Connect with us

Video Stories

വായനാലോകത്ത് മാന്ദ്യം വളരുകയോ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

പ്രസിദ്ധ പണ്ഡിതനും അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ രോഗബാധിതനായി. ചികിത്സിക്കാന്‍ വന്ന വൈദ്യന്‍ ഉപദേശിച്ചതിങ്ങനെ: ‘വായനയും സംസാരവും തല്‍ക്കാലം നിര്‍ത്തിവെക്കണം. കാരണം അത് രോഗം മൂര്‍ഛിപ്പിക്കും! ഇബ്‌നുതൈമിയ: ‘എനിക്ക് വായനയില്ലാതെ ജീവിക്കാന്‍ കഴിയില്ല’. പിന്നെ രോഗി വൈദ്യനോട് വാഗ്വാദത്തിന് മുതിര്‍ന്നു. അദ്ദേഹം ചോദിച്ചു: എനിക്ക് വായനയില്ലാത്ത ജീവിതം അസാധ്യമാണ്. വായിക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. ഇത് പ്രകൃതിക്ക് ശക്തി പകരുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയുമില്ലേ’?. വൈദ്യര്‍: ‘അതെ’. ശൈഖ്: ‘അപ്പോള്‍ വായിക്കുന്നതല്ലേ രോഗ വിമുക്തിക്ക് ഉപകരിക്കുക’. വൈദ്യന്‍: ‘ഇത് ഞങ്ങളുടെ ചികിത്സക്കപ്പുറമുള്ള കാര്യമാണ്’ വിജ്ഞാനത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച പൂര്‍വികര്‍ വായനയില്‍ എത്രമാത്രം ഉത്സുകരായിരുന്നു. വലിയ തത്വചിന്തകനും നിരവധി അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം ഇബ്‌നുല്‍ ജൗസി സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു: പുസ്തകം വായിച്ചാല്‍ എനിക്ക് ഒരിക്കലും മതിവരികയില്ല. ഒരു പുതിയ പുസ്തകം കണ്ടാല്‍ നിധി കിട്ടിയ അനുഭവമാണ്. ഞാന്‍ ഇരുപതിനായിരം വാള്യങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് കുറച്ചധികമായിരിക്കും. ഞാന്‍ ഇപ്പോഴും പുസ്തകം തേടിക്കൊണ്ടിരിക്കുകയാണ്’ വെറും മതഗ്രന്ഥങ്ങള്‍ മാത്രം വായിക്കുന്നവരായിരുന്നില്ല പൂര്‍വിക പണ്ഡിതന്മാര്‍. അത് കൊണ്ടാണ് അവര്‍ക്ക് സര്‍വകലാ വല്ലഭന്മാരായിത്തീരാന്‍ കഴിഞ്ഞത്.
എഴുത്തും വായനയും അറിഞ്ഞുകൂടാത്തവര്‍ എന്ന അര്‍ത്ഥത്തില്‍ ‘ഉമ്മിയ്യ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു സമൂഹം എങ്ങനെ എല്ലാ വിജ്ഞാനങ്ങളുടെയും ഉടമകളാവുകയും പല പുതിയ കണ്ടുപിടുത്തങ്ങളുടെയും ഉപജ്ഞാതാക്കാളാവുകയും ചെയ്തു. ഭാരതത്തിലെയും റോമാ-പേര്‍ഷ്യന്‍ സംസ്‌കാരങ്ങളിലെയും അമൂല്യഗ്രന്ഥങ്ങളെല്ലാം ശേഖരിച്ച് അറബിയിലേക്ക് ഭാഷാന്തരം ചെയ്ത് അവ വായിച്ചു അവരുടെ വിജ്ഞാന ലോകം വികസിപ്പിക്കുകയായിരുന്നു. മതമോ വര്‍ഗമോ നിറമോ ദേശമോ ഒന്നും പരിഗണിക്കാതെ എല്ലാ ഗ്രന്ഥങ്ങളും അവര്‍ വായിച്ചു. അങ്ങനെയാണ് വൈദ്യവിജ്ഞാനത്തിന് അടിത്തറ പാകിയ ‘അല്‍ ഖാനൂന്‍ ഫിത്തിബ്ബ്’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇബ്‌നുസീനായും ആള്‍ജിബ്ര കണ്ടുപിടിച്ച ഇമാം റാസിയുമെല്ലാം ജന്മമെടുത്തത്.
പുസ്തകത്തെയും വായനയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പൂര്‍വകാല പണ്ഡിതന്മാര്‍ എത്രയാണ് എഴുതിയിട്ടുള്ളത്. ഖതീബുല്‍ ബഗ്ദാദി പുസ്തകത്തെ അമൂല്യവും ആദരണീയവുമായ സമ്പത്തും സൗന്ദര്യവുമായി വിശേഷിപ്പിക്കുന്നു. വിജ്ഞാനം നിറഞ്ഞു കവിയുന്ന, കാര്യവും തമാശയും കൂടിക്കലര്‍ന്ന ഒരു നിറപാത്രമായി ഇമാം ജാഹിസ് പുസ്തകത്തെ വിശേഷിപ്പിക്കുന്നു. ഒരു പുസ്തക വായനക്കാരനെ കണ്ടാല്‍ അവന്‍ തന്നേക്കാള്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവനാണെന്ന് മനസ്സിലാക്കണം. വായന ബുദ്ധിക്കും ആത്മാവിനും ഒരുപോലെ പോഷണമാണ്. തലച്ചോറിന് ഓക്‌സിജനാണ്. മനസിന് സമാശ്വാസമേകുന്നു. മനുഷ്യന്‍ അനുഭവിക്കുന്ന ശൂന്യതയെ നികത്തുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ അത് മനസില്‍ സൃഷ്ടിക്കുന്ന ചിന്തയും വികാരവും അറിവും ആസ്വാദനവും കര്‍മപ്രചോദനവും നോക്കിയാണ് ആ പുസ്തകം ഉത്തമ കൃതിയോ അല്ലയോ എന്ന് തീരുമാനിക്കുക എന്നാണ് പ്രസിദ്ധ സാഹിത്യകാരനായ അബ്ബാസ് മഹ്മൂദുല്‍ അക്കാദ് പറയുന്നത്.
എന്നാല്‍ ലോകത്ത് പൊതുവെ ഇന്ന് വായനയുടെ തോത് വലിയ അളവില്‍ കുറഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സിലബസിന് പുറത്തുള്ളത് വായിക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രം. വായനയുടെ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അറബ്-മുസ്‌ലിം ജനവിഭാഗം ഇന്ന് എത്രയോ പിന്നിലാണ്. അറബ് യുവാക്കള്‍ വര്‍ഷത്തില്‍ 35 മണിക്കൂര്‍ വായനക്ക് ചെലഴിക്കുന്നതായി ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോകത്തെങ്ങും വായനക്ക് താല്‍പര്യം ജനിപ്പിക്കാന്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ബ്രസീലില്‍ തടവുപുള്ളികള്‍ ഒരു പുസ്തകം വായിച്ചു അതിനെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചാല്‍ നാലു ദിവസത്തെ ശിക്ഷയിളവ് ലഭിക്കും. ഇറ്റലിയില്‍ വായിച്ച പുസ്തകത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതിയാല്‍ രണ്ടു ദിവസമാണ് ശിക്ഷയിളവ്. ടുനേഷ്യയില്‍ ജയില്‍വാസികളുടെ ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ പതിനായിരം പുസ്തകങ്ങളാണ് അവര്‍ക്കിടയില്‍ വിതരണം ചെയ്തത്. വായനയില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി അടിയന്തര നടപടിക്ക് തയ്യാറായി. മന്ത്രിയും എഴുത്തുകാരും പ്രസിദ്ധീകരണക്കാരുമെല്ലാം തെരുവുകളും വയലുകളും പാര്‍ക്കുകളും കയറിയിറങ്ങി ‘വായന മഹോത്സവം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു, വായനയില്‍ ജനങ്ങള്‍ക്ക് ഔത്സുക്യം ജനിപ്പിച്ചു. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ചൈന തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇന്നീക്കാണുന്ന പുരോഗതിയിലേക്ക് എങ്ങനെ ഉയര്‍ന്നു. ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യങ്ങള്‍ എങ്ങനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രതിസന്ധി തരണം ചെയ്തു. ജനങ്ങള്‍ വായനയിലൂടെ ഉല്‍ബുദ്ധതയാര്‍ജിച്ചു എന്നതാണ് സത്യം.
മഹത്തായ ഒരു ലൈബ്രറി പോക്കറ്റിലിട്ടു നടക്കാന്‍ കഴിയുന്ന ഇക്കാലത്ത് കടലാസ് പുസ്തകങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്നവരാണ് പുതിയ തലമുറ. പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വായനയെ സുഗമമാക്കുകയും പുസ്തകം പേറി നടക്കേണ്ട ഭാരം ഒഴിവാക്കുകയും ചെയ്തു എന്നത് ശരി തന്നെ. പക്ഷേ, മൊബൈല്‍ ഫോണില്‍ സമയം കളയുന്നവരത്രയും വിജ്ഞാന സമ്പാദനം ലക്ഷ്യം വെച്ചാണോ വിരലുകള്‍ കറക്കി കൊണ്ടിരിക്കുന്നത്. വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ കണ്ടും കേട്ടും പങ്കുവെച്ചും പുതിയ ഉപകരണങ്ങളുടെ അടിമകളായി മാറിയിക്കുകയാണ് സമൂഹം. ശാസ്ത്രത്തിന്റെ ഈ പുതിയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യവര്‍ഗത്തിന് നല്‍കിയ മഹത്തായ സംഭാവനകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണാവതല്ല. വിജ്ഞാന സമ്പാദനത്തിന് അവ ഉപയോഗപ്പെടുത്താതെ വിനോദത്തിനും വിമര്‍ശനത്തിനും വിവരങ്ങള്‍ കൈമാറാനും മാത്രം ഉപയോഗപ്പെടുത്തുകയും മൂല്യങ്ങളും ചിന്തകളും ഉളവാക്കുന്ന വായനയെ തിരസ്‌കരിക്കുകയും ചെയ്യുന്നതിലാണ് ഉല്‍ക്കണ്ഠ.
വിശ്വാസി സമൂഹത്തിന്റെ വേദഗ്രന്ഥത്തിന്റെ പേര് തന്നെ- ഖുര്‍ആന്‍- ധാരാളമായി വായിക്കപ്പെടുന്നത് എന്നാണ്. മുഹമ്മദ് നബിക്ക് അവതരിപ്പിച്ച ആദ്യത്തെ വാക്യം തന്നെ നീ നമസ്‌കരിക്കുക എന്നോ, നന്മ പ്രവര്‍ത്തിക്കുക എന്നോ അല്ല. മറിച്ച് ‘വായിക്കുക’ എന്നാണ്. ഭക്ഷണവും പാനീയവും ശരീരത്തിന്റെ വിശപ്പും ദാഹവും തീര്‍ക്കാനും വസ്ത്രം നഗ്നത മറക്കാനും അനിവാര്യമായതു പോലെ മനസ്സിന്റെ പോഷണത്തിനും അജ്ഞതയെന്ന അപമാനത്തെ മറക്കാനും വായന അനിവാര്യമാണ്. ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങളും മതത്തിന്റെ അടിസ്ഥാനതത്വങ്ങളും ഗ്രഹിക്കാന്‍ ഉതകുന്ന ഗ്രന്ഥങ്ങളുടെ വായനക്കായിരിക്കണം പ്രഥമ പരിഗണന.
വിശ്വാസികളുടെ പൊതുസംസ്‌കാരം എന്നതിന് പുറമെ മതപ്രബോധകര്‍, എഴുത്തുകാര്‍, പ്രാസംഗികന്മാര്‍, അധ്യാപകര്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിറഞ്ഞ വായനയുടെ ഉടമകളായെങ്കിലേ സമൂഹത്തില്‍ കാലികമായ അറിവും ബോധവും നല്ല ചിന്തകളും ആശയങ്ങളും കരുപ്പിടിപ്പിക്കാന്‍ കഴിയുകയുള്ളു. മതരംഗത്ത് ഇന്ന് കാണുന്ന അസഹിഷ്ണുതക്കും സങ്കുചിത മനോഭാവത്തിനും എതിര്‍ വിഭാഗത്തോടുള്ള തൊട്ടുകൂടായ്മക്കുമെല്ലാം കാരണം നേതൃത്വത്തില്‍ വിരാജിക്കുന്നവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട പണ്ഡിതശ്രേഷ്ഠരും പരന്നതും ആഴത്തിലുള്ളതുമായ വായനയിലൂടെ സമ്പന്നവും വിശാലവും ഉയര്‍ന്ന ചിന്തയുമുള്ള മനസിന്റെ ഉടമകളാകാത്തതാണ്. വായനയും പഠനവുമില്ലാത്തവര്‍ അല്‍പജ്ഞാനികളാണെങ്കിലും തങ്ങള്‍ക്ക് മതിയായ അറിവുണ്ടെന്ന അഹങ്കാര ചിന്തയുള്ളവരായിരിക്കും. വായന കൂടിയാല്‍ വിനയം വര്‍ധിക്കും.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending