Connect with us

Video Stories

പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്- എം.സി വടകര

Published

on

അഭിമാനകരമായ അസ്തിത്വം

എം.സി വടകര

ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പകര്‍ന്ന് നല്‍കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടനിലെ മൂന്ന്് കാബിനറ്റ് മന്ത്രിമാരുടെ സംഘം 1946 മാര്‍ച്ച് 24ന് കറാച്ചിയില്‍ വിമാനമിറങ്ങി. എ.വി അലക്‌സാണ്ടര്‍, പെത്തിക് ലോറന്‍സ് പ്രഭു, സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് എന്നിവരായിരുന്നു മന്ത്രിമാര്‍. ഇവരുടെ സംഘത്തെയാണ് കാബിനറ്റ് മിഷ്യന്‍ എന്ന് പറയുന്നത്. കാബിനറ്റ് മിഷ്യന്‍ കോണ്‍ഗ്രസിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രതിനിധികളുമായി പലവട്ടം ചച്ചകള്‍ നടത്തി. അവസാനം അവര്‍ ഒരു ഫോര്‍മുല കണ്ടെത്തി. ഇന്ത്യന്‍ സംസ്ഥാനങ്ങളെ എ,ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും ഓരോ സ്വയംഭരണ രാഷ്ട്രങ്ങളായിത്തീരുകയും ആ മൂന്ന് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുര്‍ബലമായ ഒരു കേന്ദ്രവും എന്ന ഫോര്‍മുല. ഈ ഫോര്‍മുലയില്‍ പാക്കിസ്താന്‍ ഉണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിക്കുവാനോ ഒരു പ്രത്യേക സ്റ്റേറ്റ് അനുവദിക്കുവാനോ തങ്ങള്‍ തയ്യാറല്ല എന്ന് കാബിനറ്റ് മിഷ്യന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പാകിസ്താന്‍ അനുവദിക്കുന്നില്ല എന്ന് അറിഞ്ഞിട്ടും കാബിനറ്റ് മിഷ്യന്‍ ഫോര്‍മുലയെ മുസ്്‌ലിംലീഗ് സ്വാഗതം ചെയ്തു. 1946 ജൂണ്‍ ജൂണ്‍ 6, 7, 8 തിയ്യതികളില്‍ ചേര്‍ന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ‘നീണ്ടു പോകുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാനും രാജ്യത്തെ ആഭ്യന്തര വിപത്തില്‍ നിന്ന് രക്ഷിക്കാനും’ കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ തങ്ങള്‍ സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.
ജൂണ്‍ 26 ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ അംഗീകരിച്ചു. വിഭജനത്തിന്റെ കരിമുകില്‍ ആകാശത്തുനിന്ന് അകന്നു പോയതായി ആളുകള്‍ ആശ്വസിച്ചു. പൊടുന്നനവെയാണ് എല്ലാം തകിടം മറിഞ്ഞത്. എങ്ങു നിന്നോ ഒരു കാറ്റ് വീശി എല്ലാ തിരികളെയും ഊതിക്കെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു പത്രസമ്മേളനമാണ് അതിന് കാരണമായത്. ‘കാബിനറ്റ് മിഷ്യന്‍ പദ്ധതിയില്‍ ഏകപക്ഷീയമായ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിന് അധികാരമുണ്ട്’ എന്ന് നെഹ്‌റു ആ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രസ്താവന ആശയക്കുഴപ്പം ക്ഷണിച്ചു വരുത്തി. അങ്ങനെയാണെങ്കില്‍ കാബിനറ്റ് മിഷ്യന്‍ പദ്ധതിക്ക് മുസ്്‌ലിംലീഗ് നല്‍കിയ അംഗീകാരം പിന്‍വലിക്കുന്നുവെന്ന് മുഹമ്മദലി ജിന്ന പ്രതികരിച്ചു. ഒഴിഞ്ഞു പോയി എന്നു കരുതിയ വിഭജനത്തിന്റെ പ്രേതം വീണ്ടും ഇന്ത്യയെ പിടികൂടി. പണ്ഡിറ്റ്ജി അങ്ങനെ പറയരുതായിരുന്നുവെന്ന് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന മൗലാനാ ആസാദ് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
ഒന്നിച്ചുനില്‍ക്കാമെന്ന എല്ലാ ആശകളും അസ്തമിച്ച അന്തരീക്ഷത്തില്‍ ശൂന്യത തളംകെട്ടി നില്‍ക്കുന്ന അഭിശപ്തമായ മുഹൂര്‍ത്തത്തിലാണ് ഇന്ത്യയെ കീറിമുറിക്കാനുള്ള ഒരു വെട്ടുകത്തിയുമായി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ബോംബെയില്‍ കപ്പലിറങ്ങിയത്. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയാണ് മൗണ്ട്ബാറ്റണ്‍.
നയതന്ത്ര വൈദഗ്ധ്യം ഒട്ടുമില്ലാത്ത മൗണ്ട്ബാറ്റണ്‍ 1947 ജൂണ്‍ മൂന്നിനു വരുംവരായ്കകളെ പറ്റി ഒട്ടും ആലോചിക്കാതെ പഞ്ചാബിനെയും ബംഗാളിനെയും നെടുകെ പിളര്‍ന്നു കൊണ്ട് ഇന്ത്യന്‍ യൂണിയന്‍, പാക്കിസ്താന്‍ എന്നിങ്ങനെ ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളാക്കി മുറിക്കാനുള്ള തന്റെ വിഭജന പദ്ധതി പ്രഖ്യാപിച്ചു.
വൈസ്രോയി പ്രഖ്യാപിച്ച വിഭജന പദ്ധതി 1947 ജൂണ്‍ ഒമ്പതിന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ ഖേദപൂര്‍വം അംഗീകരിച്ചു. കൗണ്‍സില്‍ അംഗങ്ങളില്‍ 400 പേര്‍ അംഗീകരിക്കുകയും എട്ടു പേര്‍ എതിര്‍ക്കുകയും ചെയ്തു. 1947 ജൂണ്‍ 14 ന് ചേര്‍ന്ന എ.ഐ.സി.സി യോഗം വിഭജന പദ്ധതിയെ അംഗീകരിച്ചു. ഇവിടെ 159 പേര്‍ അനുകൂലിക്കുകയും 30 പേര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്്‌ലിംലീഗും വിഭജന പദ്ധതിയെ അംഗീകരിച്ചതോടെ ഇന്ത്യാവിഭജനം യഥാര്‍ത്ഥ്യമായി.
നിര്‍ഭാഗ്യവശാല്‍ പാക്കിസ്താന്റെ ജനനവും മുസ്‌ലിംലീഗിന്റെ പതനവും ഒരുമിച്ചാണ് സംഭവിച്ചത്. സങ്കീര്‍ണ്ണമായ ഒരു പ്രസവത്തില്‍ തള്ള മരിക്കുകയും പിള്ള ജീവിക്കുകയും ചെയ്ത അവസ്ഥ. 1947 ജൂണ്‍ 26 മുതല്‍ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പക്ഷെ ഔപചാരികമായി അത് പിരിച്ചുവിട്ടില്ല. മുസ്്‌ലിം രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു മുസ്‌ലിംലീഗിന്റെ മരവിപ്പ്. പാക്കിസ്താന്‍ നിലവില്‍ വന്നതോടെ മുസ്‌ലിംലീഗിന്റെ പ്രധാന നേതാക്കളെല്ലാം അങ്ങോട്ടുപോയി.
അവശേഷിക്കുന്ന ഇന്ത്യന്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആലോചിക്കാന്‍ ബംഗാളിലെ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ മുസ്‌ലിംലീഗ് നേതാവുമായ എച്ച്.എസ് സുഹറവര്‍ദി കല്‍ക്കത്തയിലെ തന്റെ വസതിയില്‍ 1947 നവംബര്‍ 10,11 തിയ്യതികളില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു. മുസ്്‌ലിംലീഗ് പിരിച്ചുവിടുന്നു എന്ന് പ്രഖ്യാപിക്കലായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ദേശ്യം. പക്ഷെ അത് നടന്നില്ല. ‘മുസ്്‌ലിംലീഗ് പിരിച്ചുവിടുകയെന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ മരണവാറണ്ടില്‍ ഒപ്പുവെക്കലായിരിക്കും അതെന്ന്’ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആ കണ്‍വെന്‍ഷനില്‍ പറഞ്ഞു. സുഹറവര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പക്ഷെ മരവിച്ച് കിടന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ഉടനെ വിളിച്ചുകൂട്ടണമെന്ന് കല്‍ക്കത്താ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ അവസാനത്തെ നാഷണല്‍ കൗണ്‍സില്‍ 1947 ഡിസംബര്‍ 14ന് കറാച്ചിയില്‍ ചേര്‍ന്നു. ഇതിനകം മരിച്ചു കഴിഞ്ഞ മുസ്്‌ലിംലീഗിന്റെ ഉദകക്രിയകള്‍ നടത്താനാണ് അന്ന് നേതാക്കള്‍ കറാച്ചിയിലെത്തിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. കത്തിയെരിയുന്ന ചിതാഗ്‌നിയില്‍ നിന്നും ചിറകുവിരിച്ച് പറന്നുയരുന്ന ഏതോ ഈജിപ്ത്യന്‍ പക്ഷിയെ പോലെ മുസ്‌ലിംലീഗ് പുനര്‍ജനിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇന്ത്യക്കും പാകിസ്താനുമായി രണ്ട് മുസ്‌ലിംലീഗുകള്‍ ഉണ്ടായി. പാകിസ്താന്‍ മുസ്‌ലിംലീഗിന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘ഇന്ത്യന്‍ മുസ്്‌ലിംലീഗിന്റെ’ കണ്‍വീനറായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സംഘടന വിഭജിക്കപ്പെട്ടതോടെ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ ആസ്തിബാധ്യതകളും പങ്കുവെക്കപ്പെട്ടു. ആ വകയില്‍ മൂന്ന് കോടി ഉറുപ്പിക ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ടതായിരുന്നു. കറാച്ചിയിലെ ഹബീബ് ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്ന ആ സംഖ്യ കൊണ്ടു പോകാന്‍ ലീഗ് നേതാക്കള്‍ ഖാഇദെ മില്ലത്തിനോട് ആവശ്യപ്പെട്ടു. പക്ഷെ ലിയാഖത്ത് അലിഖാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആ മൂന്ന് കോടി സ്വീകരിക്കാന്‍ ഇസ്മായില്‍ സാഹിബ് തയ്യാറായില്ല. ഇന്ത്യയില്‍ ലീഗ് ഉണ്ടാക്കാന്‍ പാകിസ്താനില്‍ നിന്ന് പണം കൊണ്ടുവന്നു എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഖാഇദെ മില്ലത്തിനെ അലട്ടിയത്. ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ട ആ മൂന്ന് കോടി രൂപ കറാച്ചി ബാങ്കില്‍ അവകാശിയെ തേടി കാത്തുകിടന്നു.
തലയില്‍ ദുര്‍വഹമായ ഭാരവും പേറി കൊണ്ട് വണ്ടിക്കൂലിക്ക് പോലും കാശ് തികയാതെ ഖാഇദെമില്ലത്ത് ഇന്ത്യയില്‍ തിരിച്ചെത്തി. ഇനിയെന്ത് എന്ന ആശങ്കയുമായി ആപത്തുകള്‍ പതിയിരിക്കുന്ന ചുഴികളില്‍ അവധൂതനെ പോലെ അദ്ദേഹം അലഞ്ഞുനടന്നു. ഇന്ത്യയില്‍ മുസ്്‌ലിംലീഗ് രൂപീകരിക്കണമെന്ന ആശയവുമായി അദ്ദേഹം പല വാതിലുകള്‍ മുട്ടിനോക്കി. ഇത് മണത്തറിഞ്ഞ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ മദിരാശിയിലെത്തി ഖാഇദെ മില്ലത്തിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. മുസ്‌ലിംലീഗ് വീണ്ടും രൂപീകരിക്കരുതെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ഉപദേശം. ഖാഇദെമില്ലത്ത് ആ ഉപദേശത്തെ നിരാകരിച്ചു. അപ്പോള്‍ മൗണ്ട് ബാറ്റണ്‍ പറഞ്ഞു. ‘ഇത് പ്രധാനമന്ത്രിയുടെ നിര്‍ദേശമാണ്.’ ആ വാക്കുകള്‍ക്ക് ഭരണകൂട ഭീകരതയുടെ ചുവയുണ്ടായിരുന്നു.
പിന്നീട് വന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു ഫോണ്‍ വിളിയായിരുന്നു. പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1948 ഫെബ്രുവരിയില്‍ ഇസ്മായില്‍ സാഹിബിനെ ചര്‍ച്ചക്ക് ക്ഷണിച്ചു. മുസ്്‌ലിംലീഗ് ഉണ്ടാക്കിയാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. പഞ്ചാബിലും ബംഗാളിലും ജീവനോടെ ചുട്ടുകരിക്കപ്പടുന്ന മുസ്്‌ലിം ജനസഹസ്രങ്ങളുടെ ദീനരോദനം ഖാഇദെമില്ലത്ത് പ്രധാനമന്ത്രിയുടെ ചെവിയിലെത്തിച്ചു. ഖാഇദെമില്ലത്ത് ആവശ്യപ്പെടുന്ന മുസ്്‌ലിം താത്പര്യത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ആ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും തങ്ങള്‍ക്ക് ഒരു സംഘടന ആവശ്യമില്ലേ എന്നായിരുന്നു ഖാഇദെമില്ലത്തിന്റെ പ്രതിവചനം.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending