Connect with us

Video Stories

നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീം കോടതി

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കാല്‍ നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്‍ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്‍ പ്രത്യക്ഷമായി ദൃശ്യമാവുന്നത്.
ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍, വലിയ രാഷ്ട്രീയ ഗൂഢാലോചനകളില്ലാതെ സംഭവിച്ചതല്ല ബാബരി മസ്ജിദ് തകര്‍ച്ചയെന്ന് ലോകത്താര്‍ക്കും സംശയമുണ്ടാകില്ല. ആര്‍.എസ്.എസിന്റെ ഒത്താശയോടെയും സമ്മതത്തോടെയും നടന്നതാണത്. രാജ്യത്തെ അപകടകരമായ വിധത്തിലേക്ക് കൊണ്ടുപോകാന്‍ ബി. ജെ.പി ശ്രമിക്കുന്നതിനിടയില്‍ വീണ്ടും നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീംകോടതി നടത്തിയ വിധി മതേതര വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആശ്വാസ്യകരമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നതായി പത്താം നൂറ്റാണ്ടിനു ശേഷം ചില ഹൈന്ദവ സംഘടനകള്‍ കഥകളുണ്ടാക്കിയതോടെ തുടങ്ങിയതാണ് ബാബരി മസ്ജിദ് പ്രശ്‌നം. ഈ വിശ്വാസങ്ങളെ പില്‍ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്‍ മുതലെടുപ്പിന് ഉപയോഗിച്ചതോടെ അയോധ്യാ മേഖല വിവാദങ്ങളുടെ കേന്ദ്ര ഭൂമിയായി. 1853ല്‍ മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്‍ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്‍മോഹി അഖാര രംഗത്തെത്തി. 1885ല്‍ ഹിന്ദു മഹന്തായ രഘുബിര്‍ ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്‍ മുമ്പാകെ ആദ്യ കേസ് ഫയല്‍ ചെയ്തു. രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ അവിടെ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
1949ല്‍ ബാബരി മസ്ജിദിനുള്ളില്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ കാണപ്പെട്ടു. തുടര്‍ന്ന് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ് രംഗത്തെത്തി. ഹൈന്ദവ പാര്‍ട്ടികള്‍ എതിര്‍ ഹര്‍ജി നല്‍കി. ഈ സാഹചര്യത്തില്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. 1984ലാണ് ധരം സന്‍സദില്‍ (മത പാര്‍ലമെന്റ്) രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നു ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടത്. 1984 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത്, തര്‍ക്കഭൂമിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഫൈസാബാദ് ജില്ലാ കോടതി അനുമതി നല്‍കി. 1989 നവംബര്‍ 9ന് വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ആദ്യ ശിലാന്യാസവും നടന്നു. തുടര്‍ന്ന് അയോധ്യയില്‍ ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സര്‍ക്കാറിന് തെളിവ് കൈമാറുകയും ചെയ്തു.
ഇത്തരത്തിലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1992 ഡിസംബര്‍ 6ന് ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത് തര്‍ക്ക ഭൂമിയില്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. മാത്രമല്ല വര്‍ഗീയ വികാരം രാജ്യത്തുടനീളം പടര്‍ത്തി വിട്ട് അതിലൂടെ ഇന്ത്യയുടെ അധികാരം കൈയ്യാളാന്‍ സംഘ്പരിവാര്‍ വളരുന്നതാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിന്റെ ഇന്നത്തെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബാബരി പ്രശ്‌നമുണ്ടായിരുന്നെന്നു വ്യക്തം. മസ്ജിദ് തകര്‍ത്ത് രാജ്യത്തുടനീളം കലാപം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്തുകയായിരുന്നു ആര്‍.എസ്.എസിന്റെ രാഷ്ട്രീയവും മതപരവുമായ നിരവധി സംഘടനാ വകഭേദങ്ങള്‍.
മസ്ജിദ് തകര്‍ക്കത്ത സംഭവം അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16 ന് എം.എസ് ലിബര്‍ഹാന്റെ നേതൃത്വത്തില്‍ ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതോടെ ഇപ്പോഴത്തെ വിധി പ്രസ്താവം വരെ മുന്നേറുന്ന നീണ്ട കേസുകളുടെ പരമ്പരക്ക് തുടക്കമാകുന്നു. 2009ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കം 68 പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലിബര്‍ഹാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. എന്നാല്‍ 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയില്‍മേലുള്ള നടപടി റദ്ദാക്കുകയായിരുന്നു. 2010 സെപ്തംബറില്‍ അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തര്‍ക്കഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം ഹിന്ദു സംഘടനകള്‍ക്കും ഒരു ഭാഗം വഖഫ് ബോര്‍ഡിനും നല്‍കാന്‍ നിര്‍ദേശിച്ചു.
2011 ല്‍ തര്‍ക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 6നാണ് സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയുടെ തീരുമാനം വന്നത്.
മസ്ജിദ്-മന്ദിര്‍ തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇക്കാര്യം സുപ്രീംകോടതി തന്നെ തീര്‍ക്കട്ടെ എന്നാവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന നിലപാടാണ് പള്ളി പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇപ്പോള്‍ എല്‍.കെ അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി.
മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകള്‍ ലക്‌നോ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടത് വളരെ സുപ്രധാനമായ തീരുമാനമായി കരുതുന്നു. അതോടൊപ്പം ജഡ്ജിയെ മാറ്റാന്‍ പാടില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ബാബരി മസ്ജിദ് പൊളിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചനയും രണ്ട് കോടതികളിലാണ് വിചാരണ നടക്കുന്നത്. ഇത് ഒരു കോടതിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും സ്വാഗതാര്‍ഹമാണ്. തുടക്കം മുതല്‍ മുസ്‌ലിം ലീഗിന്റെ ആവശ്യവും ഇതു തന്നെയായിരുന്നു.
അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയ വിധി റദ്ദാക്കിയതോടെ ബി.ജെ.പിയുടെ നേതാക്കള്‍ ഭയപ്പാടിലാണ്. മാത്രമല്ല അവരുടെ പല മോഹങ്ങളും തകര്‍ന്നിരിക്കുന്നു. എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാഭാരതി തുടങ്ങി ബി.ജെ.പി-വി.എച്ച്.പി-സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടുന്നത്് കേസില്‍ വഴിത്തിരിവാകും. കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങ് തല്‍സ്ഥാനം ഒഴിയാന്‍ തയ്യാറാകണം, ഇല്ലെങ്കില്‍ രാഷ്ട്രപതി ഇടപെടണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending