Connect with us

Video Stories

ഹൃദയപക്ഷമെന്ന് പറയാതിരിക്കുക

Published

on

കെ.എം അബ്ദുല്‍ ഗഫൂര്‍

‘ഒരു സമുദ്രത്തെ പോലും അവര്‍ അപ്രത്യക്ഷമാക്കിക്കളഞ്ഞു.’ ”ആറാല്‍ സമുദ്രം ഒരു കാലത്ത് നീലക്കടല്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ മുത്തച്ഛന്‍ പറയുന്നു. അതിന്റെ വെള്ളത്തിന് നീല നിറമായിരുന്നു. ഇപ്പോഴതില്ല. എന്നിട്ടും വീടുപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോകാന്‍ ജനങ്ങള്‍ക്ക് മനസ്സില്ല. ഇപ്പോഴും അവര്‍ തിരമാലകളെയും വലകളെയും സ്വപ്‌നം കാണുന്നു. ഇപ്പോഴും അവര്‍ ചൂണ്ടകള്‍ ഭദ്രമായി സൂക്ഷിക്കുന്നു. വള്ളങ്ങളെ കുറിച്ചും വലകളെ കുറിച്ചും സംസാരിക്കുന്നു.”- ലോക പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ സഹീര്‍ എന്ന നോവലില്‍ കസാക്കിസ്ഥാന്‍കാരനായ ചെറുപ്പക്കാരന്‍ യൂറോപ്പിലെ ഒരു നഗരത്തിലിരുന്ന് തന്റെ നാടിന്റെ ചരിത്രം വിശദീകരിക്കുന്നതിലെ വരികളാണിവ. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരാള്‍ക്കും ഒന്നിനെ കുറിച്ചും പരാതി പറയാന്‍ അവകാശമില്ലാതിരുന്ന സ്ഥലമാണത്. കമ്മ്യൂണിസ്റ്റ് ഭരണം സ്വകാര്യ ഉടമാവകാശം നിര്‍ത്തലാക്കിയപ്പോള്‍ കന്നുകാലികളെല്ലാം ഉപേക്ഷിക്കപ്പെട്ടു. മൊത്തം ജനസംഖ്യയില്‍ 48.6 ശതമാനവും മരിച്ചൊടുങ്ങി. 1932നും 1933നും ഇടക്ക് എന്റെ നാട്ടിലെ ജനങ്ങളില്‍ പകുതിയോളം പട്ടിണി കിടന്ന് മരിച്ചു.’ ഒരു കഥയെഴുത്തുകാരന്റെ ഭാവനയും കഥാപാത്രത്തിന്റെ ഗൃഹാതുരത്വവുമൊക്കെയായി ഈ വരികളെ നമുക്ക് തോന്നാമെങ്കിലും കസാക്കിസ്ഥാനില്‍ നടന്ന ആണവ പരീക്ഷണങ്ങളെ കുറിച്ച് പഠിച്ചാല്‍ സത്യം ബോധ്യപ്പെടും.
ഈ വിവരണങ്ങളുടെ ശാസ്ത്രീയതയും വസ്തുതകളും അന്വേഷിച്ചുപോയാല്‍ നോവലിസ്റ്റിന്റെ വരികളിലുള്ളതിനേക്കാള്‍ ഭയാനകമായ ദുരന്തങ്ങള്‍ സോവിയറ്റ് റഷ്യയുടെ ചരിത്രത്തില്‍നിന്നും കണ്ടെത്താനാകും. പരുത്തിത്തോട്ടങ്ങളിലേക്ക് ജലസേചനത്തിനായി അമു-ദാര്യ, സിര്‍-ദാര്യ എന്നീ രണ്ടു നദികളെ അവര്‍ ഗതിതിരിച്ച് വിടാന്‍ തീരുമാനിച്ചു. പക്ഷെ ശ്രമം വിജയിച്ചില്ല. സോവിയറ്റ് ബ്യൂറോക്രസിയുടെ നിരുത്തരവാദപരവും പരിഹാരമില്ലാത്തതുമായ നടപടികളുടെ ഫലം അഞ്ച് രാജ്യങ്ങളിലെ അമ്പത് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ മാതൃകകളില്‍ ഒന്ന് റഷ്യയായിരുന്നു. പതിറ്റാണ്ടുകളോളം യു.എസ്.എസ്.ആര്‍ എന്ന ഈ രാജ്യം ലോക കമ്മ്യൂണിസ്റ്റുകളുടെ സ്വപ്‌ന നാടായിരുന്നു. കേരളത്തിലും സോവിയറ്റ് നാട് എന്ന പേരില്‍ പുസ്തകങ്ങള്‍ വന്നിരുന്ന കാലമുണ്ടായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ബഹുവര്‍ണ അച്ചടിയോടുകൂടി ഇറങ്ങിയ ഈ മാസികകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തകത്തിന്റെ പുറംചട്ട പൊതിയാന്‍ ഉപയോഗിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ കമ്മ്യൂണിസ്റ്റ്കാരന് ഒരു ഉപകാരവും ചെയ്തില്ല. റഷ്യ സ്വര്‍ഗമാണ് എന്ന് മലയാളിയോട് പറയാനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം. ഈ കളര്‍ചിത്രങ്ങള്‍ അച്ചടിക്കുമ്പോള്‍ റഷ്യയിലെ അടിസ്ഥാനവര്‍ഗം അനുഭവിച്ച ദുരന്തങ്ങളുടെ നരച്ച ചിത്രങ്ങള്‍ പിന്നീട് ലോകത്തിന് കാണാനായി.
ഒരു കമ്മ്യൂണിസ്റ്റുകാരന്‍ രാജ്യം ഭരിക്കുമ്പോള്‍ ജനപക്ഷവും പരിസ്ഥിതി സൗഹൃദവുമായ വികസനമാണ് നടക്കുക എന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ ആസ്ഥാന ബുദ്ധിജീവികളുടെ തൂലികകള്‍ ശ്രമിക്കാറുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ വേദനകള്‍ ഉള്‍ക്കൊണ്ടു ള്ള ഭരണ നയം കമ്മ്യൂണിറ്റ് ഭരണാധികാരിയുടെ രീതിശാസ്ത്രമാണെന്നും പറഞ്ഞ് ഫലിപ്പിക്കാറുണ്ട്. പിണറായി വിജയന്റെ സര്‍ക്കാര്‍ വോട്ട് തേടിയത് ഹൃദയപക്ഷമെന്ന വാക്ക് ഉപയോഗിച്ചാണ്. ഒരു കമ്മ്യൂണിറ്റ്കാരനും ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുന്നില്ല എന്ന് സോവിയറ്റ് റഷ്യക്കും പശ്ചിമബംഗാളിനും ശേഷവും നമുക്ക് ബോധ്യപ്പെടുന്നു. സോവിയറ്റ് യൂണിയനിലെ ഒരു നാട് അനുഭവിച്ച ദുരന്തങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിഡ്ഢിത്തങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണ് കസാക്കിസ്ഥാനില്‍ നിന്നു ലഭിക്കുക.
പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തില്‍ തെറിക്കുന്ന ചോര ചില മുന്നറിയിപ്പുകള്‍ തരുന്നുണ്ട്. താക്കീതുകള്‍ എന്ന് വിളിക്കുന്നതാകും കൂടുതല്‍ ശരി. വരാനിരിക്കുന്ന നാളുകളില്‍ സംസ്ഥാനം കാണാന്‍ പോകുന്ന വികസന വിപ്ലവവും അതിനോടുള്ള പ്രതിഷേധവും ഏതു തരത്തിലുള്ളതാവുമെന്നതിനുള്ള പ്രാഥമികമായ താക്കീതുകള്‍.സമരം ചെയ്യുക എന്നത് സി.പി.എമ്മുകാരന്റെ മാത്രം അവകാശമായി നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ചെങ്കൊടിയും ചുറ്റിക അരിവാള്‍ നക്ഷത്രവും ഇല്ലാത്ത സമരവേദികളെല്ലാം ഒന്നുകില്‍ തീവ്രവാദിയുടേതോ അതല്ലെങ്കില്‍ വര്‍ഗീയ വാദിയുടേതോ ആയി തീരുന്നു. അതുമല്ലെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നേരിട്ട് പറഞ്ഞയക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധരുടേതുമായിരിക്കാം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൗണ്‍ഷിപ്പ് പോലെ നീണ്ടു കിടക്കുന്ന കേരളത്തിന്റെ ജനസാന്ദ്രതയും പ്രകൃതി സമ്പത്തും പരിഗണിക്കാത്ത വികസനവും ജനപക്ഷമാവില്ല എന്ന സത്യം ഏതു കമ്മ്യൂണിസ്റ്റുകാരനും ബോധ്യപ്പെടുന്നതാണ്. എന്നിട്ടും ആളുകള്‍ തെരുവില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നതിനെ ഹൃദയപക്ഷമെന്ന് അവര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു. ലോകം മാറിത്തുടങ്ങിയിരിക്കുന്നു എന്നത് പതുക്കെ മനസ്സിലാക്കാനെങ്കിലും ഇവര്‍ ശ്രമിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും പ്രകൃതിയും കാലാവസ്ഥയും മാത്രം മൂലധനമാക്കിക്കൊണ്ട് സന്ദര്‍ശകരെ ആകര്‍ഷിക്കുകയും സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്യുന്നത് കാണാതിരിക്കാനാവില്ല. ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി, ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍ പദ്ധതി തുടങ്ങിയ പദ്ധതികളോടൊക്കെയുള്ള ജനാഭിപ്രായം ഏതുരീതിയിലാണ് നേരിടേണ്ടത് എന്നതിന്റെ പരീക്ഷണമായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്ക് നിര്‍മ്മാണ പദ്ധതി സമരത്തില്‍ കണ്ടത്. ഇനിയൊരു സമരത്തിന് കോപ്പ്കൂട്ടാന്‍ ആരും തയ്യാറാകാത്ത വിധം ചോരയൊലിപ്പിച്ച് നില്‍ക്കണം പ്രതിഷേധക്കാര്‍ എന്ന തീട്ടൂരം പൊലീസിനു നല്‍കിയിട്ടുണ്ടാകും.
ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഈ രീതി ഫലം കണ്ടു എന്നുതന്നെവേണം പറയാന്‍. സംസ്ഥാനത്ത് പ്രാദേശികമായി ഏറെ സമരങ്ങള്‍ നടന്നിരുന്ന പദ്ധതിയായിരുന്ന ഗെയില്‍ പൈപ്പ്‌ലൈനിന്റെ സര്‍വെ സുഗമമായി നടക്കുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍വെ തടഞ്ഞവരെല്ലാം പൊലീസ് നടപടി പേടിച്ച് അടങ്ങിയിരിക്കുന്നു. ജില്ലാകലക്ടര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെ പൊലീസും റവന്യു ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്ന യു.ഡി.എഫിന്റെ കാലംപോലെയല്ല ഇപ്പോള്‍. ഒരു പ്രതിഷേധവുമില്ലാതെ എല്ലാ നഷ്ടവും സഹിച്ച് ഭൂമി വിട്ടുകൊടുക്കുന്നവര്‍ വേദനകള്‍ ഉള്ളിലൊതുക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ ഒരു ശതമാനം മാത്രം വാങ്ങി വെറുതെ നല്‍കുന്നതുപോലെ നല്‍കുന്നു. വീടും കൃഷിയിടവും നഷ്ടപ്പെടുന്നവര്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ടേയിരിക്കുന്നു. ഗെയില്‍ അധികൃതര്‍ അവസരം മുതലെടുത്ത് കൂടുതല്‍ ലാഭകരമായ പദ്ധതി തുടരുകയാണ്.
എന്നാല്‍ വാളയാറിനപ്പുറം തമിഴന്റെ പ്രതിഷേധം ശക്തമാണ്. കൃഷിയിടങ്ങളെ തൊടാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ പോലും കര്‍ഷകര്‍ക്കൊപ്പമാണ്. ഒരു പ്രതിഷേധക്കാരന്‍പോലും ആട്ടിയോടിക്കപ്പെടുന്നില്ല. സി.പി.എമ്മിന്റെ കാര്‍ഷിക സംഘടന സേലത്ത് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന സി.പി.എമ്മും സി.പി.ഐയും കേരളത്തില്‍ കര്‍ഷകന്റെ നഷ്ടങ്ങള്‍ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്. ഇനിയും ഒട്ടേറെ പദ്ധതികള്‍ വരാനിരിക്കുകയാണ്. പ്രഖ്യാപിച്ചവയും പ്രൊജക്റ്റുകള്‍ തയ്യാറാക്കപ്പെട്ടവയുമായി നിരവധി വന്‍കിട പദ്ധതികള്‍. ഒരു താല്‍ക്കാലിക ടെന്റിനകത്ത് ജീവിച്ചുപോകേണ്ട അവസ്ഥയിലേക്ക് പാവപ്പെട്ടവന്റെ ജീവിതം മാറിത്തുടങ്ങുകയാണ്. ഏതു നിമിഷവും അവന്‍ ഇരിക്കുന്നയിടം ഒരു പദ്ധതി പ്രവര്‍ത്തനത്തിന്റെ സര്‍വെയില്‍ രേഖപ്പെടുത്തപ്പെടും. പിന്നെ കൂടും കുടുക്കയുമെടുത്ത് കുട്ടികളെയും മാതാപിതാക്കളെയും പേറി ഓടിപ്പോകേണ്ടി വരും. ഇല്ലെങ്കില്‍ പൊലീസ് വരും. ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതികള്‍ എന്ന ചോദ്യം കേട്ടുമടുത്ത പഴകിയതാണ് എന്നതുകൊണ്ട് തല്‍ക്കാലം മാറ്റി വെക്കാം. എന്നാല്‍ ഭൂമി വിട്ടുകൊടുക്കുന്നവന്റെ നഷ്ടപരിഹാരത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതാണ്. സമരക്കാര്‍ ആരോപിക്കുന്നതു പോലെ ഭരണപക്ഷത്തിന്റെ മടിക്കുത്തിന് കനമേറിയിട്ടുണ്ടോ. കേരളത്തിലെ പല നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് പദ്ധതികള്‍ വരികയാണ്. ഒരേസ്ഥലത്ത് കൂടി മൂന്ന് പദ്ധതികള്‍ കടന്ന്‌പോകുന്ന പ്രദേശങ്ങളുണ്ട്. അവിടങ്ങളിലൊക്കെ ജീവിക്കുന്നവര്‍ക്ക് പരാതികളും പരിഭവങ്ങളും ഉണ്ടാകും. ഇവ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും പ്രതിഷേധങ്ങളായി ഉയര്‍ന്ന്‌വരുകയും ചെയ്യുമ്പോള്‍ അതിനെ പൊലീസ് രാജ്‌കൊണ്ട് നേരിടുന്നത് ജനാധിപത്യ രാജ്യത്ത് ആശാസ്യമായ കാര്യമല്ല. എന്തിനെയും നേരിടാന്‍ എന്റെ പൊലീസ് സജ്ജമാണ് എന്നത് ധിക്കാരമായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ല.
ഗെയില്‍ പദ്ധതിയുടെ നഷ്ടപരിഹാരവും ജനവാസ മേഖലയെ സംബന്ധിച്ചും സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. മദ്യ മുതലാളിമാരെ സംരക്ഷിക്കാന്‍ ദേശീയപാത മാറ്റി നിശ്ചയിച്ച് സുപ്രീംകോടതിയില്‍ അഫിഡവിറ്റ് കൊടുക്കുകയാണ് കേരള സര്‍ക്കാര്‍. തെരുവിലാളുകള്‍ ചോരയൊലിപ്പിച്ച് നില്‍ക്കുമ്പോഴും ഇവര്‍ വിളിച്ചുപറയുന്ന ഈ ജനപക്ഷ വികസനം ആരുടെ ഹൃദയപക്ഷത്താണ് ആണിയടിക്കുന്നത്. കമ്മ്യൂണിസ്റ്റ് ലോക ചരിത്രം വായിച്ചു നോക്കിയാല്‍ റഷ്യ മുതല്‍ പശ്ചിമബംഗാള്‍ വരെ ജനദ്രോഹത്തിന്റെ കഥകള്‍ പറയാന്‍ ഏറെയുണ്ട്. നന്ദിഗ്രാമിലും സിംഗൂരിലും വന്‍കിട കുത്തകകള്‍ക്ക് വേണ്ടി ഗ്രാമവാസികളെ ആട്ടിയോടിച്ചത് പൊലീസുകാര്‍ മാത്രമല്ല, യൂണിഫോമിട്ട സി.പി.എമ്മുകാര്‍ കൂടിയായിരുന്നു എന്ന് ഇരകള്‍ പറയുന്നത് കേട്ടതാണ്. കേരള പൊലീസിന് മടിയാണെങ്കില്‍ ഇനിയുള്ള നടപടികള്‍ ഡി.വൈ.എഫ്.ഐ ക്ക് ഏറ്റെടുക്കാം. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ സിംഹാസനത്തിന്റെ ആണിക്കല്ല് ഇളകി പോകാതാരിക്കാന്‍ അവരതിന് തയ്യാറാകും. കെ.ജി.ബി (റഷ്യന്‍ രഹസ്യ പൊലീസ്) പോലെ ഒരു ഏജന്‍സി കൂടി തുടങ്ങുന്നത് നന്നായിരിക്കും. ഇടതുപക്ഷം എന്ന് നിങ്ങള്‍ സ്വയം വിശേഷിപ്പിച്ചോളൂ. ഹൃദയപക്ഷമെന്ന് പറയാതിരിക്കാനെങ്കിലും ശ്രമിക്കണം. ഹൃദയം എന്നത് രക്തവും മാംസവും നിറഞ്ഞ് നില്‍ക്കുന്ന ജീവന്റെ തുടിപ്പാണ്. അതു മനസ്സിലാക്കാത്തവര്‍ ഭരണം കയ്യാളുമ്പോള്‍ ഭരണത്തിന്റെ മികവ് പറയുന്ന തലക്കെട്ടില്‍ നിന്നും ആ വാചകം എടുത്തുകളയണം. ലോകത്തിന്റെ ഏത് കോണിലും കമ്യൂണിസ്റ്റ് വിഡ്ഢിത്വത്തിന്റെ, ധിക്കാരത്തിന്റെ ഭരണ അവശിഷ്ടങ്ങള്‍ കിടപ്പുണ്ട്. അവിടയെല്ലാം ഹൃദയം തകര്‍ന്നവരുടെ രോദനങ്ങളുമുണ്ട്. പുതിയതലമുറ ഇതെല്ലാം കാണുന്നുമുണ്ട്. കസാക്കിസ്ഥാനില്‍ നിന്നും മൈക്കല്‍ തന്നെ പറയട്ടെ. ‘ഞങ്ങളുടെ നാട്ടിലെ മണ്ണിലും അതിന്റെ ആത്മാവിലും ചോരപ്പാടുകള്‍ ഉണ്ട്. മാറ്റാന്‍ കഴിയാത്തതൊക്കെ ആ പരീക്ഷണങ്ങള്‍ മാറ്റിമറിച്ചു. വരാനിരിക്കുന്ന അനേകം തലമുറകള്‍ അതിന് പിഴ മൂളേണ്ടി വരും. ഒരു സമുദ്രത്തെ പോലും അത് അപ്രത്യക്ഷമാക്കി കളഞ്ഞു.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Trending