Connect with us

Video Stories

ഉന്‍ എന്ന ഉദാത്ത മാതൃകയും അച്ചുതണ്ടില്‍ പിടയുന്ന ചൈനയും

Published

on

ശാരി പിവി

ഉത്തര കൊറിയന്‍ ഏകാധിപതിയും ഇടക്കിടെ മിഥുനം സിനിമയിലെ നെടുമുടിവേണുവിന്റെ കഥാപാത്രമായ ചേര്‍കോടകന്‍ സ്വാമിയെ പോലെ ഇപ്പം പൊട്ടിക്കും ഇപ്പം പൊട്ടിക്കുമെന്ന് പറഞ്ഞ് മിസൈല്‍ വിട്ടു കളിക്കുകയും ചെയ്യുന്ന കിം ജോങ് ഉന്‍ ആണ് ഈയിടെയായി കേരളത്തിലെ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ റോള്‍ മോഡല്‍. ഇടുക്കി നെടുംകണ്ടത്ത് ഏരിയാ സമ്മേളനത്തില്‍ കിങ് ജോങ് ഉന്നിന്റെ പടം വെച്ച് പാര്‍ട്ടി സമ്മേളനം വിളംബരം ചെയ്ത സഖാക്കള്‍ക്കു പിന്നാലെ ഉന്നിനെ പിന്തുണച്ച് സാക്ഷാല്‍ രണ്ട് ചങ്കുണ്ടെന്ന് പറയപ്പെടുന്ന മുഖ്യനും രംഗത്തു വന്നിരുന്നു. അമേരിക്കയെ മികച്ച രീതിയില്‍ നേരിടുന്നത് ഉന്നാണെന്നായിരുന്നു മുഖ്യന്റെ കണ്ടെത്തല്‍. എന്നാല്‍ പോയിപ്പോയി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണ സഖാവും മാതൃകപുരുഷനെ കണ്ടെത്താന്‍ ഇതേ പാതയില്‍ തന്നെയാണ്.
ഉത്തര കൊറിയന്‍ ഏകാധിപതി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ഫണ്ട് സൈന്യത്തിനു വേണ്ടി ചെലവാക്കുന്നതാണ് ബാലകൃഷ്ണ സഖാവിനെ ഹടാദാകര്‍ഷിച്ചത്. ഏതാണ്ട് കേരളത്തിലും ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ടുകളൊക്കെ സ്വാഹയാണല്ലോ ഇപ്പോള്‍. കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരായിരുന്നവരുടെ പെന്‍ഷന്‍ ഫണ്ട് കാണാനില്ലാത്തതിനാല്‍ ഇതിനോടകം തന്നെ സഖാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രക്തസാക്ഷി ഉണ്ടായിക്കഴിഞ്ഞു. സംഗതി പൊതു ഗതാഗത സംവിധാനത്തിന്റെ അപ്പോസ്തലന്‍മാരാണെന്ന് നടിക്കുന്നുണ്ടെങ്കിലും അണാ പൈ ഇനി കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലാഭമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്വന്തം വഴി തേടണമത്രേ!.
രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനിക ശേഷി വര്‍ധിപ്പിക്കുന്നതെന്ന ലോകത്തിനു തന്നെ മാതൃകയായ ഗവേഷണ പ്രബന്ധം കോടിയേരി സഖാവ് കായംകുളത്ത് പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അറിയിച്ചത്. എന്തായാലും കൊടിയേരിയുടെ ചരിത്ര ബോധത്തെ എന്തു കൊണ്ടും നാം മാനിക്കണം. കാരണം ലോകത്ത് ഇന്നുവരെ ആരും കണ്ടെത്താത്ത അത്യപൂര്‍വ സംഭവമാണ് കോടിയേരി കണ്ടെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഉത്തര കൊറിയക്കു മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയുടെ പിന്തുണ. വിപ്ലവം തോക്കിന്‍ കുഴലിലൂടെയെന്നു പറഞ്ഞ് പതിനായിരങ്ങളെ കശാപ്പ് ചെയ്ത മാവോയുടെ നാടിനും കോടിയേരിയുടെ ആദരമുണ്ട്. ഈയിടെ കൃസ്ത്യന്‍ പള്ളി ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാണ്ട് കോടിയേരിയെ പോലെ വലിയ ചരിത്ര നിര്‍മാതാക്കളാണ്. കൃസ്തുവിന്റെ തിരുരൂപം പള്ളിയില്‍ വെച്ചിട്ട് വല്യ കാര്യമൊന്നുമില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. പകരം നിലവിലെ ചൈനീസ് പ്രസിഡന്റായ ഷീ ജിന്‍ പിങിന്റെ പടം വെക്കുന്നതാണ് നല്ലതു പോലും. കാരണം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കമിട്ട് നിരത്തുന്നുണ്ട്. കൃസ്തു പട്ടിണി മാറ്റുന്നില്ല, റേഷന്‍ നല്‍കുന്നില്ല, നിങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുന്നില്ല.
ഇതെല്ലാം നല്‍കുന്നത് ഷീ ജിന്‍ പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാറാണ് അതിനാല്‍ ഇനി മുതല്‍ കൃസ്തു ഔട്ട് ഷീ ജിന്‍ പിങ് ഇന്‍. ഇത്രയൊക്കെ മഹത്തരവും ഉദാത്തവുമായ മാതൃക അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ചൈനക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചു തണ്ട് രൂപപ്പെട്ടുവരികയാണെന്നാണ് കോടിയേരി സഖാവ് കണ്ടെത്തിയിരിക്കുന്ന മറ്റൊരു മഹാല്‍ഭുതം. പാവം ചൈനയെ ഈ അച്ചുതണ്ടുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണത്രേ.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ സാക്ഷര കേരളത്തിലെ കുട്ടി സഖാക്കള്‍ വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ നടത്തുന്ന ഹാലിളക്കവും നാവു പിഴുതല്‍ പോലുള്ള കലാപരിപാടികളൊന്നും ഈ നാലു രാജ്യങ്ങളും ചൈനക്കെതിരെ ചെയ്തിട്ടില്ലെങ്കിലും പണ്ട് ഇന്ത്യാ ചൈന യുദ്ധ കാലത്ത് ചൈനക്കൊപ്പം നിലയുറപ്പിച്ചവരുടെ പിന്‍ഗാമികള്‍ക്ക് വല്ലാത്ത കുണ്ഠിതവും സര്‍വോപരി ദുഃഖവുമുണ്ട്. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് ബാലകൃഷ്ണ സഖാവിനെ പുളകിതനാക്കിയത്.
മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട് പോലും. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഒരുങ്ങുന്നു. ചൈനക്കെതിരെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്‍ വര്‍ധിച്ചു വരികയാണെന്നുമാണ് കോടിയേരി സഖാവ് പരിഭവിക്കുന്നത്.
ഇന്ത്യയില്‍ അരുണാചല്‍ പ്രദേശ് എന്നു പറയുന്ന ഒരു സംസ്ഥാനത്തെ ബാലകൃഷ്ണ സഖാവിന്റെ ഈ ഇഷ്ട തോഴന്‍മാര്‍ അംഗീകരിക്കുന്നില്ലെന്നത് പാവത്തിന് അറിയുമോ എന്തോ? ഇന്ത്യന്‍ മണ്ണില്‍ ഇടക്കിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഭൂമി കയ്യേറുന്നത് സാക്ഷാല്‍ ചൈനയാണ് സഖാവെ ആ രാജ്യത്തെ എതിര്‍ക്കുകയല്ലാതെ പാലൊഴിച്ച് താലോലിക്കാനാകുമോ. മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം തുടങ്ങി ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണം നടത്തിയതിന്റെ പേരില്‍ ഹാഫിസ് സഈദിനെ പോലുള്ള ഭീകരരെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പാകിസ്താനു വേണ്ടി ഇതേ ചൈന ഒന്നല്ല, രണ്ടല്ല. മൂന്നു തവണയാണ് യു.എന്നില്‍ വഴിമുടക്കിയത് സഖാവേ. ഇന്ത്യക്കു പാകിസ്താനില്‍ നിന്നെന്നപോലെ തതുല്യമായ രീതിയില്‍ ഭീഷണി ഒളിഞ്ഞും തെളിഞ്ഞും സംഭാവന ചെയ്യുന്ന രാജ്യത്തെ എതിര്‍ക്കുന്നതില്‍ എന്താണാവോ പാര്‍ട്ടി സെക്രട്ടറിക്ക് ഇത്ര വിഷമം.
അതോ ഇനി വി.ടി ബല്‍റാം എം.എല്‍.എയെ പോലെയുള്ളവര്‍ക്കെതിരെ എറിയാനുള്ള ചീമുട്ട ചൈനീസ് സഖാക്കള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടോ? ചോറിവിടെയും കൂറവിടെയും എന്നത് പണ്ടെ കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ആരോപിക്കുന്നത് ഇമ്മാതിരി യമണ്ടന്‍, ഉട്ടോപ്യന്‍ കണ്ടെത്തലുകളുമായി അതാതു കാലത്തെ പാര്‍ട്ടി നേതാക്കള്‍ വരുന്നതിനാല്‍ തന്നെയാണ്. സഖാക്കളുടെ ആദ്യകാല നേതാവിനെതിരെ ആരോപണമുന്നയിച്ചവരെ ചീമുട്ട എറിയുകയും വഴിയില്‍ തടയുകയും പതിവ് കലാപരിപാടിയായ ഭീഷണിയുമൊക്കെ ഉന്നയിക്കുന്നതിനേക്കാളും വലിയ വിവരക്കേടാണ് പാര്‍ട്ടി നേതാവിന്റെ ഈ ചൈന സ്‌നേഹമെന്ന് പറയാതെ വയ്യ. വിവരക്കേടാവാം പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത് ബ്ലീസ്.

ലാസ്റ്റ് ലീഫ്:
പാസ്‌പോര്‍ട്ട് അഡ്രസ് സ്ഥിരീകരിക്കാനുള്ള രേഖയായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രം. നിറം മാറുന്നതിനനുസരിച്ച് ഗുണവും മാറണമല്ലോ.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending