Connect with us

Video Stories

നിരീശ്വരവാദികളുടെ ക്ഷേത്ര പ്രവേശന വിളംബരം

Published

on

പി ഇസ്മായില്‍ വയനാട്

നൂറ്റാണ്ട് കണ്ട പ്രളയത്തിന് ശേഷം ആഘോഷങ്ങള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ച നാടാണ് കേരളം. അത്രത്തോളം കനത്ത നാശനഷ്ടങ്ങളാണ് പ്രളയം നാട്ടില്‍ വിതച്ചത്. അതിനെ തരണം ചെയ്യാന്‍ കോടികള്‍ ആവശ്യമാണെന്നതിനാല്‍ ഓരോ നാണയ തുട്ടുകളും വിലപ്പെട്ടതാണ്.’ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി അതിനായി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണം’. നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ തേടികൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ രത്‌ന ചുരുക്കമാണ് മേല്‍ പരാമര്‍ശിച്ചത്. മരുന്ന്, ഭക്ഷണം, വസ്ത്രം, വീടുകള്‍, അവശ്യസാധനങ്ങള്‍, സ്‌കൂളുകള്‍.റോഡുകള്‍. പാലങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണങ്ങളടക്കമുള്ള ഒട്ടനവധി ആവശ്യങ്ങളുടെ പട്ടിക നിരത്തിയാണ് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയര്‍ ആ പ്രഖ്യാപനം ഏറ്റെടുക്കുകയുണ്ടായി. ഓണസദ്യക്കും ഓണക്കോടിക്കും പെരുന്നാള്‍ വസ്ത്രത്തിനും മാറ്റിവെച്ച പണം മടികൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് പലരും കൈമാറി. കല്യാണ ചിലവുകള്‍ വെട്ടി ചുരുക്കിയതിന്റെ വിഹിതവും വധു-വരന്‍മാര്‍ വിവാഹപന്തലില്‍ വെച്ച് സ്വര്‍ണ്ണാഭരണവും പെന്‍ഷന്‍ തുക വരെയും കൊടുക്കാന്‍ ജനങ്ങള്‍ മത്സരിക്കുകയായിരുന്നു.
സാമ്പത്തിക ക്ലേശം നിലവിലുള്ളതിനാല്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കുകയുണ്ടായി. ചലചിത്രമേള, സര്‍വകലാശാല മേളകള്‍, സ്‌കൂള്‍ മേളകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ആഘോഷങ്ങളെല്ലാം തന്നെ ഉത്തരവിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടു. കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനെ ബാധിക്കുമെന്നതിനാല്‍ മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ മേളകള്‍ നടത്താന്‍ തീരുമാനമായി. സ്‌കൂള്‍ മേളകള്‍ക്ക് വിശാലമായ പന്തലോ സ്റ്റേജോ പാടില്ല. ഉച്ചഭാഷിണിയാവട്ടെ ആഥിയേത്വം വഹിക്കുന്ന സ്‌കൂളില്‍ നിന്ന് തരപ്പെടുത്തണം. മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും സര്‍ക്കാര്‍ ചിലവില്‍ ഉച്ചഭക്ഷണം നല്‍കില്ല. ഇതിനായി ഏതെങ്കിലും സംഘടനകളെയോ സ്ഥാപനങ്ങളെയോ സ്‌പോണ്‍സര്‍മാരായി കണ്ടെത്തണം. വിധികര്‍ത്താക്കള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണെങ്കില്‍ അവര്‍ക്ക് പ്രതിഫലം നല്‍കാന്‍ പാടില്ല. അഞ്ച് ദിവസവും നാല് ദിവസവും നീണ്ടു നില്‍ക്കുന്ന സംസ്ഥാനമേളകള്‍ രണ്ട് ദിവസമായി ചുരുക്കണം. മത്സര വിജയികള്‍ക്ക് ട്രോഫിയോ മെഡലുകളോ വിതരണം ചെയ്യാന്‍ പാടില്ല. നൂറ് കൂട്ടം നിബന്ധനകളോട് കൂടിയാണ് മേള നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത്.
ആഘോഷ രഹിത കേരളം എന്ന പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ തന്നെയാണിപ്പോള്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എണ്‍പത്തി രണ്ടാം വാര്‍ഷികാഘോഷത്തിന് പെരുമ്പറ കൊട്ടിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വിജയികള്‍ക്ക് മെഡലിനാവശ്യമായ 42000 രൂപ സാമ്പത്തിക പരാധീനതയുടെ പേരില്‍ വെട്ടിച്ചുരിക്കിയവരും ദുരിതാശ്വാസ തുക പൂര്‍ണ്ണമായി വിതരണം ചെയ്യാനും മടികാട്ടിയവരാണിപ്പോള്‍ ലക്ഷങ്ങള്‍ വാരി വിതറി ക്ഷേത്രപ്രവേശന വിളംബരത്തില്‍ ദിവാലി കളിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാവസ്തു വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചരിത്രപ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യുമെന്റിറി പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നത്. ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാര്‍ക്ക് നേരിട്ട് ചുമതല നല്‍കിയിരിക്കുകയാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സില്‍വര്‍ ജൂബിലിയോ ഗോള്‍ഡന്‍ ജൂബിലിയോ വജ്രജൂബിലിയോ, പ്ലാറ്റിനം ജൂബിലിയോ ഇത്ര കെങ്കേമമായി അന്നത്തെ സര്‍ക്കാരുകളൊന്നും തന്നെ കൊണ്ടാടിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണകാലയളവിലാണ് എണ്‍പതും എണ്‍പത്തിയൊന്നാം വാര്‍ഷികവും കടന്നു പോയത്. അന്നൊന്നും ഇല്ലാത്ത സവിശേഷതയോടെ എണ്‍പത്തി രണ്ടാം വാര്‍ഷികം കൊണ്ടാടുന്നത്. മാര്‍ക്‌സിസ്റ്റ് തമ്പ്രാക്കള്‍ ഒരുക്കിയ നാടകത്തിന്റെ ഭാഗമാണിതെന്ന് തലയില്‍ ആള്‍ പാര്‍പ്പുള്ള ആര്‍ക്കും മനസ്സിലാകും.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും കോടതി വിധിയെ തുടര്‍ന്ന് പിണറായിയും പാര്‍ട്ടിയും കൈ കൊണ്ട നിലപാടിലും സി പി എമ്മിന്റെ അണികള്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പാണ് നിലനില്‍ക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ നടന്ന നാമജപയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. അവര്‍ക്കെല്ലാം സംഘിപ്പട്ടം ചാര്‍ത്തി മതേതര ചേരിയില്‍ നിന്നും ആട്ടിയകറ്റാനാണ് സി പി എം നേതാക്കള്‍ ശ്രമിച്ചത്. നാമജപയാത്രയില്‍ പങ്കാളികളായവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചവരും ചെങ്കൊടി തോളിലേന്തുന്നവരും വിപ്ലവത്തിന്റെ ഈരടികള്‍ മുഴക്കുന്നവരുമായ സഖാക്കള്‍ ഉണ്ടെന്ന കാര്യം തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. ജാള്യത മറച്ചു പിടിക്കാന്‍ തുടക്കത്തില്‍ നിഷേധവുമായി നേതൃത്വം രംഗത്ത് വന്നുവെങ്കിലും പങ്കെടുത്തവരുടെ പേരും നാളും നക്ഷത്രവും സോഷ്യല്‍ മീഡിയകളിലൂടെ പലരും വെളിപ്പെടുത്തുകയുണ്ടായി. ലോക്കല്‍ സെക്രട്ടിമാരുടെ ഫോട്ടോയടക്കം പത്രത്തില്‍ വന്നതോടെ സി പി എമ്മിന്റെ നേതാക്കള്‍ക്ക് നാട്ടിലെങ്ങും നില്‍ക്കകള്ളിയില്ലാത്ത അവസ്ഥയാണുള്ളത്.
തിരുവതാംകൂറിലെ അവര്‍ണ്ണ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി കൊണ്ട് ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്ന പേരില്‍ അറിയപ്പെടുന്നത്. നവോത്ഥാന നായകരുടെയും പ്രസ്ഥാനങ്ങളുടെയും നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് രാജാവിന് പ്രഖ്യാപനം നടത്തേണ്ടി വന്നത്. ക്ഷേത്രപ്രവേശനത്തിന്റെ പേരില്‍ വൈക്കത്തും ഗുരുവായൂരും നടന്ന സമരത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഭാഗവാക്കായിട്ടില്ല. പാര്‍ട്ടിയില്‍ അംഗത്വമുള്ള അവര്‍ണ്ണനും സവര്‍ണ്ണനുമെല്ലാം എക്കാലവുംക്ഷേത്ര പ്രവേശനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നിരീശ്വരവാദികളാണിപ്പോള്‍ ക്ഷേത്രപ്രവേശനവിളംബരം നാടുനീളെ കൊട്ടിഘോഷിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെള്ളം കുടിപ്പിച്ചവരാണ് ക്ഷേത്രനടയിലേക്ക് വിശ്വാസികളെ മാടി വിളിക്കുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ ഭാഗവാക്കരുതെന്നുമുള്ള തെറ്റുതിരുത്തല്‍ രേഖയില്‍ ഇപ്പോഴും മാര്‍ക്‌സിസ്റ്റുകള്‍ മാറ്റം വരുത്തിയിട്ടില്ല. അപ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം വിശ്വാസികളുടെ ക്ഷേത്രപ്രവേശനമല്ല. മറിച്ച് വിശ്വാസികള്‍ക്കിടയില്‍ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ വിശ്വാസ്യത സര്‍ക്കാര്‍ ചിലവില്‍ വീണ്ടെടുക്കല്‍ മാത്രമാണ്.

film

പകരം വീട്ടാൻ ‘പരാക്രമം’. കോമഡി, റൊമാന്റിക്, മാസ്സ് ആക്ഷൻ ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു പവർ പാക്കഡ്‌ എന്റെർറ്റൈനെർ തന്നെയാകും ‘പരാക്രമം’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം- അനൂപ് നിരിച്ചൻ, ഗാനരചന- സുഹൈൽ എം കോയ,രഞ്ജിത്ത് ആർ നായർ. സംഘടനം- ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്‌റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് – വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് – ഷഹീൻ താഹ, ഡിസൈനർ – യെല്ലോ ടൂത്ത്‌സ്, പി ആർ ഒ – എ എസ് ദിനേശ്.

Continue Reading

Video Stories

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Published

on

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

Trending