More
മൂന്നാം വിക്കറ്റും മര്യാദരാമന്‍മാരും

ശാരി പി. വി
ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍ എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഇതാണിപ്പോള്‍ പിണറായി മന്ത്രിസഭയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ആദ്യ വിക്കറ്റ് ബന്ധു നിയമനത്തിന്റെ പേരിലായിരുന്നെങ്കില്‍ മണ്ണും പെണ്ണും ചതിക്കില്ലെന്ന പ്രമാണം തെറ്റിച്ചാണ് രണ്ടാം വിക്കറ്റും മൂന്നാം വിക്കറ്റും വീണിരിക്കുന്നത്. ജോതിഷമൊക്കെ അറിയാവുന്ന ബാലന്‍ മന്ത്രിയൊക്കെയുള്ള മന്ത്രിസഭയായിട്ടു പോലും ഒരാള്‍ പൂച്ചക്കുട്ടിക്കു പിന്നാലെ പോയി പെണ്‍കെണിയില്‍ വീണു. രണ്ടാമത്തെയാള്‍ വെറുതെ പോള വളരുന്നതില്‍ കഷ്ടത തോന്നി കായലില്‍ മണ്ണിട്ടതാണ് പണിയായത്. അഖിലേന്ത്യാ പാര്‍ട്ടിയും സര്‍വോപരി വാര്‍ഡ് വീതം ആരെയും തോല്‍പിക്കാന്‍ കെല്‍പുള്ളവരുമായ എന്‍.സി.പിക്കു കഷ്ടകാലം പല കോലത്തിലാണ് എത്തുന്നത്. രണ്ട് എം.എല്‍.എമാരുള്ളത് രണ്ട് ഗ്രൂപ്പായതിനാല്‍ ഒരാളെ ഇറക്കാന്‍ മറ്റേ ആള്‍ ഏതറ്റം വരെയും പോകുമെന്നതിനാലും ഒന്നാമന്റെ വീഴ്ചയില്‍ വാണ രണ്ടാമനും വീണതോടെ പാര്‍ട്ടിയും മുന്നണിയും മൂക്കും കുത്തി വീണുകിടക്കുകയാണിപ്പോള്‍. എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തി ഒന്നര വര്‍ഷമായപ്പോഴേക്കും വിക്കറ്റ് മൂന്നെണ്ണമാണ് വീണത്. ഇനി ബാക്കി വിക്കറ്റുകള്‍ ജനങ്ങള്‍ക്കു വേണ്ടി എപ്പോഴാണ് വീഴുക എന്നത് മാത്രമേ അറിയാനുള്ളൂ. ആറാറ് മാസം കഴിയുമ്പോള്‍ ഓരോന്ന് വീതമെന്നതാണിപ്പോള്‍ എല്‍.ഡി.എഫിന്റെ നാട്ടു നടപ്പ്. ഇങ്ങനെ പോയാല്‍ ഭരണ കാലാവധി അവസാനിക്കുമ്പോഴേക്കും എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നത് കണ്ടു തന്നെ അറിയണം. അന്വേഷണം നേരിടുന്നവരുടെ പട്ടിക നാള്‍ക്കു നാള്‍ കൂടി വരികയുമാണ്. ജപ്പാന്‍ കാരുടെ മഴക്കാറ് മുടക്കാന്‍ പുഴയുടെ ഗതി മാറ്റിയ എം.എല്‍.എ അടക്കം മന്ത്രിമാര്‍ക്കു പിന്നാലെ എം.എല്‍.എമാരും മറ്റൊരു വഴിക്ക് വെട്ടിപ്പിന് വെട്ടില്‍ വീണു തുടങ്ങിയതാണ് പുതിയ വാര്‍ത്ത.
ഗതാഗത വകുപ്പില്‍ നിന്നും എന്നോ റണ്ണൗട്ടായി തേഡ് അംപയറുടെ തീരുമാനത്തിന് കാത്തു നിന്ന തോമസ് ചാണ്ടിയെ മാച്ച് റഫറിയുടെ സ്ഥാനത്തുണ്ടായിരുന്ന മുഖ്യന്‍ പലവിധം താങ്ങി നിര്‍ത്തിയെങ്കിലും പണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെതിരെ ബോളിങ് ആക്ഷന്റെ പേരില്‍ തുടര്‍ച്ചയായി നോബോള്‍ വിളിച്ചതില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്‍ രണതുംഗയും കൂട്ടരും സ്റ്റേഡിയം വിട്ടത് പോലെ വല്യേട്ടന്റെ പിന്നില്‍ ഇത്രയും നാള്‍ വാലും ചുരുട്ടി നിന്ന സി.പി.ഐക്കാര്‍ കളി ബഹിഷ്‌കരിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ഔട്ട് വിളിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്നും മാറി നില്‍ക്കെന്നുമൊക്കെ ആക്രോഷിക്കുമെങ്കിലും ചാണ്ടിയോട് ഒന്ന് മാറി നില്‍ക്കുമോ എന്നു ചോദിക്കാനുള്ള ത്രാണി സി.പി.എമ്മില്‍ ഒരുത്തനുമില്ലായിരുന്നെന്നത് നഗ്നമായ പരമസത്യമാണ്. അധികാരത്തിലേറി അധികം വൈകാതെ മന്ത്രിസഭയിലെ കരുത്തനാവുകയും കായിക മേഖലയില്‍ അഗാധ ജ്ഞാനിയാണെന്ന് മുഹമ്മദലിയുടെ മരണത്തോടെ തെളിയിക്കുകയും ചെയ്ത ഇ.പി.ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗ വാര്‍ത്ത പുറത്തുവന്നു. വിവാദം അവസാനിപ്പിക്കാന്‍ നിഷ്‌കളങ്കനായിരുന്ന പാവം ജയരാജന്‍ പെട്ടെന്ന് തന്നെ രാജി വെച്ചു. ഇത് മന്ത്രിസഭയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് മൂഡീസ് റേറ്റിങ് ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് കൂട്ടിയപ്പോള്‍ മുന്‍ ഓസീസ് ക്രിക്കറ്റ് താരം ടോം മൂഡിയുടെ പേജില്‍ പോയി പൊങ്കാലയിട്ട (കു)ബുദ്ധി രാക്ഷസന്‍മാരായ സൈബര്‍ സഖാക്കള്‍ അങ്ങു പ്രചരിപ്പിച്ചു. പിന്നാലെ ചാനല്‍ വെച്ച കെണിയില്‍ പൂച്ചക്കുട്ടിയുടെ പിന്നാലെ ഓടിയ എന്‍.സി.പിയുടെ ആദ്യ ഗതാഗത മന്ത്രി ശശീന്ദ്രനും വീണു. ഉടന്‍ രാജി പ്രതിച്ഛായ വീണ്ടും ഉയര്‍ന്നെന്നു അതേ സൈബര്‍ സഖാക്കള്‍. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വെറും പ്രതിയും ഛായയുമായി പിരിഞ്ഞെന്ന് ഒടുവില്‍ സി.പി.ഐ തന്നെ പിന്നാലെ നടന്ന് കൊഞ്ഞനം കുത്തി പറഞ്ഞതോടെ ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന പ്രതിരോധം സ്വാഹ.
തോമസ് ചാണ്ടിയും രാജിവച്ചു പോയതോടെ പിണറായി മന്ത്രിസഭയുടെ ഭാവി തന്നെ വെറും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ചാണ്ടിയുടെ റിസോര്‍ട്ടില്‍ നിന്നും കൊഞ്ച് കറിയും കരിമീനും കഴിച്ചവരുടെ കൂട്ടത്തില്‍ സി.പി.ഐക്കാര്‍ എന്തായാലും ഉണ്ടാവാന്‍ വഴിയില്ല. അത്രക്ക് കട്ട കലിപ്പ് പെര്‍ഫോര്‍മന്‍സായിരുന്നു അവസാന മന്ത്രിസഭയില്‍ സി.പി.ഐ പ്രകടിപ്പിച്ചത്. മന്ത്രിസഭ ഒരുവഴിക്കും സി.പി.ഐ മന്ത്രിമാര്‍ വേറൊരു വഴിക്കുമായിരുന്നു നീങ്ങിയത്. പിന്നെ കണ്ടതത്രയും കടിപിടി സീനായിരുന്നു. ആര് ഒറ്റക്ക് നിന്നാല്‍ ജയിക്കുമെന്ന പോര്‍വിളിയോളം കാര്യങ്ങളെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ അവസാനത്തെ അടവു വരെ ഉപയോഗിച്ച് പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ചാണ്ടിക്ക് പിന്നില്‍ നിന്നും മുന്നില്‍ നിന്നുമുള്ള കുത്ത് കാരണം കായലില്‍ ചാടാന്‍ പോലും വയ്യാത്ത സ്ഥിതിയായതോടെ ഇറങ്ങേണ്ടി വന്നു.
കായല്‍ കയ്യേറ്റ പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും മന്ത്രിക്കസേരയില്‍ 8 മാസം കടിച്ചുതൂങ്ങി നിന്നത് മാത്രം മിച്ചം. ഇതിന് പിന്തുണ നല്‍കിയതു ആരെന്ന ചോദ്യത്തിന് അരിയാഹാരം കഴിക്കുന്നവര്‍ക്കും ഇനിയിപ്പം ഗോതമ്പാഹാരം കഴിക്കുന്നവരായാലും ഒറ്റ ഉത്തരമേ കാണൂ. സാക്ഷാല്‍ ബ്രണ്ണന്‍ സഖാവ് തന്നെ. ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാന്‍ പ്രാപ്തനായതിനാല്‍ ടിയാനെയായിരുന്നു രാജി വെപ്പിക്കാന്‍ ഏല്‍പിച്ചിരുന്നത്. എന്നാല്‍ ഈ പാര്‍ട്ടിയെ കുറിച്ചും ഭരണത്തെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും ആര്‍ക്കും അറിയാത്തതിന് ടിയാന്‍ എന്തു പിഴച്ചു. സമയമായിരുന്നില്ല അത്ര തന്നെ!. പല പല ന്യായീകരണങ്ങളുമായി ഇറങ്ങിയ പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ഒടുവില്‍ കണ്ണുരുട്ടിയിട്ടും പേടിക്കാതെ ഇരുന്ന സി.പി.ഐക്കാരെ കൊണ്ട് തോറ്റു. പേടിപ്പിക്കല്‍ ഏശാതെ വന്നപ്പോള്‍ മുന്നണി മര്യാദ പാലിക്കാത്ത അപക്വന്‍മാരെന്ന് മുദ്രകുത്തി വിട്ടു. കയ്യടിയുണ്ടാകുമ്പോള്‍ ഏറ്റെടുക്കുകയും വിമര്‍ശം വരുമ്പോള്‍ സ്ഥലം കാലിയാക്കി മറ്റുള്ളവരുടെ പിരടിക്ക് വെച്ചുകെട്ടലാണ് സി.പി.ഐയുടെ രീതിയെന്ന് ഒരു മുഴം നീട്ടി എറിയുകയും ചെയ്തു. പക്ഷേ ഇത്തവണ വിടില്ലെന്നു തന്നെയാണ് സി.പി.ഐയുടേയും നിലപാട്. മുന്നണി മര്യാദയെ കുറിച്ച് പറയുന്നവര്‍ ആദ്യം അതെന്താണെന്ന് സ്വയം മനസിലാക്കണമെന്നാണ് കാനം സഖാവ് പറയുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടു നിന്നതെന്നും കാനം പറഞ്ഞതോടെ പൊട്ടിക്കാന്‍ വെച്ച കോടിയേരിയുടെ അമിട്ട് നൈസായി ചീറ്റി. പറ്റുമെങ്കില്‍ എല്ലാവരും ഒറ്റക്ക് മത്സരിച്ചു നോക്കാമെന്നും ആര്‍ക്ക് എന്താകുമെന്ന് കാണാമെന്നും അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന ഇസ്മായിലിന് എന്തു പറ്റിയെന്ന് അറിയില്ലെന്നും കാനം പറഞ്ഞതോടെ സി.പി.എമ്മുകാര്‍ വീണ്ടും ചൂളി. പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞാലൊന്നും സി.പി.എമ്മിന്റെ കലിപ്പ് തീരില്ലല്ലോ. ഒരു രാജിയുണ്ടാക്കിയ പുകില്. സി.പി.ഐക്ക് സി.പി.എമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും തോളിരിലുന്ന് ചെവിതിന്നുന്ന പരിപാടിയാണ് സി.പി.ഐയുടേതെന്നുമാണ് ആനത്തലവട്ടം പറയുന്നത്. ഒരു വേദനിക്കുന്ന കോടീശ്വരന് വേണ്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോഴാണ് സാധാരണക്കാരുടെ പാര്‍ട്ടിയെ കുറിച്ച് ഒരു മതിപ്പൊക്കെ തോന്നുന്നത്. വിജിലന്‍സ് കുറ്റ വിമുക്തനാക്കിയെങ്കിലും ഇ.പി ജയരാജന്‍ ഇപ്പോഴും കടക്കു പുറത്താണ്. പക്ഷേ ചാണ്ടി രാജിവെച്ചതിന് ചാനല്‍ അവതാരകന് നന്ദിയറിയിച്ച് സന്ദേശമയച്ച് കെണിയിലായ പഴയ ചാനല്‍ വിദ്വാന്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് കേള്‍വി. കാര്യങ്ങള്‍ ഇവ്വിതമാണെങ്കിലും വല്യേട്ടനും കൊച്ചേട്ടനുമായ സി.പി.ഐ സി.പി.എം പൊറാട്ട് നാടകം കൊണ്ട് ഗുണം ലഭിച്ചത് സി.പി.എമ്മിന് തന്നെ. സംഘ്പരിവാറുകാരുടെ കാലാകാലങ്ങളായുള്ള വാഗ്ദാനമായ സാമ്പത്തിക സംവരണമെന്നത് ആരാരുമറിയാതെ പൊടിതട്ടിയെടുത്ത് നൈസായി സി.പി.എമ്മുകാര്‍ ദേവസ്വം ബോര്‍ഡിലെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് അഴിമതി കേസില്‍ അകത്തു പോയി രക്തത്തില്‍ ഇരുമ്പ് കുറയുന്ന അത്യപൂര്‍വ രോഗത്തിനടിമയായി തിരിച്ചു വന്ന മുന്നോക്ക ചെയര്‍മാന്‍ പറയുന്നത്. വിരലില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഉപദേശകരുള്ള മുഖ്യന് സംവരണമെന്നത് പട്ടിണി മാറ്റാനുള്ള ഇടപാടല്ലന്നെങ്കിലും ഉപദേശിക്കാന്‍ ആളില്ലാതെ പോയതിനാല്‍ ഈ മാതിരി ഉപദേശങ്ങള്‍ ഫലവത്താവും. ഒടുവില്‍ യഥാര്‍ത്ഥ സംവരണം കയ്യാലപ്പുറത്താവുകയും ചെയ്യും.
ലാസ്റ്റ് ലീഫ്:
എവിടേ നിന്നോ കയറി വന്ന വട്ടനാണ് ദേവികുളം സബ് കലക്ടറെന്ന് മന്ത്രി എം.എം മണി. വൈദ്യുതി മന്ത്രിയല്ലേ ഷോക്ക് ട്രീറ്റ്‌മെന്റാവും ലക്ഷ്യം.
kerala
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ടാണ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് നൽകുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടുമുണ്ട്. ബാക്കി ജില്ലകളിൽ മഞ്ഞ അലേര്‍ട്ടുമുണ്ട്. 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത് രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
kerala
പ്രസവാവധിയെടുത്ത പി ജി വിദ്യാര്‍ഥികള്‍ ആശങ്കയില്‍ ; പുതിയ തീരുമാനവുമായി കേരള സര്‍വകലാശാല
ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല

കോഴിക്കോട്: അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി കേരള ആരോഗ്യ സര്‍വകലാശാല. 2021 ബാച്ചിലെ പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡത്തിന് വിരുദ്ധമായാണ് കേരള സര്‍വകലശാലയുടെ തീരുമാനം. ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല.
മെഡിക്കല്‍ പി ജി പരീക്ഷയെഴുതാന്‍ അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ വേണമെന്ന കേരള ആരോഗ്യ സര്‍വകലാശാലയുടെ മാനണ്ഡം നടപ്പിലാക്കുന്നതോടെ നിരവധി വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടിലായത്. ഇത് പരിഹരിക്കാന്‍ സര്‍വകലാശാല തയ്യാറാവണമെന്നാണ് വിദ്യാര്‍ഥി യൂണിയനുകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമായത് കൊണ്ട് അനുകൂലമായ തീരുമാനത്തിന് നിരവധി പേരാണ് കാത്തിരിക്കുന്നത്.
kerala
ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍