Connect with us

Video Stories

മോദിയുടെ പുത്തന്‍ വ്യാമോഹങ്ങള്‍

Published

on

അഡ്വ. കെ.എന്‍.എ ഖാദര്‍

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് നിയമത്തിന്റെ കാതല്‍. ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, സിക്കുകാര്‍, ക്രൈസ്തവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളുവത്രെ. മുസ്‌ലിംകള്‍ ഒരിക്കലും ഇന്ത്യയില്‍ തുടരാന്‍ പാടില്ല, അവര്‍ക്ക് പൗരത്വം നല്‍കുകയുമില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം, പൗരത്വ നിയമത്തിലെ വിവേചനം, മതപരമായ വേര്‍തിരിവുകള്‍ തുടങ്ങിയവയാണീ നിയമത്തിന്റെ അടിത്തറ.അന്യ രാഷ്ട്രങ്ങളില്‍നിന്നു വന്ന ആര്‍ക്കും പൗരത്വം നല്‍കാതിരിക്കുകയോ, എല്ലാവര്‍ക്കും നല്‍കുകയോ ആണ് വേണ്ടത്. പൗരത്വത്തിന് അര്‍ഹരായിതീരാന്‍ ചില നിബന്ധനകള്‍ നിശ്ചയിക്കുന്നതില്‍ തെറ്റില്ല. അവ എല്ലാവര്‍ക്കും ഒരേ രീതി പ്രദാനം ചെയ്യണം. മോദി സര്‍ക്കാറിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് വിജയവും മാത്രമാണെന്ന് വളരെ വ്യക്തം.

മുത്തലാഖ് ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ ത്വരിതഗതിയില്‍ പാസാക്കിയെടുത്ത മറ്റൊരു നിയമം. മുത്തലാഖ് സമ്പ്രദായത്തെ അസാധുവാക്കുകയും അപ്രകാരം ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമമാണിത്. വിവാഹം ഇസ്‌ലാമിക ദൃഷ്ട്യാ ഒരു സിവില്‍ കരാര്‍ ആണ്. അതിന്റെ ലംഘനം ലംഘിച്ചവരുടെമേല്‍ കൊണ്ടുവരുന്നതും സിവില്‍ ലയബിലിറ്റിയാണ്. അങ്ങനെയിരിക്കെ അതിനെ ക്രിമിനല്‍വത്കരിക്കുക ശരിയല്ല. മുന്‍ ഭര്‍ത്താക്കന്മാര്‍ ജയില്‍വാസം അനുഭവിച്ചാല്‍ വിവാഹമോചിതയായ സ്ത്രീകള്‍ക്ക് അതില്‍നിന്ന് യാതൊരുവിധ നേട്ടവും ലഭ്യമാവുകയില്ലല്ലോ.

സ്ത്രീകളോടുള്ള ആഭിമുഖ്യമായിരുന്നുവെങ്കില്‍ മറ്റൊരുരീതിയില്‍ നിയമ വ്യവസ്ഥകള്‍ മാറ്റിയെഴുതാമായിരുന്നു. മുസ്‌ലിം പുരുഷനോ, സ്ത്രീക്കോ യാതൊരുവിധ നേട്ടവും ലഭ്യമാകാതിരിക്കാന്‍കൂടിയാണ് നിയമം ഇപ്പോഴത്തെ രീതിയില്‍ രചിക്കപ്പെട്ടത്. മുത്തലാഖ് എന്ന പേരിലല്ലെങ്കിലും ഇന്ത്യയില്‍ എല്ലാ മതസ്ഥരിലും വിവാഹ മോചനങ്ങള്‍ നടക്കാറുണ്ട്. അത്തരം വിഷയങ്ങളില്‍ ഇതുപോലൊരു നിയമം ആരെയും തേടിയെത്താറില്ല.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കാനുള്ള മറ്റൊരു ബില്ലും കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുക്കുകയുണ്ടായി. തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണിത്. സംവരണം സാമൂഹ്യമായ പിന്നാക്കാവസ്ഥയെ മറികടക്കാനായി അധസ്ഥിതരായ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്ത സുരക്ഷാസംവിധാനമാണ്.

രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍നിന്ന് സര്‍ക്കാര്‍ ആദായ നികുതി ഈടാക്കുന്നു. എന്നാല്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ദരിദ്രനാകയാല്‍ അവന് സംവരണം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വിരോധാഭാസമാണ് സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തില്‍ മുന്നോട്ടുവെച്ചത്. ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതികളില്‍ അതും ഉള്‍പ്പെടുന്നില്ല. ദരിദ്ര ജനതക്ക് ജാതിയോ മതമോ നോക്കാതെ ഭവനം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ആഹാരം എന്നിവ ലഭ്യമാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇനിയും കൂടുതല്‍ മികച്ച പദ്ധതികള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആവിഷ്‌ക്കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തടസ്സവുമില്ല. അങ്ങനെയിരിക്കെ സമൂഹത്തിലെ ചരിത്രപരമായ കാരണങ്ങളാലുണ്ടായ പിന്നാക്കാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ താഴ്ന്ന സമുദായങ്ങള്‍ക്കായി നീക്കിവെച്ച സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുന്ന ഈ നിയമം ഭരണഘടനയുടെ അന്തസത്ത ചോര്‍ത്തിക്കളയുന്നതാണ്. മുന്നോക്കക്കാരെ സഹായിക്കാന്‍ സംവരണമല്ലാത്ത ഏതു മാര്‍ഗവും സ്വീകരിക്കാവുന്നതേയുള്ളു.

നരേന്ദ്രമോദിയും പിണറായിയുമൊക്കെ സാമ്പത്തിക സംവരണത്തിന്റെ വക്താക്കളാണെന്ന് നേരത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. സാമുദായിക സംവരണം കാലക്രമത്തില്‍ അവസാനിപ്പിക്കുമെന്ന സൂചനയും ഇതില്‍ അന്തര്‍ലീനമാണ്. യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സി.ബി.ഐയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയുമൊക്കെ സ്വതന്ത്രമായ അസ്തിത്വം തകര്‍ത്തും കേന്ദ്ര സര്‍ക്കാറിന്റെ വരുതിയില്‍ അവയെ നിര്‍ത്താനുള്ള നടപടികള്‍ ഫലപ്രദമായി മോദി സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ആസൂത്രണ കമ്മീഷനെ ഇല്ലാതെയാക്കി നീതി ആയോഗ് എന്ന സ്ഥാപനം വഴി നേരിട്ട് ഈ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങുകയാണ് ആദ്യം ചെയ്തത്. ജുഡീഷ്യറിയെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടും കാലമേറെയായി. ഇത്തരം ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ ആരംഭിച്ചപ്പോഴെല്ലാം ശകതമായ എതിര്‍പ്പുകള്‍ ഈ ഗവര്‍മെന്റിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം കെട്ടടങ്ങുന്നതാണ് കണ്ടത്.

നോട്ട് നിരോധനവും ബാങ്കുകളുടെ ലയനവും ക്യാഷ്‌ലസ്സ് ട്രാന്‍സക്ഷനും എല്ലാ പൗരന്മാര്‍ക്കും അക്കൗണ്ടും തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയ നടപടികളുമൊക്കെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയുടെ വില മറ്റൊരു കാലത്തുമില്ലാത്തവിധം കുറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതായി ഉയര്‍ന്നു. തൊഴില്‍രഹിതരുടെ എണ്ണം പെരുകി. കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് അടിമവേല ചെയ്യുന്നവരായി ഭരണകൂടം പാടെ മാറി.
പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് 9000 കോടിയും പട്ടേലിന്റെ പ്രതിമക്ക് 3000 കോടിയും മോദിയുടെ പ്രതിഛായ മികച്ചതാക്കാനുള്ള പരസ്യങ്ങള്‍ക്ക് 4000 കോടിയും ചെലവാക്കി. പൊതുഖജനാവില്‍നിന്നും കടം വാങ്ങിയ കോടികള്‍ തിരിച്ചടക്കാതെ രാജ്യംവിട്ട കുത്തക മുതലാളിമാരുടെ 3 ലക്ഷം കോടിയിലേറെ വരുന്ന കടങ്ങള്‍ ഈ സര്‍ക്കാര്‍ എഴുതിത്തള്ളി. രണ്ടര ലക്ഷം ചെറുകിട വ്യവസായ ശാലകള്‍ പൂട്ടി. 11000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ലാഭത്തില്‍ പ്രവര്‍ത്തിച്ചകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ചുളുവിലക്ക് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റുതുലച്ചു.

അഴിമതിയുടെ ചെളിയില്‍ കഴുത്തറ്റം മുങ്ങിയ സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. റഫേല്‍ വിമാന ഇടപാടുകള്‍ വഴി 30000 കോടിരൂപ അടിച്ചെടുക്കാന്‍ അംബാനിക്ക് സൗകര്യം ചെയ്തുകൊടുത്തു. 526 കോടി രൂപ വെച്ച് വാങ്ങാന്‍ നിശ്ചയിച്ചിരുന്ന റഫേല്‍ പ്രതിരോധ വിമാനങ്ങള്‍ക്ക് 1370 കോടി രൂപ വീതം നല്‍കുന്ന പുത്തന്‍ കരാറുണ്ടാക്കി കോടികള്‍ വെട്ടിച്ചു. ക്രൂരമായ വംശീയഹത്യയിലും വ്യാജ ഏറ്റുമുട്ടലുകളിലും പ്രതികളായ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പൂര്‍ണ്ണ സംരക്ഷണവും പ്രമോഷനും നല്‍കി രക്ഷപ്പെടുത്തി. സര്‍ക്കാറിനെ എതിര്‍ക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കാതെയായി. എഴുത്തുകാരെയും കലാകാരന്മാരെയും വിമര്‍ശനങ്ങള്‍ ശക്തമായി ഉന്നയിച്ച രാഷ്ട്രീയ നേതാക്കളെയും പീഡിപ്പിച്ചും ഉന്മൂലനം ചെയ്തും പകവീട്ടുന്നു. വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ കൃത്രിമമായ കലാപങ്ങള്‍ സൃഷ്ടിക്കുന്നു. ഹേമന്ദ് കര്‍ക്കാരെ മുതല്‍ സുധീര്‍കുമാര്‍ സിംഗ് വരെയുള്ള പൊലീസ് ഓഫീസര്‍മാരെ വേട്ടയാടി. ഗൗരി ലങ്കേഷ്, ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരെ ആസൂത്രിതമായി നശിപ്പിച്ചു. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും വെല്ലുവിളിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മതേതര പ്രതിബന്ധതയും പ്രതിഛായയുമുള്ള എല്ലാ പാര്‍ട്ടികളും ഇന്ത്യയില്‍ എവിടെയായിരുന്നാലും ഒരുമിച്ചു നില്‍ക്കണം. തെരഞ്ഞെടുപ്പില്‍ വിശാലമായ മഹാസഖ്യത്തിനുപകരം ഒന്നിലേറെ സഖ്യങ്ങള്‍ വന്നാലും ഇപ്പോഴത്തെ സര്‍ക്കാറിനെ മാറ്റി തല്‍സ്ഥാനത്ത് മതേതര സര്‍ക്കാറിനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ പ്രാദേശിക സഖ്യങ്ങളോ, കക്ഷികളോ ചേര്‍ന്നൊരു മുന്നണി ഇന്ത്യയില്‍ അനിവാര്യമാണ്. മോദി സര്‍ക്കാറിനെ മാറ്റുക എന്ന ലക്ഷ്യത്തില്‍ അവ ഏകീകരിക്കപ്പെടണം. സഹസ്രാബ്ദങ്ങളായി സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന ഭാരതീയര്‍ 1427 ജാതികളില്‍പെടുന്നവരും 1300 മൊഴികള്‍ സംസാരിക്കുന്നവരുമാണെങ്കിലും ഈ ബഹുസ്വരതയുടെ സൗന്ദര്യം അവര്‍ ആസ്വദിക്കുന്നു. അധികാരമോഹത്തിന്റെ ലഹരിബാധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുത്തന്‍ വ്യാമോഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഈ മഹാരാജ്യത്തെ തകര്‍ത്തുകൂടാ.

Money

തിരിച്ചുകയറി ഓഹരി വിപണി

സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു.

Published

on

വ്യാപാരത്തിന്റെ അന്ത്യ ഘട്ടത്തില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തുകയായിരുന്നു.

ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നിക്ഷേപകര്‍ കൂടുതല്‍ വാങ്ങിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി ഓഹരികള്‍ നഷ്ടത്തില്‍ ഓടി.

എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ സെന്‍സെക്സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവില്‍ 940 പോയിന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു.

വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ കണ്ടത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തിരിച്ചുവരുകയായിരുന്നു.

 

 

Continue Reading

News

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്.

Published

on

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഈ താല്പര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കത്തയച്ചു. കഴിഞ്ഞ മാസമാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് ഇന്ത്യ അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്. എന്നാല്‍, 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

ധ്രുവീകരണ ശ്രമങ്ങള്‍ മുളയിലേ നുള്ളണം

പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്.

Published

on

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ എന്ന പേരില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാരെ അംഗങ്ങളായി ചേര്‍ത്ത് വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നതെങ്കിലും അംഗങ്ങളായി ചേര്‍ക്കപ്പെട്ട പലരും വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഡിലീറ്റ് ചെയ്യുകയായിരുന്നവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്. ഗോപാലകൃഷ്ണണന്‍ അവകാശപ്പെടുന്നതുപോലെ ഗ്രൂപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ പോലും നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. അദ്ദേഹം അറിയാതെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ചേര്‍ത്തുണ്ടാക്കപ്പെടതാണെങ്കില്‍ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഒരേ സമുദായത്തില്‍പ്പെട്ടതായി മാറിയതും ഇത്തരത്തിലൊരു പേരു തിരഞ്ഞെടുക്കപ്പെട്ടതും എങ്ങനെയെന്ന് അന്വേഷിച്ചുകണ്ടെത്തപ്പെടേണ്ടതുണ്ട്. മുന്‍ തിരുവനന്തപുരം കലക്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ദുരൂഹമായ രീതിയിലുണ്ടായ നടപടിയും ഇപ്പോഴത്തെ സംഭവത്തെ സാങ്കേതികതയുടെ പേരില്‍ എഴുതിത്തള്ളുന്നതിന് വിലങ്ങുതടിയായി നില്‍ക്കുകയാണ്. സംസ്ഥാനം പ്രളയത്തിന്റെ മഹാകെടുതികള്‍ അനുഭവിക്കുമ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ അവശ്യ സാ ധനങ്ങള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്ന വീഡിയോ ഇറക്കിയ ശേഷം അവധിയില്‍ പോകുകയായിരുന്നു ഗോപാലകൃഷ്ണന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര് അവധിയൊഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തുവന്നതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അവധിയില്‍ പോക്ക്.

സിവില്‍ സര്‍വീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സര്‍ക്കാറുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നത് അവരിലൂടെയാണ്. മാത്രവുമല്ല ജനോപകാരപ്രദമായ പല പദ്ധതികളും രൂപപ്പെടുത്തിയെടുക്കുന്നതിലും അവര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വകുപ്പുകളും വകുപ്പ് മന്ത്രിമാരുമെല്ലാം പേരെടുക്കുന്നത് പ്രസ്തുതവകുപ്പിലെ ഉന്നത ഉദ്യോഗസ്തരുടെ മിടുക്ക് കൊണ്ടാണെന്നതും വസ്തുതയാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മതത്തിന്റെയും ജാതിയുടെയുമെല്ലാം പേരില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ധ്രുവീകരണ ചിന്തകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഒരു വിധത്തിലുള്ള വിവേചനങ്ങള്‍ക്കും സിവില്‍ സര്‍വീസുകാര്‍ അടിമപ്പെടരുതെന്ന നിര്‍ബന്ധമുളളതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കക്ഷിരാഷ് ട്രീയത്തിലുള്ള പങ്കാളിത്തം നിരോധിക്കപ്പെട്ടത്. രാജ്യത്തെ ഏതൊരു പൗരനുമുള്ളതുപോലെ ഇഷ്ടപ്പട്ട മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉദ്യോഗസ്ഥ വൃന്ദത്തിനുമുണ്ടെങ്കിലും സിവില്‍ സര്‍വീസിനെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊ ന്നും ഹേതുവാക്കിമാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഭരണഘടനയും നിയമങ്ങളുമാണ് അവര്‍ക്ക് മാര്‍ഗദര്‍ശിയാകേണ്ടത്. എന്നാല്‍ മഹത്തായ ഈ സങ്കല്‍പങ്ങളുടെയെല്ലാം മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പു റത്തുവന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൗര്‍ഭാഗ്യകരമാ യ ഇത്തരം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവരാറുണ്ടെങ്കിലും അതിനെയെല്ലാം കോട്ടകെട്ടി കാത്ത പാരമ്പ ര്യമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. തങ്ങളുടെ വിധേയത്വവും വിരോധവുമെല്ലാം മടിയും മറയുമില്ലാതെ തുറന്നുപ്രകടിപ്പിക്കുന്നതും അവരുടെ പ്രതിജ്ഞക്ക് കടക വിരുദ്ധമായി വിവിധ വിഭാഗങ്ങളോട് മമതയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നതുമെല്ലാം ഉത്തരേന്ത്യയില്‍ സര്‍ വസാധാരണമാണെങ്കില്‍ ഇപ്പോള്‍ കേരളവും അതേവഴിക്കു സഞ്ചരിക്കാന്‍ തുടങ്ങിയോ എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുകയാണ്. ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ആര്‍.എസ്.എസ് മേധാവിയുമായി ചര്‍ച്ച നടത്തിയെതും തൃശൂര്‍ പുരം കല ക്കുന്നതിന് ഇതേ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുമെല്ലാം ഈ ആശങ്കകള്‍ക്ക് ബലം നല്‍കുന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല, പൊതു സമൂഹത്തിലും ഇത്തരം ധ്രുവീകരണ ശ്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് കിണഞ്ഞു ശ്രമിക്കുന്ന ഈ അഭിശപ്തമായ കാലത്ത് അതിനെയെല്ലാം തിരിച്ചറിഞ്ഞ് തടയിടേണ്ട ഭരണകൂടവും ഇതേ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരുയാഥാര്‍ത്ഥ്യമാണ്. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയെ നിസാരവല്‍ക്കരിക്കുകയും, ആര്‍.എസി.എസിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്ത് പൂരംകലക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് വാദിക്കുകയും, കൊടകര കുഴല്‍പണകേസില്‍ ബി.ജെ.പി നേതൃത്വത്തെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി യെടുത്തതുമെല്ലാം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

Continue Reading

Trending