Connect with us

Video Stories

പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുമ്പോള്‍

Published

on

തൊണ്ണൂറ്റി നാലു കൊല്ലം മുമ്പ് സംഭവിച്ച കേരള രൂപീകരണത്തിന് മുമ്പുള്ള പ്രളയത്തേക്കാള്‍ മാരകമായ വിപത്തുകളാണ് ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കേരളം നേരിട്ട മഹാപ്രളയം. മുല്ലപ്പെരിയാര്‍ അണക്കെട്ട് മാത്രമാണ് മലവെള്ളത്തെ തടഞ്ഞുനിര്‍ത്താനായി അന്ന് കേരളത്തിനും തമിഴ്‌നാട്ടിനും ഇടയിലുണ്ടായിരുന്നതെങ്കില്‍ 44 നദികളിലായി 39 അണക്കെട്ടുകളാണ് കേരളത്തിന് ഇന്നുള്ളത്. പ്രളയത്തിനിടെ ഇവയെല്ലാം തുറന്നുവിടേണ്ടിവന്നു. ഒറ്റയടിക്ക് സംഭവിച്ച മഹാപേമാരിയും അണക്കെട്ടുകള്‍ തുറന്നുവിട്ടതും കാരണം കേരളത്തിന്റെ നാലിലൊന്ന് പ്രദേശം വെള്ളത്തിനടിയിലമര്‍ന്നു. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട് തുടങ്ങിയ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിലും തൃശൂര്‍, കൊല്ലം, എറണാകുളം, ആലപ്പുഴയിലേതടക്കം വെള്ളപ്പൊക്കത്തിലുമായി അഞ്ഞൂറോളം പേരാണ് മരണമടഞ്ഞത്. അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം കോടി രൂപയുടെ നാശനഷ്ടം നേരിട്ടു. വീട്, കൃഷി, കച്ചവടം, വ്യവസായം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലായി ഉണ്ടായ നാശനഷ്ടം വിവരണാതീതമാണ്. ഇവിടെ നിന്നാണ് നമുക്ക് കേരളം കെട്ടിപ്പടുക്കേണ്ടത്. ഇതിന് എന്തെല്ലാമാണ് മലയാളികള്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുന്നത് പ്രളയശേഷം ആലോചിക്കേണ്ട സുപ്രധാന വിഷയമാണ്.
എണ്ണൂറോളം കിലോമീറ്റര്‍ നീളവും 65 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള നമ്മുടെ കൊച്ചു സംസ്ഥാനത്തിന് താങ്ങാന്‍ പറ്റുന്ന രീതിയിലാണോ നാം ഇതുവരെയായി ഈ ഭൂമിയില്‍ കെട്ടിപ്പടുത്തതൊക്കെയും എന്നാണ് പുനരധിവാസത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും ഘട്ടത്തില്‍ സൂക്ഷമമായി പര്യാലോചിക്കേണ്ടത്. പല വിധത്തിലുള്ള നിര്‍ദേശങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഇതിനകം ഉയര്‍ന്നുവന്നുകഴിഞ്ഞു. അതില്‍ ചിലത് നിയമസഭയിലും പുറത്തുമായാണ് വന്നിട്ടുള്ളത്. സഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന ആഗസ്റ്റ് 30ന് മുന്‍മുഖ്യമന്ത്രികൂടിയായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്, നമ്മുടെ നിര്‍മാണ സംസ്‌കാരം പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ്. മൂന്നാറടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇനിയും ഇപ്പോഴത്തെ രീതിയിലുള്ള നിര്‍മാണങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിന് മറുപടിയെന്നോണം ഭരണ കക്ഷിയിലെ തന്നെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞത്. പ്ലം ജൂഡി പോലുള്ള റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയതുകൊണ്ട് പ്രളയം തടയാനാകില്ലെന്നാണ്. പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞത്, പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാരണമല്ല പ്രളയം ഉണ്ടായതെന്നായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ എവിടെയും തൊടാതെയുള്ള നിര്‍ദേശങ്ങള്‍.
മൂന്നാര്‍ ദൗത്യത്തിലും പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് കാര്യത്തിലുമൊക്കെ സി.പി.എം തന്നെയാണ് യഥാക്രമം രണ്ടിനെയും പാരവെച്ചതും പ്രോല്‍സാഹിപ്പിച്ചതുമെന്ന് ആര്‍ക്കും ഓര്‍മയിലുണ്ടാകും. കാട്ടിനകത്ത് ഉരുള്‍പൊട്ടിയത് നിലംനികത്തിയതുകൊണ്ടാണോ എന്ന ചുവയിലാണ് മുന്‍മന്ത്രി തോമസ്ചാണ്ടി സംസാരിച്ചത്. അപ്പോള്‍ പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ആദ്യം വേണ്ടത് ഭരണക്കാരില്‍ നിന്നുതന്നെയുള്ള ഏകസ്വരമാണ്. ഇത് ഉണ്ടാകുമെന്ന് ഇന്നത്തെ നിലയില്‍ ആലോചിക്കാന്‍പോലും കഴിയില്ല. ഇവിടെയാണ് പരിസ്ഥിതി വിദഗ്ധരും പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തരും പ്രകൃതി സ്‌നേഹികളും ഭാവി കേരളത്തെ മുന്നില്‍കണ്ടുകൊണ്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതില്‍ സുപ്രധാനമായിട്ടുള്ളത്, കേരളത്തെ താങ്ങിനിര്‍ത്തുന്ന ലോകത്തെ തന്നെ അത്യപൂര്‍വ സസ്യ ജന്തു ജാലങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണമാണ്. പശ്ചിമഘട്ടത്തിലെ നിലവിലുള്ള ക്വാറികള്‍ക്ക് പുറമെ പുതിയവക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇതിനകം ഉത്തരവിട്ടുകഴിഞ്ഞു. ഇവിടങ്ങളില്‍ ജലത്തെയും ഉരുള്‍പൊട്ടലിനെയും മുന്‍കൂട്ടിക്കാണാതെയുള്ള വീട്, സഥാപന നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം. വയനാട്ടില്‍ ഒരു ബസ്സ്റ്റാന്റുതന്നെ നിന്ന നില്‍പില്‍ താണു പോയത് നാം പരിശോധിക്കണം. പുഴകളുടെ സ്വാഭാവികമായ ഒഴുക്കിന് തടയിടുന്ന ഒരുവിധ നിര്‍മാണവും പാടില്ലെന്നതിന് പാഠമാണ് ചെറുതോണി പട്ടണം നോക്കിയിരിക്കെ പ്രളയത്തില്‍ അപ്രത്യക്ഷമായ കാഴ്ച. കുന്നിടിച്ച് മണിമാളികകള്‍ പണിയുന്നവനും ഓലക്കുടിലില്‍ കഴിയുന്ന കുടുംബവും പ്രളയത്തിന് ഇരയായി എന്നത് നേരു തന്നെ. പക്ഷേ ഇതിന് കാരണക്കാര്‍ രണ്ടാമത് പറഞ്ഞവരേക്കാള്‍ ആദ്യം പരാമര്‍ശിക്കപ്പെട്ടവരാണ്. എന്തു ചെയ്തും പ്രകൃതിയെ നശിപ്പിച്ച് കാശുണ്ടാക്കാനുള്ള ആര്‍ത്തിക്ക് സര്‍ക്കാര്‍ വിചാരിച്ചാല്‍ നിയമം വഴി കടിഞ്ഞാണിടാന്‍ കഴിയും. ഇതിനുദാഹരണമാണ് ഇപ്പോള്‍ ഭാരതപ്പുഴയോരത്ത് ആരംഭിച്ചിരിക്കുന്ന അനധികൃത മണല്‍ വാരല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്നതാണ് ദുരന്തം വീണ്ടും വിളിച്ചുവരുത്തുന്നത്. മലകളെ ഞാന്‍ ഭൂമിക്ക് ആണിയാക്കിവെച്ചിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനും മനുഷ്യന്റെ അജൈവ ശരീരമാണ് പ്രകൃതി എന്ന് ജര്‍മന്‍ ചിന്തകന്‍ കാള്‍ മാര്‍ക്‌സും പറഞ്ഞത് രണ്ടു ഭാഷയിലാണെങ്കിലും സന്ദേശം ഒന്നുതന്നെ. പ്രകൃതി മനുഷ്യ സസ്യജാലങ്ങള്‍ക്കാണെന്നത് ശരിതന്നെ. എന്നാല്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുന്നതുപോലെയാകും അതിനെ അമിതമായി ചൂഷണം ചെയ്താലെന്ന് നാം തിരിച്ചറിയണം. കേരളത്തില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ മഴ വര്‍ഷിക്കപ്പെട്ട ഈ പ്രളയ കാലത്ത് താരതമ്യേന കുറഞ്ഞ-400 കോടി രൂപ- നാശനഷ്ടമാണ് പാലക്കാട് ജില്ലയിലുണ്ടായിട്ടുള്ളതെന്ന പാഠം നാം പഠിക്കണം. കേരളത്തിന്റെ ഈ നെല്ലറയിലെ പാടശേഖരങ്ങളായിരുന്നു അമിത വെള്ളത്തെ തടഞ്ഞുനിര്‍ത്തി താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുക്കിവിട്ടത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗാഡ്ഗില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി പരിശ്രമിക്കാന്‍ നാം തയ്യാറാകണം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കസ്തൂരിരംഗന്‍ കരടു വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും ഇനിയെങ്കിലും നമ്മുടെ വിവേക ബുദ്ധിക്ക് പാത്രമാകണം. അപ്പോള്‍ മാത്രമേ കേരളത്തിന് വരാനിരിക്കുന്ന തലമുറകളെ നാം അഹങ്കരിക്കുന്നതുപോലെ ഈ ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ കഴിയൂ. അതിനുള്ള ഇച്ഛാശക്തിയാണ് കാലം ഓരോ കേരളീയനോടും ആവശ്യപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending