Connect with us

Video Stories

ഐതിഹ്യങ്ങള്‍ക്ക് വഴിമാറുന്ന ശാസ്ത്ര സത്യങ്ങള്‍

Published

on

ഡോ. രാംപുനിയാനി

‘റൈറ്റ് സഹോദരങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര്‍ കണ്ടെത്തുന്നതിനു എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ ഐ.ഐ.ടികളില്‍ പഠിപ്പിക്കാറുണ്ടോ, ഇല്ലെയോ? അത് വേണം.’ നമ്മുടെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സത്യപാല്‍ സിങിന്റെ മൊഴിമുത്തുകളാണിത്. ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ ദിശയില്‍ സ്വാധീനം ചെലുത്താനുതകുന്ന നയങ്ങളാണ് ഇത്തരം വാക്കുകള്‍. പഞ്ചഗവ്യയുടെ പ്രയോജനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചത് ഏറെക്കാലം മുമ്പൊന്നുമല്ല. പശുവിന്റെ മൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയടങ്ങിയ മിശ്രിതമാണ് പഞ്ചഗവ്യ. ഡല്‍ഹി ഐ.ഐ.ടിയാണ് ഈ ‘ഗവേഷണ’ത്തിന്റ നോഡല്‍ സ്ഥാപനമായി പ്രവര്‍ത്തിക്കുക.
മധ്യപ്രദേശ് സര്‍ക്കാര്‍ ജ്യോതിഷ ഔട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ചികിത്സാ കേന്ദ്രം) തുടങ്ങാന്‍ പദ്ധതിയിട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ജ്യോതിഷികള്‍ രോഗികള്‍ക്ക് അവരുടെ രോഗം സംബന്ധിച്ച് പ്രവചനങ്ങള്‍ നല്‍കുന്നതാണിത്. ഭോപ്പാലിലെ സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഇത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിലെ ആയുഷുമായി സഹകരിച്ച് സഞ്ജീവനി ഔഷധച്ചെടി കണ്ടെത്താന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഏത് വ്യാധിയേയും ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ഔഷധസസ്യമായാണ് ഹിന്ദുപുരാണങ്ങളില്‍ സഞ്ജീവനിയെകുറിച്ച് പറയുന്നത്. രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധത്തില്‍ ലക്ഷ്മണനുനേരെ നാഗാസ്ത്രം പ്രയോഗിക്കുകയുണ്ടായി. അസ്ത്രത്തിന്റെ പ്രഭാവത്താല്‍ ലക്ഷ്മണന്‍ മരണത്തിന്റെ വക്കിലെത്തി. ലക്ഷ്മണനെ രക്ഷിക്കുന്നതിനായി ഹനുമാന്‍ സഞ്ജീവനി സസ്യം അന്വേക്ഷിച്ച് യാത്രതിരിക്കുന്നു. ഹിമാലത്തിലെത്തിയ ഹനുമാന് അവിടുത്തെ സസ്യങ്ങളില്‍ സഞ്ജീവനി സസ്യം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വന്നു. ഇതേതുടര്‍ന്ന് ഹനുമാന്‍ ദ്രോണഗിരി പര്‍വ്വതത്തെ അടര്‍ത്തി ലങ്കയിലേക്ക് കൊണ്ടുപോയി എന്നാണ് രാമായണത്തില്‍ പറയുന്നത്. അത്യധികം ആദരിക്കപ്പെട്ട ഖോരക്പൂര്‍ ഐ.ഐ.ടി അവരുടെ ബിരുദ പാഠ്യപദ്ധതിയില്‍ വാസ്തു ശൃംഖല പരിചയപ്പെടുത്താന്‍ മാത്രമല്ല, തിന്മകളെ തടുക്കാന്‍വേണ്ടി ഗണപതിയുടെയും ഹനുമാന്റെയും പ്രതിമകള്‍ വീടുകളുടെ മുന്‍വശത്ത് പ്രതിഷ്ഠിക്കാന്‍ ഉപദേശിക്കുന്ന വാസ്തു ശാസ്ത്ര കേന്ദ്രമാക്കാന്‍കൂടിയാണ് ശ്രമം നടത്തുന്നത്.
ബി.ജെ.പി നേതാക്കള്‍ക്ക് ആര്‍.എസ്.എസ് പ്രചോദനമായത് ഈ നയങ്ങള്‍ മനസ്സിലാക്കുന്നതിന്റെ പരിണിത ഫലമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയില്‍ ഒരു ആധുനിക ആസ്പത്രി ഉദ്ഘാടനവേളയില്‍ പുരാതന കാലത്ത് ഇന്ത്യ നടത്തിയ മഹത്തായൊരു നേട്ടം സദസ്യരെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ‘മെഡിക്കല്‍ സയന്‍സില്‍ ഒരു കാലത്ത് നമ്മുടെ രാജ്യം നേടിയ നേട്ടത്തെയോര്‍ത്ത് നമുക്ക് അഭിമാനിക്കാന്‍ കഴിയും. മഹാഭാരതത്തിലെ കര്‍ണനെക്കുറിച്ച് നമ്മളെല്ലാം വായിച്ചതാണ്. കുറച്ചുകൂടി ചിന്തിക്കുകയാണെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല കര്‍ണന്‍ ജനിച്ചതെന്ന് മഹാഭാരതം നമ്മെ മനസ്സിലാക്കിത്തരുന്നു. അതിനര്‍ത്ഥം അക്കാലത്ത് ജനിതക ശാസ്ത്രം ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ പുറത്തു ജനിച്ചത്. നാം ഗണേശനെ ആരാധിക്കുന്നു. ആ സമയത്ത് പ്ലാസ്റ്റിക് സര്‍ജന്‍ ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ആനയുടെ തല ഒരു മനുഷ്യ ശരീരത്തില്‍ ഒട്ടിച്ചുചേര്‍ത്തതും പ്ലാസ്റ്റിക് ശസ്ത്രക്രിയ ആരംഭിച്ചതും.’
ഇത്തരം മാന്ത്രിക വ്യാജ കഥകള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കാനുള്ള വഴികള്‍ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിനനാഥ് ബത്രയുടെ തേജോണ്‍മേ ഭാരത് ഒരു ഉദാഹരണമാണ്. ഈ പുസ്തകം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു: ‘വിത്തു കോശ ഗവേഷണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നു. എന്നാല്‍ ശരീര ഭാഗങ്ങള്‍ പുന:സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്കാരനായ ഡോ. ബാല്‍കൃഷ്ണ ഗണപത് മതാപുര്‍കാര്‍ നേരത്തെതന്നെ പേറ്റന്റ് കരസ്ഥമാക്കിയിട്ടുണ്ട്…അദ്ദേഹത്തിന്റെ ഗവേഷണം പുതിയതൊന്നുമല്ലെന്നും മഹാഭാരതമാണ് അദ്ദേഹത്തിന് പ്രചോദനമായതെന്നും അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. കുന്തിക്ക് സൂര്യനെപ്പോലെ ഒരു മകനുണ്ടായിരുന്നു. ഗര്‍ഭം ധരിച്ച് രണ്ടു വര്‍ഷമായിട്ടും പ്രസവിക്കാതിരുന്ന ഗാന്ധാരി ഇക്കാര്യം അറിഞ്ഞപ്പോള്‍ ആരുമറിയാതെ ഗര്‍ഭം അലസിപ്പിക്കുകയും തുടര്‍ന്ന് ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസന്‍ മാംസക്കഷണം പ്രത്യേക മരുന്നുകള്‍ ചേര്‍ത്ത് രഹസ്യമായി സൂക്ഷിക്കാന്‍ ഉപദേശിച്ചു. തുടര്‍ന്ന് മാംസപിണ്ഡം 100 ഭാഗങ്ങളായി വിഭജിച്ചു നെയ്യ് നിറച്ച 100 ടാങ്കുകളില്‍ രണ്ടു വര്‍ഷം വെവ്വേറെ സൂക്ഷിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 100 കൗരവന്മാര്‍ അതില്‍ നിന്ന് ജനിച്ചു. ഈ വായനയില്‍ അദ്ദേഹം (മതാപുര്‍കാര്‍) മൂല കോശം തന്റെ കണ്ടുപിടിത്തമല്ലെന്ന് തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ഇത് കണ്ടെത്തിയത്.’ (പേജ് 92-93)
പുരാണങ്ങള്‍ ശാസ്ത്രത്തിന്റെ അടിത്തറയായി മാറുകയാണ്. എന്നിരിക്കേ അവക്ക് ഒരു കെട്ടുകഥയുടെ സൗന്ദര്യമുണ്ട്. പുരാണങ്ങള്‍ സത്യമാണെന്നു കരുതി ശാസ്ത്രീയ മനോഭാവത്തെ എതിര്‍ക്കുകയാണ്. സമാനരീതിയിലുള്ള അവകാശവാദമാണ് രാമന്‍ പുഷ്പക വിമാനം ഉപയോഗിച്ചിരുന്നുവെന്നത്. അതിനാല്‍ എയറോനോട്ടിക്കല്‍ സാങ്കേതിക വിദ്യ നേരത്തെതന്നെ പ്രചാരത്തിലുള്ളതാണെന്ന് വന്നു. ഇവ എല്ലാ സാമാന്യ ബോധത്തെയും നിരസിക്കുകയാണ്. അത്തരം സാങ്കേതിക വിദ്യയുടെ വികസനത്തിന് ശാസ്ത്ര വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവരും അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്ന് മനസ്സിലാക്കണം. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ മാത്രമാണ് അത്തരത്തിലുള്ള വികസനം സാധ്യമായത്.
സുശ്രുതന്‍, ആര്യഭടന്‍ തുടങ്ങിയവരുടെ സംഭാവനയിലൂടെ പുരാതന ഇന്ത്യ ശാസ്ത്രത്തിന് വിപുലമായ സംഭാവനയാണ് നല്‍കിയത് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ നമ്മുടെ ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം ‘ഞങ്ങളുടെ’ മഹത്വം നിര്‍മ്മിക്കാനുള്ള ആശയപരമായ കൗശലപ്പണിയായാണ് പരിഗണിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമര പ്രസ്ഥാന പ്രത്യയശാസ്ത്രം ഊന്നല്‍ നല്‍കിയത് ഇന്ത്യയുടെ അടിത്തറക്കും ഭരണഘടനയില്‍ പ്രതിഷ്ഠിക്കപ്പെട്ടതുമായ ശാസ്ത്രീയ സംയോജനത്തിനാണ്. ഇന്ന് ഹിന്ദു ദേശീയവാദികള്‍ അധികാരം പിടിച്ചെടുക്കുന്നത് കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിലെ ശാസ്ത്രീയ നേട്ടങ്ങള്‍ നശിപ്പിച്ചും ശാസ്ത്രീയ അന്വേഷണം, വിജ്ഞാന, സാങ്കേതിക മേഖലകളില്‍ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കല്‍പിത കഥകള്‍ കൊണ്ടുവരികയും ചെയ്യുന്നതിലൂടെയാണ്. ഇതൊരു പരോക്ഷമായ നീക്കമാണ്.
ഇത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശാസ്ത്രീയ പഠന മേഖലയില്‍ കപട ശാസ്ത്രത്തെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 9ന് യുക്തിവാദികളും ശാസ്ത്രജ്ഞരും തെരുവിലിറങ്ങി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഈ ബഹുജന പ്രക്ഷോഭം ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ബജറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രവും കപട ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം വ്യക്തവും സ്പഷടവുമാണ്. ശാസ്ത്രം ചോദ്യത്തിനും വിമര്‍ശനങ്ങള്‍ക്കും ധൈര്യം പകരുന്നു; എന്നാല്‍ കപട ശാസ്ത്രം കേട്ടുകേള്‍വി അവലംബിക്കുന്നു. ശാസ്ത്രീയമായ ഊഷ്മളത മൂലം വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഒരു രാജ്യത്ത് ശാസ്ത്രീയ താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യപ്പെടുന്ന നമ്മുടെ ഭരണഘടനയില്‍ നാം അവതരിപ്പിച്ച നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് അപ്രസക്തമാക്കുകയാണ്. ശാസ്ത്രീയ ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ദേശീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതുവരെ സതേണ്‍ പാല്‍ സിങ്ങിന്റെയും അയാളുടെ ഗൂഢാലോചനാ സംഘത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ നാം മറികടക്കണം.

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending