്ഷ്യം. ഇവിടെയാകട്ടെ, പശു എന്നുകേട്ടാല്‍ രാജ്യത്തെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടേ എന്ന് പറഞ്ഞ് ചിലര്‍ വിലപിക്കും!’ ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിയുടെ ഉദ്ഘാടനം ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിര്‍വഹിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈപ്രസ്താവന നടത്തിയത്. ‘ഓം’ എന്നു കേട്ടാലും രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുകയാണെന്ന് ചിലര്‍ വിലപിക്കുമെന്നും മോദി പറഞ്ഞു. ‘രാധേ, രാധേ.. ‘എന്നു തുടങ്ങുന്ന ഹൈന്ദവ ഭക്തിഗാനശകലം ആലപിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി വ്യാഴാഴ്ച തന്റെ പ്രസ്തുത പ്രസംഗം ആരംഭിച്ചതുതന്നെ.

നരേന്ദ്രമോദിയെ പോലൊരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്. പശുവിന്റെ പേരില്‍ നിരവധിയാളുകള്‍ തെരുവുകളില്‍ ഇഞ്ചിഞ്ചായി കൊലചെയ്യപ്പെടുന്ന രാജ്യത്താണ് പ്രധാനമന്ത്രി ഈയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.ഇന്ത്യയുടെ പാരമ്പര്യം മതേതരമല്ലെന്നും ഹിന്ദുത്വമാണെന്നും വാദിക്കുകയും അത് തിരിച്ചുപിടിക്കാന്‍ പെടാപാട് പെടുകയും ചെയ്യുന്നൊരു പ്രസ്ഥാനത്തിന്റെ വക്താവാണ് നരേന്ദ്രദാമോദര്‍ദാസ് മോദി. ജീവിതത്തിന്റെ നല്ലൊരുപങ്കും അതിനായി പ്രവര്‍ത്തിച്ച അദ്ദേഹത്തില്‍നിന്ന് ഇത്തരമൊരു പ്രസ്താവന പുറത്തുവന്നതിനെ അതുകൊണ്ട് അസ്വാഭാവികമായി കാണേണ്ടതില്ല. പശുവിന്റെപേരില്‍ മുസ്‌ലിംകളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലചെയ്തപ്പോള്‍ അവരോട് ‘തന്നെ വെടിവെക്കുന്നതാണ് അതിലും ഭേദം’ എന്നു പറഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് എന്തുകൊണ്ട് ഇപ്പോള്‍ ആ കൊലപാതകികള്‍ക്കെതിരെ സമാനമായ പ്രസ്താവന നടത്താന്‍ കഴിയാതെപോയെന്നതാണ് ചോദ്യം.

പശുവിനെ ആരാധ്യമൃഗമായാണ് ഹിന്ദുക്കള്‍ പൊതുവില്‍ കാണുന്നതും പരിപാലിക്കുന്നതും. അതുകൊണ്ട് പശു സ്വാഭാവികമായും ആര്‍.എസ്.എസ്സിന്റെകൂടി വീരമൃഗമായതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ദക്ഷിണേന്ത്യക്കാരെയും വിശിഷ്യാ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളവും അത്തരമൊരു പരിവേഷം പശുവില്‍ ചാര്‍ത്തപ്പെടുന്നില്ല. മുമ്പുതന്നെ ഗാന്ധിജിയടക്കം പശുവിനെ കൊല്ലുന്നതിനെതിരെ പ്രതികരിച്ചത് അതുമൂലമാണ്. പല സംസ്ഥാനങ്ങളിലും ഗോവധ നിരോധനനിയമം നിലവില്‍വന്നത് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ ഈ നിലപാട് മൂലമായിരുന്നു. എന്നാല്‍ വാജ്‌പേയി കാലത്തൊന്നുമില്ലാത്ത രീതിയിലാണ് മോദിയുടെ കാലത്ത് പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ദു:സ്ഥിതി ഉണ്ടായത്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനകം രാജ്യത്ത് പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതോളംവരും. നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം മാത്രം പത്തോളം പേര്‍ പശുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ടു. 2015ല്‍ യു.പിയിലെ ദാദ്രിയില്‍ ആര്‍.എസ്.എസ്സുകാര്‍ മധ്യവയസ്‌കനെ കൊന്നത് പശുമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചായിരുന്നു.

രാജസ്ഥാനില്‍ പഹ്‌ലൂഖാനെയടക്കം നിരവധിപേര്‍ പശുക്കച്ചവടം നടത്തുന്നുവെന്നാരോപിച്ച് നടുറോട്ടിലിട്ട് തല്ലിക്കൊന്നു. ഈ സമയങ്ങളിലൊന്നും പ്രധാനമന്ത്രിയോ ആര്‍.എസ്.എസ്സിന്റെ ഏതെങ്കിലും വക്താക്കളോ ഇതിനെതിരെ പ്രതികരിച്ചില്ല. ലോകമനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വരെ രൂക്ഷമായി രംഗത്തുവന്നു. അടുത്ത കാലത്താണ് ഹിന്ദുത്വ തീവ്രവാദികള്‍ കൂട്ടംചേര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ടുകൂടി മുസ്‌ലിംകളെ അടിച്ചുകൊല്ലാന്‍ തുടങ്ങിയത്. സത്യത്തില്‍ ഈ മത പ്രതീകങ്ങളെയൊക്കെ നിന്ദിക്കുന്നത് ആരാണ്? പശുവെന്നും ‘ഓം’ എന്നും ‘ജയ്ശ്രീറാ’മെന്നുമൊക്കെ കേട്ട് വടിവാളുകളുമായി ഇറങ്ങുന്നത് മത ന്യൂനപക്ഷങ്ങളും മതേതരവാദികളുമാണോ. കഴിഞ്ഞവര്‍ഷം യു.പിയിലെ ബുലന്ദ്ഷഹറില്‍ പശുവിന്റെ ജഢം കണ്ടുവെന്ന് പറഞ്ഞാണ് പാവപ്പെട്ട ജനതയെ ഇളക്കിവിട്ട് മുസ്്‌ലിംകളെയും പൊലീസിനെയും ക്രൂരമായി ആക്രമിച്ചതും ദാദ്രി കേസില്‍ പ്രതികളെ അറസ്റ്റുചെയ്ത പൊലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചുകൊന്നതും. ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും അയിത്തത്തിന്റെയും നൂറ്റാണ്ടിലേക്ക് രാജ്യത്തെ വലിച്ചുകൊണ്ടുപോകുന്നത് സ്വന്തം ആളുകള്‍ തന്നെയല്ലേ എന്ന് മോദിയും കൂട്ടരും സ്വയം ചോദിക്കണം.

ഏതൊരു ദേശത്തിനും അതിന്റേതായ പ്രാദേശികവും മതപരവുമായ സാംസ്‌കാരികത ഉണ്ടാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അധികാരത്തിനും തന്നിഷ്ടത്തിനുംവേണ്ടി അതിനെ വക്രീകരിക്കുന്നതാണ് ആ സംസ്‌കാരം നേരിടുന്ന കടുത്ത വെല്ലുവിളി. ഏതൊരു മതത്തെസംബന്ധിച്ചും ഇത് ബാധകമാണ്. ജൂത മതത്തിന്റെ കാര്യത്തില്‍ ഇസ്രാഈലിലെ തീവ്ര വലതുപക്ഷവും ഹിന്ദുമതത്തിന്റെ കാര്യത്തില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. നൂറ്റാണ്ടിനുമുമ്പേ ഇവരത് തുടങ്ങിവെച്ചതാണെങ്കിലും അധികാരോരഹണത്തിന്റെ ഈയടത്ത കാലത്താണ് അത് പ്രാവര്‍ത്തികമാക്കാന്‍ തീവ്ര ശ്രമമുണ്ടാവുന്നത്. മോദിയുടെ പ്രസ്താവനയിലും ആ പുളിച്ചുതികട്ടലാണുള്ളത്.

ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പു കാലത്ത് മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഗോരഖ്പൂര്‍ ക്ഷേത്ര പുരോഹിതനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് പുണ്യ കേന്ദ്രമായ വരാണസിയില്‍ പരിവാരസമേതം ഹൈന്ദവാനുഷ്ഠാന ചടങ്ങുകള്‍ നടത്തിയത് ഒരു മതേതര ജനാധിപത്യ രാജ്യത്തെ രാഷ്ട്രനേതാക്കള്‍ക്ക് യോജിച്ചതായിരുന്നോ. ഭൂരിപക്ഷ വോട്ടു ബാങ്കിനെ തൃപ്തിപ്പെടാനുള്ള അടവുകളല്ലേ ഇതെന്ന് ധരിച്ചവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ഗുജറാത്ത് മുഖ്യമന്ത്രിപദവി മുതല്‍ ഇതുവരെയും മുസ്‌ലിംകളുടെ മത ചിഹ്നങ്ങളിലൊന്നായ തൊപ്പി ധരിക്കാന്‍ അബദ്ധത്തില്‍പോലും മോദി കൂട്ടാക്കാത്തതും ഈ മാനസികാവസ്ഥ കാരണമാണ്. അപ്പോള്‍ മോദിയുടെ ‘പശു, ഓം’ -പ്രേമങ്ങള്‍ വോട്ടു തട്ടാനുള്ള കപട നാടകമാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിയുള്ളവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ല. പക്ഷേ ഇതിലൂടെ രാജ്യത്ത് പരോക്ഷമായെങ്കിലും വര്‍ഗീയതക്കും കലാപത്തിനും കൊലപാതകങ്ങള്‍ക്കുമുള്ള ലൈസന്‍സാണ് ഹിന്ദുത്വ വാദികള്‍ക്ക് ലഭിക്കുന്നതെന്നത് പ്രധാനമന്ത്രിയുംകൂട്ടരും തിരിച്ചറിഞ്ഞേ തീരൂ.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending