Video Stories
സര്‍ക്കാര്‍ അറുക്കുന്നത് ജനങ്ങളുടെ നാവ്
ജനങ്ങളും ഭരണകൂടവും തമ്മിലെ ഇടനിലക്കാരായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. രാജഭരണ-സ്വേച്ഛാധിപത്യവ്യവസ്ഥിതിയില്‍ ഭരിക്കുന്നവരും ഭരണീയരും തമ്മില്‍ ഉണ്ടാകാറുള്ള വിടവ് നികത്തപ്പെടുകയും അതുവഴി പൊതുജനത്തിന് മെച്ചപ്പെട്ട സേവനവും ജീവിതനിലവാരവും ഉറപ്പുവരുത്തപ്പെടുകയുമാണ് മാധ്യമങ്ങള്‍ കൊണ്ട് നിര്‍വഹിക്കപ്പെടുന്നത്. മാധ്യമം എന്ന പേരുതന്നെ അതുകൊണ്ട് അര്‍ത്ഥഗര്‍ഭമാകുന്നു. എന്നാല്‍ ഇന്ത്യയിലെ അവശേഷിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാധ്യമനയം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ലോകത്ത് നടപ്പാക്കിയ മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ തനി പകര്‍പ്പാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആറ്റുകാല്‍പൊങ്കാല ഉല്‍വത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ മോശമായ പരാമര്‍ശമാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലത്തേത്. സദസ്സിനെ അഭിസംബോധന ചെയ്ത പിണറായി വിജയന്‍ യോഗത്തിനൊടുവിലാണ് മാധ്യമസമൂഹത്തെയാകെ അവമതിക്കുന്ന പ്രസ്താവന നടത്തിയത്. പ്രസംഗം തീര്‍ന്ന ശേഷം പിണറായി വിജയന്‍ പറഞ്ഞതിങ്ങനെ: പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടംകൂടി തിക്കിത്തിരക്കുന്നതായി കാണുന്നു. എന്തെങ്കിലും ചോദിക്കണമെന്നുണ്ടെങ്കില്‍ അവിടെ തിരക്കുകൂട്ടാതെ വേദിയുടെ മുന്നിലേക്ക് വന്ന് ചോദ്യങ്ങള്‍ ചോദിക്കണം.
ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്നൊരു വികാരവും സാധാരണക്കാരനായ ഒരാള്‍ക്ക് തോന്നാന്‍ സാധ്യതയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് സുതരാം വ്യക്തമാക്കുന്നതാണ് മേല്‍ പ്രസ്താവന. മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ഭരണാധികാരികളെ നേരിട്ട് കാണുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുക പതിവുള്ളതാണ്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്തെല്ലായിടത്തും ജനാധിപത്യരാജ്യങ്ങളിലെ കീഴ് വഴക്കമാണത്. ജനാധിപത്യത്തില്‍ ഭരണാധികാരികളാരും മാധ്യമങ്ങളുടെ ഈ അവകാശവും കടമയും നിഷേധിക്കാറുമില്ല. എന്നാല്‍ അടുത്തകാലത്തായി അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സി.എന്‍.എന്‍ ലേഖകനോട് ഇറങ്ങിപ്പോകാന്‍ കല്‍പിച്ചതുപോലുള്ള അനിഷ്ടകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിന് അനുബന്ധമായി വേണം കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ നിലപാടുകളെയും കാണാന്‍. രാഷ്ട്രീയമായി വിരോധമുള്ളയാളുകളോട് എതിര്‍രാഷ്ട്രീയക്കാരന് തോന്നുന്ന സാമാന്യമായ അഭിപ്രായവ്യത്യാസത്തിലുപരി മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും പാലിക്കേണ്ട സാമാന്യമായ ബാധ്യതയും മര്യാദയും പിണറായിവിജയന്‍ എന്ന മുഖ്യമന്ത്രിയില്‍നിന്ന് നഷ്ടപ്പെടുന്നുവെന്ന തോന്നലാണ് ഇപ്പോള്‍ പൊതുവില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയിലെങ്കിലും ഉളവായിട്ടുള്ള തോന്നല്‍. ഇതിന് അടിസ്ഥാനമില്ലെന്ന് ഏതെങ്കിലും ഇടതുപക്ഷ അുഭാവി പോലും പറയുമെന്ന് തോന്നുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ജോലി മുന്‍പറഞ്ഞതുപോലെ പൊതുജനവും സര്‍ക്കാരുമായി ആശയവിനിമയം സാധ്യമാക്കുക എന്നിരിക്കെ അന്ത:പുര മാടമ്പിമാരെ പോലെ പെരുമാറുന്ന ഭരണാധികാരി സ്വയം കുഴികുഴിക്കുകയാണെന്ന് തിരിച്ചറിയാന്‍ ഭരണാധികാരിക്കോ അയാളുടെ പിണിയാളികള്‍ക്കോ ബോധമുദിക്കുന്നില്ല എന്നിടത്താണ് കേരളത്തിന്റെ ഇന്നത്തെ ശാപം. ഇതുകൊണ്ട് നഷ്ടമാകുന്നത് മാധ്യമപ്രവര്‍ത്തകരുടെയോ ഏതെങ്കിലും ഭരണകൂടത്തിന്റെയോ താല്‍കാലികമായ സ്വാതന്ത്ര്യവും സൗകര്യവുമാവാമെങ്കിലും മറിച്ച് ഇവിടെ സംഭവിക്കാന്‍ പോകുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ജനാധിപത്യത്തിന്റെ തന്നെ നിലനില്‍പാണെന്നാണ് നാമെല്ലാം തിരിച്ചറിയേണ്ടുന്ന വസ്തുത.
കേരളത്തില്‍ ഒരിടത്തും ഇനി മുതല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവര്‍ സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സ്ഥലത്ത് നേരിട്ടുചെന്ന് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അവര്‍ ആവശ്യമെങ്കില്‍ മാധ്യമങ്ങളെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന അറിയിച്ച് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കണമെന്നുമുള്ള പിണറായി സര്‍ക്കാരിന്റെ ഉത്തരവ് നേരത്തെ പറഞ്ഞ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ തലയിലുദിച്ചതാണെന്ന് ആരോടും പ്രത്യേകിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ അവരോട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരും ചെയ്തത് നിസ്സംഗമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത്, നിങ്ങള്‍ തല്ലുകൊള്ളാനും തല്ലാനുമായി കോടതിയില്‍ ചെല്ലേണ്ടെന്നായിരുന്നു. ഒരു മുഖ്യമന്ത്രിയില്‍നിന്ന് ജനങ്ങള്‍ക്കും അവരുടെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകര്‍ക്കും കേള്‍ക്കേണ്ട ഏറ്റവും ഹീനമായ വാക്കുകളാണ് പൊതുപരിപാടിയില്‍ കാലേക്കൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ചിത്രം പകര്‍ത്താനും ചെന്നവരോട് ‘കടക്കൂ പറുത്ത് ‘ എന്ന് ആക്ഷേപിച്ച ഒരു മുഖ്യമന്ത്രിയുടെ ജല്‍പനം. ഇതുകൊണ്ടൊക്കെ കേരളത്തിലെ മാധ്യമപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തകരും പഞ്ചപുച്ഛമടക്കിക്കഴിയുന്നുണ്ടോ എന്ന ്‌ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരമെങ്കിലും വാസ്തവം മറിച്ചും ഞെട്ടിപ്പിക്കുന്നതുമാണ്. അടുത്ത കാലത്തായി കോടതികളില്‍നിന്നുള്ള പല പ്രധാനപ്പെട്ട വിധികളും മാധ്യമങ്ങള്‍ അറിയാന്‍ വൈകുകയോ പുറത്തുവരാതിരിക്കുകയോ ചെയ്യപ്പെടുന്നുവെന്നതാണ് അതിലൊന്ന്. മറ്റൊന്ന്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും മുമ്പത്തേതുപോലെ എടുക്കാന്‍ ലഭ്യമാകുന്ന അവസരം കുറഞ്ഞുവരുന്നു എന്നതാണ്. ഇതിലൂടെ ചിലര്‍ക്കെങ്കിലും ഗൂഢമായ സന്തോഷംലഭിക്കാമെങ്കിലും ഫലത്തില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുകയാണ് അവരുടെ സമ്മതിയോടെ അധികാരമേറ്റ ഭരണകൂടം. പിണറായി സര്‍ക്കാരിന്റെ കീഴിലെ അഡീഷണല്‍ സെക്രട്ടറിയുടെ നവംബറിലെ സര്‍ക്കുലര്‍ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ഓഫീസുകളില്‍ കയറിച്ചെന്ന് വിവരശേഖരണം നടത്താനും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇതിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും ശക്തമായി പ്രതികരിച്ചെങ്കിലും ഉത്തരവില്‍ നേരിയൊരു മാറ്റം വരുത്തിയെന്ന് വരുത്തി കൈകഴുകുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ‘അധികാരം ദുഷിപ്പിക്കും ,അമിതാധികാരം അമിതമായും ‘ എന്ന വാക്കുകളാണ് ഇവിടെ ഇപ്പോള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നത്. ഇത് എന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിയന്ത്രിക്കുന്നവരും തിരിച്ചറിയുന്നോ അന്നുമാത്രമേ ഈ മാധ്യമകൂച്ചുവിലങ്ങിടലിന് അന്ത്യമാകൂ. അതിന് ചൂഷകവിരോധവും ആവിഷ്‌കാരവും നാഴികക്ക് നാല്‍പതുതവണ ആലപിക്കുന്നവര്‍ തയ്യാറാകുമോ എന്നേ ഇനി അറിയാനുള്ളൂ. തങ്ങളുടെ സുരക്ഷയെകരുതിയാണ് മാധ്യമനിയന്ത്രണമെങ്കില്‍ ആ സുരക്ഷ സ്വയംഇല്ലാതാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
News3 days ago
ഗസ്സയില്‍ പട്ടിണി മരണങ്ങള് 29 ആയതായി പലസ്തീന് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു