Video Stories
കര്‍ണാടകമാണപ്പാ

കര്‍ണാടകയില്‍ നിയമസഭാവോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത് കേട്ട് സിദ്ധരാമയ്യ പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. ഏത് വിധേനയായാലും യെദിയൂരപ്പയാണ് ജയിച്ചത്. തോറ്റാലും ജയിപ്പിക്കാനുള്ള യന്ത്രം കൈവശമുള്ള അമിത്ഷാ എന്ന കോര്‍പറേറ്ററേക്കാള്‍ യെദിയൂരപ്പക്ക് വിശ്വാസം സ്വന്തം കഴിവില്‍ തന്നെ. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ക്കിടയിലെ ഏറ്റവും പ്രബലനായ നേതാവ്. ഇതറിഞ്ഞായിരിക്കണമല്ലോ ലിംഗായത്തുകള്‍ക്കിടയില്‍ ഭിന്നതക്ക് ഇടം നല്കുന്ന ലിംഗായത്ത് കേസ് സിദ്ധരാമയ്യ എടുത്തു പയറ്റിയത്.
ബുകങ്കരെ സിദ്ധലിംഗപ്പ തന്റെ മകന് യെദിയൂരപ്പ എന്ന് പേരിട്ടത് തുങ്കൂരിലെ യെദിയൂരില്‍ പുതിയ ശൈവപ്രതിഷ്ഠ നടന്നതുമായി ബന്ധപ്പെട്ടാണ്. പതിനഞ്ചാമത്തെ വയസ്സില്‍ ആര്.എസ്.എസില്‍ ചേര്‍ന്ന യെദിയൂരപ്പ താഴെ തട്ടു മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നത്. 1970ല്‍ ശികാരിപൂരില്‍ ആര്.എസ്.എസ് കാര്യവാഹക് ആയ ഇദ്ദേഹം ജനസംഘം താലൂക്ക് പ്രസിഡന്റും ബി.ജെ.പി വന്നപ്പോള്‍ അതിന്റെ ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന പ്രസിഡന്റുമായി. ശികാരിപൂര്‍ മുനിസിപ്പാലിറ്റി അംഗവും ചെയര്‍മാനുമായി തുടങ്ങിയ അധികാര പങ്കാളിത്തം മൂന്നാം തവണ മുഖ്യമന്ത്രി എന്നിടത്ത് നില്ക്കുന്നു. ഇതിനിടയില്‍ ബി.ജെ.പി നേതൃത്വവുമായി ഒന്നു പിണങ്ങിയത് ഇരുവര്‍ക്കും നഷ്ടമെന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരിച്ചു ചെല്ലാനും ചെങ്കോലേന്താനും മടിച്ചില്ല.
1983 മുതല്‍ ശികാരിപൂരിലെ നിയമസഭാംഗമായ യെദിയൂരപ്പ 1999ല്‍ മാത്രം തോറ്റു. അന്നും അദ്ദേഹത്തെ വീട്ടിലിരുത്താതെ കര്‍ണാടക ഉപരിസഭയില്‍ അംഗമാക്കാതെ വയ്യായിരുന്നു പാര്‍ട്ടിക്ക്. അടിയന്തിരാവസ്ഥയില്‍ ബെല്ലാരി, ഷിമോഗ ജയിലുകളില്‍ കഴിയേണ്ടിവന്നുവെങ്കിലും പിന്നീട് അതിനിടയുണ്ടായത് മുഖ്യമന്ത്രിയായിരിക്കെ മക്കള്‍ക്കും മരുമക്കള്‍ക്കും കോടികള്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഭൂമിയിടപാട് നടത്തിയതിനുള്ള പൊലീസ് നടപടിയെ തുടര്‍ന്നാണ്. ബെല്ലാരി ഖനന മാഫിയയെ സഹായിച്ചതിന് വേറെയും കേസുണ്ടായി. ഇന്നും ബെല്ലാരി മാഫിയ എന്തുവിലയും യെദിയൂരപ്പക്ക് വേണ്ടി ചെയ്യാന്‍ തയ്യാറാണ്. ബെല്ലാരി സംഘത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തി ജയിച്ച ആനന്ദ് സിങാണ് കൂറ് യെദിയൂരപ്പയോടാണെന്ന് ആദ്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിലെ ധരംസിങ് മുഖ്യമന്ത്രിയും ദേവഗൗഡ പുത്രന് കുമാരസ്വാമി ഉപമുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ്- ദള്‍ ഭരണം കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കെയാണ് ധരംസിങിനെ താഴെയിട്ട് കുമാരസ്വാമി ബി.ജെ.പിയുമായി ചേരാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവായിരുന്ന യെദിയൂരപ്പ ഉപമുഖ്യനും കുമാരസ്വാമി മുഖ്യനുമായി. സഖ്യകരാറു പ്രകാരം മുഖ്യമന്ത്രി സ്ഥാനം യെദിയൂരപ്പക്ക് കൈമാറേണ്ട 20 മാസം പിന്നിട്ടതോടെ കുമാരസ്വാമി സ്വരം മാറ്റി. അതോടെ കുമാരസ്വാമിക്ക് നല്കിയ പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും കര്‍ണാടക രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയും ചെയ്തു. ഇതിനിടെ കുമാരസ്വാമിക്ക് വീണ്ടും മനംമാറ്റം. യെദിയൂരപ്പ മുഖ്യമന്ത്രിയാക്കി. 2007 നവ. ഏഴിനായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാരെ വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കുമാരസ്വാമി വീണ്ടും ഇടഞ്ഞതോടെ യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നു. 2008ല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കര്‍ണാടക പോയപ്പോള്‍ ശികാരിപുരയില്‍ യെദിയൂരപ്പയെ എതിരിട്ടത് എസ്. ബംഗാരപ്പയാണ്. കോണ്‍ഗ്രസും ദളും പിന്തുണച്ച ബംഗാരപ്പയെ 45000 വോട്ടിന് തോല്പിച്ച യെദിയൂരപ്പ ബി.ജെ.പിയെ ഒറ്റക്ക് അധികാരത്തില്‍ കൊണ്ടുവരികയുമുണ്ടായി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത മുഖ്യമന്ത്രി. അങ്ങനെ പോകെയാണ് അഴിമതിക്കേസുകള്‍ വന്നലച്ചത്.
വ്യതിരിക്തമായ പാര്‍ട്ടിയെന്ന പ്രചാരണം ബി.ജെ.പി ആരംഭിച്ച ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ അഴിമതിക്കേസ് ഉണ്ടായെന്നതിനാല്‍ കേന്ദ്ര നേതൃത്വം അതൃപ്തിയിലായി. 2011 ജൂലൈയില്‍ മുഖ്യമന്ത്രി പദത്തോടൊപ്പം നിയമസഭാംഗത്വവും ബി.ജെ.പി അംഗത്വവും രാജിവെച്ച് കര്‍ണാടക ജനതാപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്കി. അഴിമതിക്കേസില്‍ 23 ദിവസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റും 10 ശതമാനം വോട്ടും കരസ്ഥമാക്കിയ കെ.ജെ.പി പക്ഷെ ബി.ജെ.പിക്ക് വലിയ ആഘാതം സൃഷ്ടിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഈ വിടവിലടെയാണ്. 2014 ആയപ്പോഴേക്കും ബി.ജെ.പി നേതൃത്വത്തിനും യെദിയൂരപ്പക്കും കാര്യങ്ങള്‍ ബോധ്യമായി. ജനുവരിയില്‍ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിച്ചു. തൊട്ടു പിന്നാലെയായി അഴിമതിക്കേസുകള്‍ ചീട്ടുകൊട്ടാരം പോലെ തള്ളിപ്പോയി. 40 കോടി രൂപയുടെ അഴിമതിക്കേസില്‍ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ബാക്കി കേസുകളിലെ എഫ്.ഐ.ആര് തന്നെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. യെദിയൂരപ്പയെ തിരിച്ചുവിളിച്ചതിന്റെ ഗുണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പിക്ക് ലഭിച്ചതാണ്. 29 സീറ്റില്‍ 19 ഇടത്ത് ബി.ജെ.പിയാണ് ജയിച്ചത്. ശിവമോഗ സീറ്റില്‍ മുന്നേകാല്‍ ലക്ഷം വോട്ടിന്നായിരുന്നു യെദിയൂരപ്പയുടെ ജയം.
ബി.ജെ.പിയില്‍ നരേന്ദ്രമോദിയുടെ പാതയാണ് യെദിയൂരപ്പയുടെത്. കൃത്യാന്തര ബാഹുല്യങ്ങള്ക്കിടയില് പഠിച്ച ക്ലാസുകളേത്, ഇതില്‍ ജയിച്ചതേത് തോറ്റതേത്, യൂണിവേഴ്സിറ്റിയേത് എന്നൊക്കെയൊരു കണ്‍ഫ്യൂഷ്യന്‍. ബിരുദാനന്തര ബിരുദ ധാരിയെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിയുടെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ സര്‍വകലാശാല രേഖകളില്‍ പോലും ലഭ്യമല്ല. കേന്ദ്രത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ യോഗ്യതയും ഇതുതന്നെ. യെദിയൂരപ്പ ബംഗളൂരു സര്‍വകലാശാലയില്‍ നിന്ന് ബി.എ പാസായെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പില്‍ വരെ നല്കിയ സത്യാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 2018ലെത്തിയപ്പോള്‍ ഇത് പ്രീ യൂണിവേഴ്സിറ്റി (മൈസൂര്‍ യൂണിവേഴ്സിറ്റി) എന്നായി. തോറ്റാലും ജയിപ്പിക്കാനറിയാവുന്നയാള്‍.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു