Connect with us

Video Stories

പ്രതിപക്ഷ ഭിന്നത ആത്മഹത്യാപരം

Published

on

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും അവരവരുടെ രീതിയില്‍ തകൃതിയായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണിപ്പോള്‍. ഏറ്റവും വലുതും പ്രവിശാലവുമായ കോണ്‍ഗ്രസിനാണ് എന്‍.ഡി.എ സര്‍ക്കാരിനെതിരെ ഫലപ്രദവും പ്രായോഗികവുമായ മല്‍സരം കാഴ്ചവെക്കാനാകുക എന്ന് കേവല രാഷ്ട്രീയം അറിയാവുന്ന ഏവരും സമ്മതിക്കും. മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ കെടുകാര്യസ്ഥതകളും ക്രമക്കേടുകളും അഴിമതിയും ഇതിനകംതന്നെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്നതില്‍ രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിജയിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന തോന്നലാണ് പൊതുവെ സംജാതമായിരിക്കുന്നത്. ഈ വെല്ലുവിളി നേരിടുന്നതിന് ബി.ജെ.പി അതിന്റെ ദേശീയ കൗണ്‍സില്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചില തീരുമാനങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും മറ്റുമെതിരെ വെറും വാചോടാപങ്ങള്‍ക്കപ്പുറം സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കാര്യമായൊന്നും അവകാശപ്പെടാന്‍ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ കഴിഞ്ഞില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ആകെ നല്‍കിയ ഉറപ്പ്. സ്വന്തം നേട്ടങ്ങളേക്കാള്‍ 2014ലേതുപോലെ എതിരാളികളുടെ ഭിന്നിപ്പിലും കഴിവുകേടിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സമാജിവാദിപാര്‍ട്ടി, ബി.എസ്.പി, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ, ടി.ഡി.പി, മുസ്‌ലിം ലീഗ്, എന്‍.സി.പി, പി.ഡി.പി, ആംആദ്മി പാര്‍ട്ടി തുടങ്ങിയ ചെറുതും വലുതുമായ കക്ഷികളെയെല്ലാം കൂടെനിര്‍ത്തി മതേതര വോട്ടുകള്‍ പരമാവധി ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് പ്രയത്‌നിക്കുന്നത്. അതിലൂടെയേ മോദി സര്‍ക്കാരിന്റെ നിലവിലെ 31 ശതമാനം വോട്ടും 282 എന്ന അംഗസംഖ്യയും കുറച്ച് അധികാരം തിരിച്ചുപിടിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ സി.പി.എം, എസ്.പി, ബി.എസ്.പി, തെലുങ്കുദേശം കക്ഷികളുടെ നിലപാട് ഐക്യത്തിന് യോജിച്ചതല്ല. ബി.ജെ.പിക്കെതിരെ ഘോരഘോരം ശബ്ദിക്കുമ്പോഴും അവര്‍ പ്രാദേശികതലത്തിലുള്ള നീക്കുപോക്കുകള്‍ക്കാണ് ഊന്നല്‍നല്‍കുന്നത്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍പ്രദേശിലാണ് എല്ലാവരുടെയും കണ്ണ്. യു.പിയില്‍ ജനുവരി 12ന് സഖ്യം പ്രഖ്യാപിച്ച എസ്.പിയും ബി.എസ്.പിയും ഇതാണ് വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ പരമാവധി വിരുദ്ധ ചേരിയില്‍ ഒരുമിപ്പിക്കേണ്ടതിന് പകരം എസ്.പിയും ബി.എസ്.പിയും എടുത്തിരിക്കുന്ന നിലപാട് മതേതര സഖ്യത്തിന് ഗുണകരമാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിനേക്കാള്‍ തങ്ങള്‍ക്കാണ് അവിടെ വോട്ടു ശതമാനം കൂടുതലെന്ന വാദമാണ് ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്നത്. 7.53 ശതമാനം വോട്ടുമാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അതിന്റെ പഴയകാല തട്ടകത്തിലുള്ളതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2014ല്‍ യു.പിയിലെ എസ്.പിയുടെയും (22.35) ബി.എസ്.പിയുടെയും (19.77) വോട്ടു ശതമാനംകൊണ്ട് ബി.ജെ.പിയുടെ 42.63 ശതമാനത്തെ മറികടക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പക്ഷേ രാഷ്ട്രീയത്തിലെപ്പോഴും ഒന്നും ഒന്നും രണ്ടാവില്ലെന്നവര്‍ മനസ്സിലാക്കണം. എന്നാല്‍ നാല്‍പതുകൊല്ലമായി ബി.ജെ.പി വിജയിച്ചുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ ഫൂല്‍പൂരിലും പ്രതിപക്ഷ സഖ്യമാണ് വന്‍വിജയം നേടിയതെന്നത് കാണാതിരുന്നുകൂടാ. ഖൈറാനയിലും രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, പഞ്ചാബിലെ ഗുരുദാസ്പൂര്‍ എന്നിവിടങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനും കോണ്‍ഗ്രസിനും അജിത് സിങിന്റെ ലോക് താന്ത്രിക് കക്ഷിക്കും രണ്ടുവീതം സീറ്റുകള്‍ നീക്കിവെക്കാനുമാണ് അഖിലേഷും മായാവതിയും തയ്യാറായിരിക്കുന്നത്. ചിരകാല വൈരികളായിരുന്ന ഇരുകക്ഷികളും ഒരുമിച്ചുവെന്നത് മതേതര പിന്നാക്ക-ദലിത് രാഷ്ട്രീയ മുന്നേറ്റത്തിന് ഗുണകരമാണെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ യു.പിയില്‍ തെരഞ്ഞെടുപ്പ് നേരിടുന്നത് ഇരുവര്‍ക്കും മതേരത്വത്തിനും ഗുണകരമാകുമോ എന്ന് പരിശോധിക്കപ്പെടണം. തങ്ങളെ അവര്‍ കുറച്ചുകാണുകയാണെന്നാണ് മൊത്തമുള്ള 80 സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് രാഹുല്‍ഗാന്ധി രംഗത്തുവന്നിരിക്കുന്നത്. മൂന്നു പാര്‍ട്ടികളും ഒരുമിച്ചുനിന്നാല്‍ ബി.ജെ.പിക്കെതിരായ വോട്ടുകള്‍ പൂര്‍ണമായും സംയുക്ത സ്ഥാനാര്‍ത്ഥിക്ക് വീഴില്ലെന്ന ന്യായമാണ് എസ്.പിയും ബി.എസ്.പിയും ഉന്നയിക്കുന്നത്. ഇത് ശരിയെന്ന ്‌തോന്നാമെങ്കിലും ഫലത്തില്‍ വോട്ടിങ് ശതമാനം ഛിന്നഭിന്നമായാല്‍ സംഭവിക്കുന്നത് ബി.ജെ.പിയുടെ വിജയമായേക്കാം.
ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടും കേരളം പോലുള്ള സംസ്ഥാനങ്ങളിലെ തിരിച്ചടി ഭയന്ന് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍നിന്ന് സി.പി.എം പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞദിവസം പ്രകാശ്കാരാട്ട് കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ നിലപാടിനോടുള്ള യോജിപ്പും പഴയ നിലപാടില്‍നിന്നുള്ള പിറകോട്ടുപോക്കുമാണ്. കോണ്‍ഗ്രസുമായി ധാരണയാകാം, സഖ്യമാകില്ലെന്നാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാട്. ഇത് പശ്ചിമബംഗാള്‍ പോലുള്ള സ്ഥലങ്ങളില്‍ ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ല. രാജസ്ഥാനില്‍ ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് സി.പി.എമ്മിന്റെ ഈ തലതിരിഞ്ഞ നയമാണ്.
ബീഹാറില്‍ 2015ല്‍ ഉണ്ടാക്കിയതുപോലുള്ള മഹാസഖ്യത്തിന് എല്ലാപ്രതിപക്ഷകക്ഷികളും യോജിക്കേണ്ട കാലമാണിത്. വേണ്ടിവന്നാല്‍ ഇനിയും സഖ്യമാകാമെന്ന നിലപാടാണ് രാഹുല്‍ഗാന്ധി മുന്നോട്ടുവെച്ചിരിക്കുന്നത്. ഡിസംബറില്‍ ബി.എസ്.പി ഇടഞ്ഞുനിന്നിട്ടും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് തനിച്ച് അധികാരത്തിലെത്താന്‍ കഴിഞ്ഞത് അവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നു സമ്മതിക്കണം. ബി.ജെ.പി ഇനിയൊരിക്കല്‍കൂടി അധികാരത്തിലെത്തിയാലുണ്ടായേക്കാവുന്ന മഹാഭീഷണി തിരിച്ചറിഞ്ഞുകൊണ്ടുവേണം ജനതല്‍പരരായ ഓരോകക്ഷികളുടെയും നേതാക്കളുടെയും ഈദിനങ്ങളിലെ ഓരോ കരുനീക്കവും. 2014ലെ ലോക്‌സഭയിലെ ബി.എസ്.പിയുടെ വട്ടപ്പൂജ്യം ആരും മറക്കരുത്. സമ്പന്നരുടെ കാവല്‍ക്കാരനായ നരേന്ദ്രമോദിയും ഇന്ത്യന്‍മതേരത്വത്തിന്റെ പ്രതീകമായ രാഹുല്‍ഗാന്ധിയും തമ്മിലാണ് പോരാട്ടം. അതുതന്നെയാകട്ടെ എല്ലാമതേതരകക്ഷികളുടെയും ലക്ഷ്യവും മാര്‍ഗവും. രാജ്യം വേണോ, നേതാവ് വേണോ എന്നു തീരുമാനിക്കേണ്ട നിര്‍ണായക ഘട്ടത്തില്‍ ചാഞ്ചല്യം ആത്മഹത്യാപരമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending